ETV Bharat / sports

IPL 2022 | ഐപിഎല്ലില്‍ അപൂര്‍വ നേട്ടവുമായി ധവാന്‍; മുന്നില്‍ കോലി മാത്രം - വിരാട് കോലി

ഐപിഎല്ലില്‍ 6,000 റണ്‍സ് ക്ലബ്ബില്‍ ഇടം പിടിച്ച രണ്ടാമത്തെ താരമെന്ന റെക്കോഡാണ് ശിഖർ ധവാന്‍ സ്വന്തമാക്കിയത്.

Shikhar Dhawan becomes second cricketer after Virat Kohli to complete 6,000 IPL runs  Shikhar Dhawan IPL record  Shikhar Dhawan  IPL 2022  virat kohli IPL record  ശിഖര്‍ ധവാന്‍  ശിഖര്‍ ധവാന്‍ ഐപിഎല്‍ റെക്കോഡ്  ഐപിഎല്‍ 2022  പഞ്ചാബ് കിങ്സ് vs ചെന്നൈ സൂപ്പര്‍ കിങ്സ്
IPL 2022 | ഐപിഎല്ലില്‍ അപൂര്‍വ നേട്ടവുമായി ധവാന്‍; മുന്നില്‍ കോലി മാത്രം
author img

By

Published : Apr 26, 2022, 3:38 PM IST

മുംബൈ: ഐപിഎല്ലില്‍ നിര്‍ണായക നാഴികക്കല്ല് പിന്നിട്ട് പഞ്ചാബ് കിങ്സ് ഓപ്പണർ ശിഖർ ധവാൻ. ലീഗില്‍ 6,000 റണ്‍സ് നേടുന്ന രണ്ടാമത്തെ താരമെന്ന റെക്കോഡാണ് ധവാന്‍ സ്വന്തമാക്കിയത്. ചെന്നൈ സൂപ്പർ കിങ്‌സിനെതിരായ മത്സരത്തിലാണ് ധവാന്‍ സുപ്രധാന നേട്ടം അടിച്ചെടുത്തത്.

59 പന്തില്‍ ഒന്‍പത് ഫോറും രണ്ട് സിക്‌സും സഹിതം ധവാന്‍ 88 റണ്‍സെടുത്ത താരം പുറത്താകാതെ നിന്നു. ധവാന്‍റെ 200ാം ഇന്നിങ്സായിരുന്നു ഇത്. റോയല്‍ ചലഞ്ചേഴ്‌സ് താരം വിരാട് കോലിയാണ് ഐപിഎല്ലില്‍ ആദ്യമായി 6,000 ക്ലബ്ബില്‍ ഇടം നേടിയ താരം. നിലവില്‍ 6402 റൺസെടുത്ത കോലി ഐപിഎല്ലിലെ എക്കാലത്തേയും റണ്‍വേട്ടക്കാരില്‍ മുന്നിലാണ്.

രണ്ടാം സ്ഥാനത്തുള്ള ധവാന് 6079 റണ്‍സാണുള്ളത്. മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ ( 5764 റൺസ്), ഡേവിഡ് വാര്‍ണര്‍ (5668 റണ്‍സ്), സുരേഷ് റെയ്‌ന (5528 റണ്‍സ്) എന്നിവരാണ് യഥാക്രമം ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ളത്.

മത്സരത്തില്‍ മറ്റൊരു നേട്ടം കൂടി ധവാന്‍ സ്വന്തം പേരിലാക്കിയിരുന്നു. ടി20യില്‍ 9000 റൺസ് ക്ലബ്ബിൽ ഇടം പിടിക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമെന്ന റെക്കോഡാണ് ധവാന്‍ നേടിയത്. വിരാട് കോലി, രോഹിത്ത് ശര്‍മ എന്നിവരാണ് നേരത്തെ ഈ നാഴികകല്ല് പിന്നിട്ടത്.

also read: IPL 2022 | റായുഡുവിന്‍റെ ഒറ്റയാൾപോരാട്ടം വിഫലം; പഞ്ചാബിനെതിരെ ചെന്നൈക്ക് 11 റൺസ് തോൽവി

ഐപിഎല്ലില്‍ ഏറ്റവും കൂടുതൽ ബൗണ്ടറി നേടിയ ബാറ്റര്‍ കൂടിയാണ് ധവാന്‍. 684 ബൗണ്ടറികളാണ് താരം ഇതേവരെ അടിച്ച് കൂട്ടിയത്. വിരാട് കോലി (555), ഡേവിഡ് വാര്‍ണര്‍ (534), രോഹിത് ശര്‍മ (508) എന്നിവരാണ് ധവാന് പിന്നിലുള്ളത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.