ETV Bharat / sports

'കൈ വിരലില്‍ തുന്നിക്കെട്ടുമായി ഇറങ്ങി, സെഞ്ചുറി നേടിയാണ് തിരിച്ച് കയറിയത്' ; കോലിയുടെ വീരോചിത ഇന്നിങ്‌സ് ഓര്‍ത്തെടുത്ത് സഞ്ജയ് ബംഗാർ

ഇന്ത്യൻ പ്രീമിയർ ലീഗില്‍ കഴിഞ്ഞ 15 സീസണുകളിലെ വിരാട് കോലിയുടെ തന്‍റെ പ്രിയപ്പെട്ട ഇന്നിങ്‌സ് ഓര്‍ത്തെടുത്ത് ഇന്ത്യയുടെ മുന്‍ ഓള്‍ റൗണ്ടര്‍ സഞ്ജയ് ബംഗാർ

Sanjay Bangar  Virat Kohli Heroic IPL Innings  Virat Kohli  IPL  IPL 2023  Royal Challengers Bangalore  Sanjay Bangar on Virat Kohli  വിരാട് കോലി  സഞ്ജയ് ബംഗാർ  ഐപിഎല്‍  ഐപിഎല്‍ 2023  ഇന്ത്യൻ പ്രീമിയർ ലീഗ്  റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍
'കൈ വിരലില്‍ തുന്നിക്കെട്ടുമായി ഇറങ്ങി, സെഞ്ചുറി നേടിയാണ് തിരിച്ച് കയറിയത്'
author img

By

Published : Mar 29, 2023, 4:55 PM IST

മുംബൈ : ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ക്രിക്കറ്റിന്‍റെ തുടക്കം മുതല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ ഭാഗമാണ് ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി. ബാംഗ്ലൂരിനൊപ്പം നിരവധി ഉയര്‍ച്ച താഴ്‌ചകളിലൂടെയാണ് ഐപിഎല്ലിലെ ഏറ്റവും വലിയ റണ്‍വേട്ടക്കാരനെന്ന റെക്കോഡ് കോലി സ്വന്തമാക്കിയത്. 2022ൽ ഫാഫ് ഡു പ്ലെസിസ് ചുമതലയേല്‍ക്കും മുമ്പ് 2013 മുതൽ 2021വരെ 34 കാരനായ കോലി ബാംഗ്ലൂരിനെ നയിക്കുകയും ചെയ്‌തിരുന്നു.

ഐപിഎല്ലില്‍ ബാംഗ്ലൂരിനൊപ്പം 15 വര്‍ഷങ്ങള്‍ നീണ്ട യാത്രയാണ് കോലിക്കുള്ളത്. ടീമിനൊപ്പം ഐപിഎല്‍ കിരീടം ഉയര്‍ത്താന്‍ കഴിഞ്ഞില്ലെങ്കിലും ആരാധകര്‍ക്ക് എന്നും ഓര്‍ത്തുവയ്‌ക്കാനാവുന്ന നിരവധി വിജയങ്ങളിലേക്ക് വിരാട് കോലി ആര്‍സിബിയെ നയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഫ്രാഞ്ചൈസിക്കൊപ്പമുള്ള കോലിയുടെ മികച്ച ഇന്നിങ്‌സിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓള്‍ റൗണ്ടര്‍ സഞ്ജയ് ബംഗാർ.

2016ല്‍ പഞ്ചാബ് കിങ്‌സും (അന്നത്തെ കിങ്‌സ് ഇലവൻ പഞ്ചാബ്) ബാംഗ്ലൂരും തമ്മിലുള്ള മത്സരത്തിലെ കോലിയുടെ ഇന്നിങ്സാണ് തന്‍റെ ഫേവറേറ്റെന്നാണ് സഞ്ജയ് ബംഗാർ പറയുന്നത്. ബാംഗ്ലൂരിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ മഴ കൂടി കളിക്കാനിറങ്ങിയ മത്സരത്തില്‍ വിരലുകളില്‍ തുന്നിക്കെട്ടലുമായി കളിച്ച വിരാട് കോലി സെഞ്ചുറി അടിച്ചായിരുന്നു തിരിച്ച് കയറിയത്.

15 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ആര്‍സിബി മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 211 എന്ന കൂറ്റന്‍ സ്‌കോര്‍ സ്വന്തമാക്കിയിരുന്നു. സെഞ്ചുറി നേടിയ കോലിക്കൊപ്പം വിന്‍ഡീസ് മുന്‍ താരം ക്രിസ് ഗെയ്‌ലും ചേര്‍ന്നാണ് ടീമിനെ മികച്ച ടോട്ടലില്‍ എത്തിച്ചത്. 50 പന്തില്‍ 12 ഫോറുകളും എട്ട് സിക്‌സുകളും സഹിതം 113 റണ്‍സായിരുന്നു കോലി അന്ന് അടിച്ചുകൂട്ടിയത്.

32 പന്തില്‍ നാല് ഫോറുകളും എട്ട് സിക്‌സും സഹിതം 73 റണ്‍സായിരുന്നു ഗെയ്‌ല്‍ നേടിയത്. ഒന്നാം വിക്കറ്റില്‍ 147 റണ്‍സ് കൂട്ടിച്ചേര്‍ത്തതിന് ശേഷമായിരുന്നു കോലി-ഗെയ്‌ല്‍ സഖ്യം പിരിഞ്ഞത്. മറുപടിക്കിറങ്ങിയ പഞ്ചാബിന് ലക്ഷ്യത്തിന്‍റെ ഏഴ്‌ അയലത്തുപോലും എത്താന്‍ കഴിഞ്ഞിരുന്നില്ല.

14 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്‌ടത്തില്‍ 120 റണ്‍സ് മാത്രമാണ് പഞ്ചാബിന് നേടാന്‍ കഴിഞ്ഞത്. വീണ്ടും മഴയെത്തിയതോടെ ഡിഎല്‍എസിലൂടെ ബാംഗ്ലൂര്‍ 82 റണ്‍സിന്‍റെ വിജയം സ്വന്തമാക്കുകയും ചെയ്‌തു. 10 പന്തില്‍ 24 റണ്‍സെടുത്ത വൃദ്ധിമാന്‍ സാഹയായിരുന്നു പഞ്ചാബിന്‍റെ ടോപ് സ്‌കോറര്‍.

അതേസമയം ഐപിഎല്ലിന്‍റെ പുതിയ സീസണിന് ഇനി ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. ഏപ്രില്‍ രണ്ടിന് മുംബൈ ഇന്ത്യന്‍സിനെതിരെയാണ് കോലിയുടെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ആദ്യ മത്സരത്തിനിറങ്ങുന്നത്. കഴിഞ്ഞ വര്‍ഷം രാജസ്ഥാന്‍ റോയല്‍സിനോട് എലിമിനേറ്ററില്‍ തോല്‍വി വഴങ്ങിയ ടീം പുറത്താവുകയായിരുന്നു.

ALSO READ: 'തോറ്റ് മടങ്ങാനില്ല': സ്വപ്‌ന കിരീടം തേടി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

നേരത്തെ മൂന്ന് തവണ ഫൈനല്‍ കളിച്ചിട്ടിട്ടുണ്ടെങ്കിലും ഐപിഎല്‍ ചാമ്പ്യന്മാരാവാന്‍ ആര്‍സിബിക്ക് കഴിഞ്ഞിട്ടില്ല. ഈ സീസണില്‍ തങ്ങളുടെ ഏറെ നീണ്ട കാത്തിരിപ്പ് അവസാനിപ്പിക്കാമെന്ന വമ്പന്‍ പ്രതീക്ഷയോടെയാവും ബാംഗ്ലൂര്‍ പുതിയ സീസണിന് ഇറങ്ങുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.