കറാച്ചി: ടി20 ലോകകപ്പിൽ ഇന്ത്യയെ തോൽപ്പിക്കുക ഇക്കുറി പാക്കിസ്ഥാന് അത്ര എളുപ്പമല്ലെന്ന് മുന്‍ പേസര്‍ ഷൊയ്‌ബ് അക്തര്‍. ഇത്തവണ കൃത്യമായ ആസൂത്രണത്തോടെയാവും ഇന്ത്യ എത്തുകയെന്നും അക്തര്‍ ക്രിക്കറ്റ് പാകിസ്ഥാനോട് പറഞ്ഞു.
പേസര്‍മാര്‍ക്ക് അനുകൂലമാകുന്ന മെല്‍ബണിലെ പിച്ചില്‍ പാക് ടീം രണ്ടാമത് ബോള്‍ ചെയ്യണമെന്നും അക്തര്‍ നിര്‍ദേശിച്ചു. "മത്സരത്തിന്‍റെ ഫലം ഇപ്പോൾ പ്രവചിക്കുകയെന്നത് വളരെ ബുദ്ധിമുട്ടാണ്. എന്നാൽ മെൽബണിലെ പിച്ച് ഫാസ്റ്റ് ബൗളർമാർക്ക് ബൗൺസ് നൽകുന്നതിനാൽ പാകിസ്ഥാൻ രണ്ടാമത് പന്തെറിയണം", അക്തര്‍ പറഞ്ഞു.
മെല്‍ബണില്‍ പാകിസ്ഥാനേക്കാള്‍ ഇന്ത്യയ്‌ക്ക് ആരാധക പിന്തുണയുണ്ടാവുമെന്നും അക്തര്‍ അഭിപ്രായപ്പെട്ടു. "ഇത്തവണ ജനക്കൂട്ടം കൂടുതലായിരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഏകദേശം 1,50,000 ആരാധകർ മെൽബണിൽ മാച്ച് ലൈൻ കാണും. അതിൽ 70,000 പേർ ഇന്ത്യൻ അനുഭാവികളായിരിക്കും", അക്തര്‍ കൂട്ടിച്ചേര്‍ത്തു.
ഒക്‌ടോബര്‍-നവംബര്‍ മാസങ്ങളിലാണ് ഓസ്‌ട്രേലിയയില്‍ ടി20 ലോകകപ്പ് നടക്കുക. ഗ്രൂപ്പ് രണ്ടിന്‍റെ ഭാഗമായ ഇന്ത്യയും പാകിസ്ഥാനും ഒക്‌ടോബര്‍ 23നാണ് നേര്‍ക്കുനേര്‍ എത്തുക.
അതേസമയം യുഎയില്‍ നടന്ന കഴിഞ്ഞ ലോകകപ്പില്‍ ഇന്ത്യയെ പരാജയപ്പെടുത്താന്‍ പാകിസ്ഥാന് കഴിഞ്ഞിരുന്നു. ചിരവൈരികളായ പാകിസ്ഥാന് എതിരെ ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ തോല്‍വിയായിരുന്നു ഇത്.
also read: 'രോഹിത് റണ്‍സ് നേടാതിരുന്നാല്‍ ആരും ചോദിക്കാനില്ല'; കോലിക്ക് പിന്തുണയുമായി സുനിൽ ഗവാസ്‌കർ