ലാഹോര്‍: മത്സരശേഷം പാകിസ്ഥാന്‍ താരങ്ങളുമായി സൗഹൃദപരമായ തരത്തില്‍ ആശയവിനിമയം നടത്തിയതിന് ഇന്ത്യന്‍ താരങ്ങളെ വിമര്‍ശിച്ച മുന്‍ താരം ഗൗതം ഗംഭീറിന് (Gautam Gambhir Statement on India Pakistan Players Friendship) മറുപടിയുമായി പാക് താരം ഷാഹിദ് അഫ്രീദി (Shahid Afridi Reply To Gautam Gambhir). ബൗണ്ടറിക്ക് പുറത്ത് മതി താരങ്ങള്‍ തമ്മിലുള്ള സൗഹൃദമെന്നും 140 കോടി ജനങ്ങളെ പ്രതിനിധീകരിക്കുന്നവരാണ് നിങ്ങള്‍ എന്ന കാര്യം മറക്കരുത് എന്നുമായിരുന്നു ഗൗതം ഗംഭീര്‍ പറഞ്ഞിരുന്നത്. ഏഷ്യ കപ്പ് (Asia Cup) ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ പാകിസ്ഥാന്‍ മത്സരം മഴയെ തുടര്‍ന്ന് ഉപേക്ഷിക്കുകയുണ്ടായി.
ഇതിന് പിന്നാലെയാണ് താരങ്ങള്‍ പരസ്‌പരം സൗഹൃദം പങ്കിട്ടത്. ഇതിലായിരുന്നു ഗംഭീറിന്‍റെ പ്രതികരണം. 'ദേശീയ ടീമിന് വേണ്ടി കളിക്കുമ്പോള്‍ മൈതാനത്തിന് പുറത്തുവേണം സൗഹൃദം നിര്‍ത്താന്‍. മൈതാനത്ത് എപ്പോഴും ആക്രമണോത്സുകതയാണ് വേണ്ടത്. ആറ്, ഏഴ് മണിക്കൂറുകള്‍ കളിച്ച ശേഷം ഇഷ്‌ടം പേലെ തന്നെ നിങ്ങള്‍ക്ക് താരങ്ങളുമായി സൗദൃദം പുലര്‍ത്താം.
താരങ്ങള്‍ ഗ്രൗണ്ടിനുള്ളില്‍ ഉള്ള ഓരോ നിമിഷവും ഏറെ പ്രധാനമാണ്. അതിന്‍റെ കാരണം, അവിടെ നിങ്ങള്‍ രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളേയുമാണ് പ്രതിനിധീകരിക്കുന്നത്. ഇപ്പോള്‍ എതിര്‍ ടീമിലെ താരങ്ങളുമായി കളിക്കാര്‍ തമാശ പറയുന്നതൊക്കെ കാണാന്‍ സാധിക്കും. എന്നാല്‍, മുന്‍പ് ഇങ്ങനെ ആയിരുന്നില്ല കാര്യങ്ങള്‍ എന്നായിരുന്നു ഗംഭീര്‍ പറഞ്ഞത്.
-
Shahid Afridi responded to Gautam Gambhir's statement.#PAKvIND | #Cricket | #Pakistan | #ShahidAfridi | #GautamGambhir | #AsiaCup2023 | #Karachi | #India pic.twitter.com/Dqb2UHfbyW
— Khel Shel (@khelshel) September 5, 2023 " class="align-text-top noRightClick twitterSection" data="
">Shahid Afridi responded to Gautam Gambhir's statement.#PAKvIND | #Cricket | #Pakistan | #ShahidAfridi | #GautamGambhir | #AsiaCup2023 | #Karachi | #India pic.twitter.com/Dqb2UHfbyW
— Khel Shel (@khelshel) September 5, 2023Shahid Afridi responded to Gautam Gambhir's statement.#PAKvIND | #Cricket | #Pakistan | #ShahidAfridi | #GautamGambhir | #AsiaCup2023 | #Karachi | #India pic.twitter.com/Dqb2UHfbyW
— Khel Shel (@khelshel) September 5, 2023
എന്നാല്‍, ഇക്കാര്യത്തില്‍ തനിക്ക് ഗൗതം ഗംഭീര്‍ പറഞ്ഞതിനോട് യോജിക്കാന്‍ കഴിയില്ലെന്നാണ് ഷാഹിദ് അഫ്രീദിയുടെ അഭിപ്രായം. 'ഗംഭീര്‍ അയാളുടെ ചിന്താഗതിയാണ് വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍, എന്‍റെ കാര്യം അങ്ങനെയല്ല. ക്രിക്കറ്റര്‍മാര്‍ എന്നപോലെ തന്നെ രാജ്യത്തിന്‍റെ അംബാസഡര്‍മാരുമാണ് ഓരോ താരങ്ങളും. അതുകൊണ്ട് തന്നെ മത്സരം കാണുന്ന ആളുകള്‍ക്ക് പരസ്‌പര സ്നേഹത്തിന്‍റെയും ബഹുമാനത്തിന്‍റെയും സന്ദേശം നല്‍കേണ്ടതും നമ്മുടെ കടമയാണ്. കളിക്കളത്തിനുള്ളില്‍ അക്രമണോത്സുകത കാട്ടുമ്പോഴും അതിനപ്പുറത്തേക്ക് ജീവിതമുണ്ടെന്ന കാര്യം ആരും മറക്കരുത്' എന്നുമാണ് വിഷയത്തില്‍ ഷാഹിദ് അഫ്രീദിയുടെ പ്രതികരണം.
ഇന്ത്യ പാകിസ്ഥാന്‍ (India vs Pakistan) ടീമുകള്‍ വീണ്ടും കളിക്കളത്തില്‍ ഏറ്റുമുട്ടാന്‍ ഒരുങ്ങുന്നതിന് മുന്‍പായാണ് ഷാഹിദ് അഫ്രീദിയുടെ പ്രതികരണം. ഏഷ്യ കപ്പ് സൂപ്പര്‍ (Asia Cup Super Four) ഫോറില്‍ സെപ്‌റ്റംബര്‍ പത്തിനാണ് രണ്ട് ടീമും തമ്മിലേറ്റുമുട്ടുന്നത്. കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയമാണ് (India vs Pakistan Venue) ഇന്ത്യ പാക് പോരാട്ടത്തിന് വേദിയാകുന്നത്.