ETV Bharat / sports

Sachin Tendulkar Statue Wankhede Stadium 'വാങ്കഡെയില്‍ ഇനി എന്നും സച്ചിന്‍'; ഇതിഹാസ താരത്തിന്‍റെ പ്രതിമ നാളെ അനാച്ഛാദനം ചെയ്യും - Cricket World Cup 2023

Sachin Tendulkar statue Wankhede Stadium ഇന്ത്യയുടെ മുന്‍ ക്രിക്കറ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പൂർണകായ പ്രതിമ നാളെ അനാച്ഛാദനം ചെയ്യും.

Sachin Tendulkar statue Wankhede Stadium  Sachin Tendulkar  Wankhede Stadium  വാങ്കഡെ സ്റ്റേഡിയം  വാങ്കഡെയില്‍ സച്ചിന്‍റെ പ്രതിമ  സച്ചിന്‍ ടെണ്ടുല്‍ക്കര്‍  Cricket World Cup 2023  ഏകദിന ലോകകപ്പ് 2023
Sachin Tendulkar statue Wankhede Stadium Cricket World Cup 2023
author img

By ETV Bharat Kerala Team

Published : Oct 31, 2023, 3:22 PM IST

മുംബൈ: ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറും (Sachin Tendulkar) മുംബൈയിലെ വിഖ്യാതമായ വാങ്കഡെ (Wankhede Stadium) സ്റ്റേഡിയവും തമ്മില്‍ വലിയ ബന്ധമാണുള്ളത്. ക്രിക്കറ്റ് ദൈവമെന്ന് വിശേഷണമുള്ള സച്ചിന്‍ ടെണ്ടുല്‍ക്കറുടെ കരിയറിലെ പല ഐതിഹാസിക ഇന്നിങ്സുകള്‍ക്കും അരങ്ങായത് വാങ്കഡെ സ്റ്റേഡിയമാണ്. ഇനി എന്നും വാങ്കഡെ സ്റ്റേഡിയത്തില്‍ സച്ചിനുണ്ടാവും. സച്ചിൻ ടെണ്ടുൽക്കറുടെ പൂർണകായ പ്രതിമ നാളെ (നവംബർ ഒന്നിന്) വാങ്കഡെയില്‍ അനാച്ഛാദനം ചെയ്യും (Sachin Tendulkar's statue to be inaugurated at Wankhede Stadium).

മുംബൈ ക്രിക്കറ്റ് അസോസിയേഷനാണ് (Mumbai Cricket Association) സച്ചിന് പ്രതിമ തയ്യാറാക്കിയിരിക്കുന്നത്. ഈ വർഷം 50 വയസ് പൂർത്തിയായ താരത്തിന് ആദരവര്‍പ്പിക്കുന്നതിന്‍റെ ഭാഗമായാണ് മുംബൈ ക്രിക്കറ്റ് അസോസിയേഷൻ സച്ചിന്‍റെ ഹോം ഗ്രൗണ്ട് കൂടിയായ വാങ്കഡെയില്‍ പ്രതിമ സ്ഥാപിക്കുന്നത്. മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ (Maharashtra Chief Minister Eknath Shinde) മുഖ്യാതിഥിയും മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് (Maharashtra Deputy Chief Minister Devendra Fadnavis) വിശിഷ്‌ടാതിഥിയുമായി ചടങ്ങില്‍ പങ്കെടുക്കും.

ബിസിസിഐ സെക്രട്ടറി ജയ് ഷാ (BCCI Secretary Jay Shah), ബിസിസിഐ ട്രഷറർ ആശിഷ് ഷെലാർ തുടങ്ങിയവരുടെയും സാന്നിധ്യമുണ്ടാവും. ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) ഇന്ത്യ - ശ്രീലങ്ക മത്സരം നവംബര്‍ രണ്ടിന് വാങ്കഡെയിലാണ് നടക്കുന്നത്. ഇതോടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോലി തുടങ്ങിയ നിലവിലെ ഇന്ത്യന്‍ താരങ്ങളും പ്രതിമ അനാച്ഛാദന ചടങ്ങില്‍ പങ്കെടുക്കും. വാങ്കഡെയില്‍ ഇതാദ്യമായാണ് ഒരു താരത്തിന്‍റെ പ്രതിമ സ്ഥാപിക്കുന്നത്. സച്ചിന്‍റെ പേരില്‍ ഇവിടെ നേരത്തെ ഒരു സ്റ്റാന്‍ഡുണ്ട്.

ഇന്ത്യന്‍ ടീമിനായുള്ള തകര്‍പ്പന്‍ പ്രകടനത്തോടെ ലോക ക്രിക്കറ്റില്‍ അപ്രാപ്യമെന്ന് തോന്നിച്ച നിരവധി റെക്കോഡുകള്‍ സ്വന്തം പേരിലെഴുതി ചേര്‍ത്താണ് ആരാധകര്‍ക്ക് മുന്നില്‍ സച്ചിന്‍ ക്രിക്കറ്റ് ദൈവമായി വളര്‍ന്നത്. ഏകദിന ലോകകപ്പ് നേട്ടമുള്‍പ്പെടെ താരത്തിന്‍റെ കരിയറിലെ അവിസ്‌മരണീയമായ നിരവധി മുഹൂര്‍ത്തങ്ങള്‍ക്കാണ് തട്ടകമായ വാങ്കഡെ സ്റ്റേഡിയം വേദിയായത്. എംഎസ്‌ ധോണിയുടെ നേതൃത്വത്തിലിറങ്ങിയ സച്ചിന്‍ ടെണ്ടുല്‍ക്കറും സംഘവും 2011-ലായിരുന്നു വാങ്കഡെയില്‍ ഏകദിന ലോകകപ്പ് ഉയര്‍ത്തിയത്.

കരിയറിലെ അവസാന മത്സരവും സച്ചിന്‍ ഇതേവേദിയിലാണ് കളിച്ചത്. 2013 നവംബറിൽ വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റിന് ശേഷമായിരുന്നു സച്ചിൻ തന്‍റെ കരിയര്‍ ഔദ്യോഗികമായി അവസാനിപ്പിച്ചത്. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍, ഏറ്റവും കൂടുതല്‍ റണ്‍സ് എന്നിങ്ങനെയുള്ള സച്ചിന്‍റെ റെക്കോഡുകള്‍ ഇന്നും തകര്‍ക്കപ്പെടാതെ തന്നെ കിടക്കുകയാണ്. 463 ഏകദിനങ്ങളില്‍ നിന്നും 18,426 റണ്‍സും 200 ടെസ്റ്റുകളില്‍ നിന്നും 15,921 റണ്‍സും ഒരു ടി20 മത്സരത്തില്‍ നിന്നും 10 റണ്‍സുമാണ് തന്‍റെ കരിയറില്‍ സച്ചിന്‍ നേടിയിട്ടുള്ളത്.

ALSO READ: Mohammad Rizwan On Virat Kohli വിരാട് കോലിയുടെ പിറന്നാളിന് ഇത്തവണ മധുരമേറും...; പാക് താരം മുഹമ്മദ് റിസ്‌വാന്‍റെ പ്രവചനം ഇങ്ങനെ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.