ഇസ്ലാമാബാദ് : ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫെെനല്‍ സംബന്ധിച്ച് നിരവധി ചര്‍ച്ചകളാണ് ക്രിക്കറ്റ് ലോകത്ത് നടക്കുന്നത്. ഇപ്പോഴിതാ വിരാട് കോലി നയിക്കുന്ന ഇന്ത്യയുടെ ബാറ്റിങ് ലെെനപ്പിനെക്കുറിച്ച് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് പാക്കിസ്ഥാന്‍ മുന്‍ ക്യാപ്റ്റനും കമന്‍റേറ്ററുമായ റമീസ് രാജ. വിദേശത്തും സ്വദേശത്തും ഒരുപോലെ തിളങ്ങുന്ന മികച്ച കളിക്കാരാണ് ഇന്ത്യയ്ക്കുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
രോഹിത് ശര്‍മയും ശുഭ്‌മാന്‍ ഗില്ലുമടങ്ങുന്ന ഇന്ത്യയുടെ ഓപ്പണിങ് സഖ്യം മികച്ചതാണെന്നും റമീസ് രാജ അഭിപ്രായപ്പെട്ടു. സഖ്യത്തിന് എല്ലാവിധ പിന്തുണയും നല്‍കണമെന്നും രോഹിത് ശര്‍മയ്ക്ക് തിളങ്ങാനായാല്‍ ഡബിള്‍ സെഞ്ച്വറി ഉറപ്പാണെന്നും റമീസ് രാജ പറഞ്ഞു. രോഹിത് കൂടുതല്‍ ആക്രമിച്ച് കളിക്കുന്നതായിരിക്കും നല്ലതെന്നും ഇന്ത്യയിലായാലും ഇംഗ്ലണ്ടിലായാലും തുടക്കത്തില്‍ പിച്ചിനെ മനസിലാക്കി വേണം കളിക്കാനെന്നും അദ്ദേഹം വിശദീകരിച്ചു.
also read: പുതിയ തുടക്കത്തിന് റയല്‍ ; ആഞ്ചലോട്ടി തിരിച്ചെത്തുന്നു
"നിങ്ങൾ കൂടുതൽ ചിന്തിക്കേണ്ടതില്ല, സ്വതസിദ്ധമായ കളി പുറത്തെടുക്കുകയാണ് പ്രധാനം. ആക്രമണോത്സുകത പുലർത്തേണ്ടത് വളരെ പ്രധാനമാണ്. ഇന്ത്യയിലായാലും ഇംഗ്ലണ്ടിലായാലും തുടക്കത്തില്‍ പിച്ചിനെ മനസ്സിലാക്കി വേണം കളിക്കാന്‍. തുടര്‍ന്ന് കളിയില്‍ പിടിമുറുക്കുന്നതാവും നല്ലത്. പ്രാഥമികമായ ഇത്തരം ബാറ്റിങ് ടെക്‌നിക്കുകളില്‍ ഏറെ കാലം കഴിഞ്ഞിട്ടും കാര്യമായ മാറ്റമൊന്നും വന്നിട്ടില്ല" റമീസ് രാജ പറഞ്ഞു.