ETV Bharat / sports

'അക്കാര്യം പഞ്ഞത് മഹി ഭായ്'; ടി20 കരിയറില്‍ നിര്‍ണായകമായ ഉപദേശത്തെക്കുറിച്ച് റുതുരാജ് ഗെയ്‌ക്‌വാദ്

Ruturaj Gaikwad on T20 career: ടി20 കരിയറിലെ തന്‍റെ പ്രടനത്തിന് പിന്നിലെ ക്രെഡിറ്റ് എംഎസ്‌ ധോണിയ്‌ക്ക് നല്‍കി റുതുരാജ് ഗെയ്‌ക്‌വാദ്.

MS Dhoni  Chennai Super kings  Ruturaj Gaikwad on MS Dhoni  Ruturaj Gaikwad on T20 career  Chennai Super kings opener Ruturaj Gaikwad  ചെന്നൈ സൂപ്പര്‍ കിങ്‌സ് ഓപ്പണര്‍ റുതുരാജ്  എംഎസ്‌ ധോണിയെക്കുറിച്ച് റുതുരാജ് ഗെയ്‌ക്‌വാദ്  റുതുരാജ് ഗെയ്‌ക്‌വാദ്  ചെന്നൈ സൂപ്പര്‍ കിങ്‌സ്  ഇന്ത്യ vs ഓസ്‌ട്രേലിയ  India vs Australia T20I
Ruturaj Gaikwad on T20 career MS Dhoni Chennai Super kings
author img

By ETV Bharat Kerala Team

Published : Dec 2, 2023, 7:25 PM IST

റായ്‌പുര്‍: ടി20 ക്രിക്കറ്റിലെ തന്‍റെ പ്രകടനത്തിന്‍റെ ക്രെഡിറ്റ് ഇതിഹാസ താരം എംഎസ്‌ ധോണിയ്‌ക്ക് നല്‍കി ഇന്ത്യയുടെ യുവ ഓപ്പണര്‍ റുതുരാജ് ഗെയ്‌ക്‌വാദ് (Ruturaj Gaikwad on MS Dhoni ). ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി (Chennai Super kings) കളിച്ചാണ് ടി20 ഫോര്‍മാറ്റിനെക്കുറിച്ച് താന്‍ ഏറെ മനസിലാക്കിയത്. അതിന് സഹായിച്ചത് എംഎസ്‌ ധോണിയാണെന്നുമാണ് 26-കാരന്‍റെ വാക്കുകള്‍.

"ഐപിഎല്ലില്‍ ചെന്നൈക്കായി കളിച്ചാണ് ഈ ഫോർമാറ്റിനെക്കുറിച്ച് ഞാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചത്. മഹി ഭായ് (എംഎസ് ധോണി) എപ്പോഴും ടീം സ്‌കോറില്‍ ശ്രദ്ധിക്കാനും സാഹചര്യങ്ങള്‍ മനസിലാക്കി കളിക്കാനുമാണ് പറഞ്ഞിട്ടുള്ളത്. ടി20യിൽ, മാനസികമായി എപ്പോഴും നമ്മള്‍ ഗെയിമിന് മുന്നിലായിരിക്കണം.

അതിനാണ് ഞാന്‍ ഇപ്പോള്‍ വളരെയധികം പ്രാധാന്യം നൽകുന്നത്. തലേദിവസം രാത്രി തന്നെ മത്സരത്തിനിടെ എന്ത് സാഹചര്യമാണുണ്ടാവുക. പിച്ച് എങ്ങനെ പെരുമാറാമെന്നും ഞാൻ സങ്കൽപ്പിക്കാറുണ്ടായിരുന്നു. എന്നാല്‍ ഒരിക്കലും ഒന്നിനും തിരക്ക് കൂട്ടേണ്ടതില്ല. ടി20 മത്സരമായാല്‍ പോലും ഒരു ഓപ്പണർക്ക് ചിന്തിക്കാന്‍ വേണ്ടത്ര സമയമുണ്ട് എന്ന കാര്യം മഹി ഭായിയാണ് എന്നോട് പറഞ്ഞത്"- റുതുരാജ് ഗെയ്‌ക്‌വാദ് പറഞ്ഞു.

ഓസ്‌ട്രേലിയയ്‌ക്ക് എതിരായ നാലാം ടി20യില്‍ (India vs Australia T20I) ഇന്ത്യയുടെ വിജയത്തിന് പിന്നാലെയായിരുന്നു 26-കാരന്‍റെ വാക്കുകള്‍. റായ്‌പുരില്‍ നടന്ന മത്സരത്തില്‍ 20 റണ്‍സിന് വിജയിച്ചതോടെ ഇന്ത്യയ്ക്ക് പരമ്പര തൂക്കാന്‍ കഴിഞ്ഞിരുന്നു. അഞ്ച് മത്സര പരമ്പരയില്‍ 3-1ന് നിലവില്‍ ഇന്ത്യ മുന്നിലാണ്. ശേഷിക്കുന്ന ഒരു മത്സരം വിജയിക്കാനായാലും പരമ്പരയില്‍ ഇനി ഇന്ത്യയ്‌ക്ക് ഒപ്പമെത്താന്‍ ഓസീസിന് കഴിയില്ല.

ALSO READ: 'മൂന്ന് ഫോര്‍മാറ്റിലും അവന്‍ തിളങ്ങും'; യുവ താരത്തെ പുകഴ്‌ത്തി ആശിഷ് നെഹ്‌റ

ഏകദിന ലോകകപ്പിന്‍റെ ഫൈനലിലെ നിരാശാജനകമായ തോൽവിക്ക് ശേഷം ഓസീസിനെതിരെ ടി20 പരമ്പര നേടിയത് എല്ലാവർക്കും സന്തോഷം നല്‍കുന്നാണെന്ന് താന്‍ കരുതുന്നതായും റുതാരാജ് കൂട്ടിച്ചേര്‍ത്തു. അതേസമയം റായ്‌പുരില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഇന്ത്യ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്‌ടത്തില്‍ 174 റണ്‍സായിരുന്നു കണ്ടെത്തിയത്.

ALSO READ: മകന്‍ കളത്തില്‍; കളി കാണാനെത്തി ദ്രാവിഡും പങ്കാളി വിജേതയും

റിങ്കു സിങ് (29 പന്തില്‍ 46), യശസ്വി ജയ്‌സ്വാള്‍ (28 പന്തില്‍ 37), ജിതേഷ് ശര്‍മ (19 പന്തില്‍ 35), റുതുരാജ് ഗെയ്‌ക്‌വാദ് (28 പന്തില്‍ 32) എന്നിവര്‍ തിളങ്ങി. മറുപടിക്ക് ഇറങ്ങിയ ഓസീസിന് നിശ്ചിത 20 ഓവറില്‍ ഏഴ്‌ വിക്കറ്റ് നഷ്‌ടത്തില്‍ 154 റണ്‍സാണ് നേടാന്‍ കഴിഞ്ഞത്. പരമ്പരയിലെ അവസാന മത്സരം നാളെ ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ നടക്കും.

ALSO READ: ഷമി ഹീറോ തന്നെ... പക്ഷേ ടീം ഇന്ത്യയുടെ ഹിറ്റ് ലിസ്റ്റില്‍ ഇല്ല... ഇനി ടെസ്റ്റ് മാത്രം...

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.