ജയ്‌പൂർ: മലയാളി താരം സഞ്ജു സാംസണ്‍ രാജസ്ഥാൻ റോയൽസ് വിട്ട് പോകും എന്ന അഭ്യൂഹങ്ങൾക്കിടെയാണ് താരത്തെ നിലനിർത്തുന്നതായി ടീം അറിയിച്ചത്. അതും 14 കോടി രൂപയ്‌ക്ക്. ടീം നിലനിർത്തിയ താരങ്ങളിൽ ഏറ്റവും കൂടുതൽ തുക ലഭിച്ചതും സഞ്ജുവിന് തന്നെയായിരുന്നു. സൂപ്പർ താരം ജോസ് ബട്‌ലർക്ക് പോലും സഞ്‌ജുവിന് താഴെയായിരുന്നു സ്ഥാനം.
-
Sanga reveals the reasons behind retaining our three Royals. 👇#RoyalsFamily | @KumarSanga2 pic.twitter.com/3L2fxfpM1W
— Rajasthan Royals (@rajasthanroyals) December 2, 2021 " class="align-text-top noRightClick twitterSection" data="
">Sanga reveals the reasons behind retaining our three Royals. 👇#RoyalsFamily | @KumarSanga2 pic.twitter.com/3L2fxfpM1W
— Rajasthan Royals (@rajasthanroyals) December 2, 2021Sanga reveals the reasons behind retaining our three Royals. 👇#RoyalsFamily | @KumarSanga2 pic.twitter.com/3L2fxfpM1W
— Rajasthan Royals (@rajasthanroyals) December 2, 2021
എന്നാൽ രാജസ്ഥാന് സഞ്ജുവിനെ നിലനിർത്തുന്ന കാര്യത്തിൽ കൂടുതൽ ആലോചനയുടെ ആവശ്യം ഉണ്ടായിരുന്നില്ലെന്ന് വ്യക്‌തമാക്കി ടീമിന്‍റെ ഡയറക്‌ടർ ഓഫ് ക്രിക്കറ്റ് ആയ മുൻ ശ്രീലങ്കൻ താരം കുമാർ സംഗക്കാര. സഞ്ജുവിനെ ടീമിന്‍റെ ദീർഘകാല നായകനായാണ് പരിഗണിച്ചിരിക്കുന്നതെന്നും അതിനാൽ താരത്തെ നിലനിർത്താൻ കൂടുതൽ തല പുകക്കേണ്ടി വന്നില്ലെന്നും സംഗക്കാര പറഞ്ഞു.
അസാമാന്യ കഴിവുള്ള താരമാണ് സഞ്ജു. ഓരോ സീസണ്‍ കഴിയുമ്പോഴും താൻ ടീമിന് എത്രത്തോളം വിലപ്പെട്ടതാണെന്ന് സഞ്ജു തെളിയിച്ചുകൊണ്ടിരിക്കുന്നു. അതിനാൽ സഞ്‌ജുവിന് ടീമിൽ വളരെ വലിയ സ്ഥാനമാണ് നൽകിയിരിക്കുന്നത്, സംഗക്കാര വ്യക്‌തമാക്കി.
അതേസമയം ഭാവിയിലെ താരമെന്ന നിലക്കാണ് യുവതാരം യശ്വസി ജയ്‌സ്വാളിനെ ടീമിൽ നിലനിർത്തിയതെന്നും സംഗക്കാര വ്യക്‌തമാക്കി. വളരെ വേഗത്തിൽ കാര്യങ്ങൾ പഠിച്ചെടുക്കാൻ കഴിവുള്ള താരമാണ് ജയ്‌സ്വാൾ. കൂടാതെ കഠിനാധ്വാനങ്ങൾ ചെയ്‌ത് കൂടുതൽ മെച്ചപ്പെടാൻ എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്ന താരം കൂടിയാണവൻ, സംഗക്കാര പറഞ്ഞു.
ALSO READ: IPL: പണം ഒരു പ്രശ്‌നമല്ല; ചെന്നൈയിലുണ്ടാവുന്ന് മൊയിന്‍ അലിയുടെ വാക്ക്
ജോസ് ബട്‌ലറെപ്പോലൊരു താരത്തിന് എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്ന് ലോകം മുഴുവന്‍ തിരിച്ചറിഞ്ഞിട്ടുള്ളതാണ്. ടോപ് ഓര്‍ഡറിലും മധ്യനിരയിലുമെല്ലാം ഒരുപോലെ ബാറ്റ് ചെയ്യാന്‍ ബട്‌ലര്‍ക്കാവും. ഒരു യഥാർഥ മാച്ച് വിന്നറാണദ്ദേഹം. അതേസമയം ബെന്‍ സ്റ്റോക്‌സിനെയും ജോഫ്ര ആര്‍ച്ചറെയും നിലനിര്‍ത്താന്‍ കഴിയാതിരുന്നത് നിരാശാജനകമാണെന്നും സംഗക്കാര കൂട്ടിച്ചേർത്തു.