ETV Bharat / sports

എന്തുകൊണ്ട് ഷനകയെ പുറത്താക്കിയില്ല; കാരണം വ്യക്തമാക്കി രോഹിത് ശര്‍മ - ഷനകയ്‌ക്ക് എതിരെ ഷമിയുടെ മങ്കാദിങ്

ഒന്നാം ഏകദിനത്തില്‍ ശ്രീലങ്കന്‍ നായകന്‍ ദാസുന്‍ ഷനകയെ മുഹമ്മദ് ഷമി നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ റണ്ണൗട്ട് ആക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ അപ്പീല്‍ പിന്‍വലിച്ചതിന് പിന്നിലെ കാരണം വ്യക്തമാക്കി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ.

Mohammed Shami  Rohit On Withdrawing Shami s Run Out Appeal  Dasun Shanaka  Rohit On Shami s mankading  mohammed shami mankads Dasun Shanaka  Rohit Sharma  IND vs SL  ദാസുന്‍ ഷനക  മുഹമ്മദ് ഷമി  രോഹിത് ശര്‍മ  ഷനകയ്‌ക്ക് എതിരെ ഷമിയുടെ മങ്കാദിങ്  ഷമിയുടെ മങ്കാദിങ് പിന്‍വലിച്ചതില്‍ രോഹിത് ശര്‍മ
എന്തുകൊണ്ട് ഷനകയെ പുറത്താക്കിയില്ല; കാരണം വ്യക്തമാക്കി രോഹിത് ശര്‍മ
author img

By

Published : Jan 11, 2023, 10:38 AM IST

ഗുവാഹത്തി: ഒന്നാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ കഴിയാതിരുന്ന ശ്രീലങ്കയ്‌ക്ക് നായകന്‍ ദാസുന്‍ ഷനകയുടെ സെഞ്ചുറി പ്രകടനം ആശ്വസിക്കാനുള്ള വകയാണ്. ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ വിജയ ലക്ഷ്യം പിന്തുടര്‍ന്ന ലങ്ക 161 റൺസിന് തങ്ങളുടെ പകുതിയോളം വിക്കറ്റുകള്‍ നഷ്‌ടപ്പെടുത്തിയിരുന്നു. എന്നാല്‍ 88 പന്തിൽ 108 റണ്‍സെടുത്ത ഷനക കടുത്ത പോരാട്ടവീര്യമാണ് സംഘത്തിന്‍റെ തോല്‍വി ഭാരം കുറച്ചത്.

സെഞ്ചുറിക്ക് അരികെ നില്‍ക്കെ ഷനകയെ നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ ബോളര്‍ മുഹമ്മദ് ഷമി റണ്ണൗട്ട് ആക്കാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഇടപെട്ടാണ് ഷമിയുടെ 'മങ്കാദിങ്‌' അപ്പീല്‍ പിന്‍വലിച്ചത്. ഇതോടെയാണ് ലങ്കന്‍ നായകന് മൂന്നക്കം തൊടാനായത്.

ഇപ്പോഴിതാ ഷനകയ്‌ക്ക് എതിരായ അപ്പീല്‍ പിന്‍വലിക്കാനുള്ള കാരണം വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍. ഷമി ചെയ്തതിനെക്കുറിച്ച്‌ തനിക്ക് യാതൊരു മുന്‍ അറിവുമില്ലായിരുന്നു എന്നാണ് രോഹിത് മത്സരത്തിന് ശേഷം പ്രതികരിച്ചിരിക്കുന്നത്.

"ഷനക 98 റണ്‍സുമായി നന്നായി ബാറ്റ് ചെയ്യുകയായിരുന്നു. മികച്ച രീതിയില്‍ ബാറ്റ് ചെയ്യുന്ന താരത്തെ അത്തരത്തില്‍ പുറത്താക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല". രോഹിത് പറഞ്ഞു. സെഞ്ചുറി പ്രകനത്തിന് ലങ്കന്‍ നായകനെ രോഹിത് അഭിനന്ദിക്കുകയും ചെയ്‌തു.

ലങ്കന്‍ ഇന്നിങ്‌സിന്‍റെ അവാന ഓവറിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. മുഹമ്മദ് ഷമിയെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ പന്തേല്‍പ്പിക്കുമ്പോള്‍ സെഞ്ചുറി തികയ്‌ക്കാനായി ഷനകയ്‌ക്ക് അഞ്ച് റണ്‍സായിരുന്നു വേണ്ടിയിരുന്നത്. ഷമിയുടെ ആദ്യ പന്തില്‍ രണ്ട് റണ്‍സ് നേടിയ ഷനകയ്‌ക്ക് രണ്ടാം പന്തില്‍ റണ്‍സെടുക്കാനയില്ല. മൂന്നാം പന്തില്‍ സിംഗളെടുത്ത താരം നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ എത്തി.

ഈ സമയം മൂന്നക്കം തൊടാന്‍ രണ്ട് റണ്‍സായിരുന്നു ലങ്കന്‍ ക്യാപ്റ്റന് വേണ്ടിയിരുന്നത്. നാലാം പന്ത് എറിയാനെത്തിയ ഷമി ഷനക ക്രീസിന് പുറത്താണെന്ന് കണ്ടതോടെ നോണ്‍സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലെ ബെയ്‌ല്‍സ് ഇളക്കുകയായിരുന്നു. എന്നാല്‍ തേര്‍ഡ് അമ്പയറിന്‍റെ തീരുമാനത്തിനായി കാത്തിരിക്കാതെ ഇടപെട്ട രോഹിത് ഷമിയുടെ അപ്പീല്‍ പിന്‍വലിച്ചു.

തുടര്‍ന്ന് മത്സരം പുനരാരംഭിച്ചപ്പോള്‍ നാലാം പന്തില്‍ ഷനകയ്‌ക്ക് സിംഗിള്‍ ലഭിച്ചു. അഞ്ചാം പന്തില്‍ ബൗണ്ടറി അടിച്ചാണ് ലങ്കന്‍ നായകന്‍ സെഞ്ചുറി തികച്ചത്. തുടര്‍ന്ന് അവസാന പന്തില്‍ സിക്‌സും നേടിയാണ് ഷനക ലങ്കന്‍ ഇന്നിങ്‌സ് അവസാനിപ്പിച്ചത്.

മത്സരത്തില്‍ ഇന്ത്യ 67 റണ്‍സിന്‍റെ തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ 50 ഓവറില്‍ 7 വിക്കറ്റ് നഷ്‌ടത്തില്‍ 373 റണ്‍സാണ് നേടിയത്. വിരാട് കോലിയുടെ സെഞ്ചുറി പ്രകടനമാണ് ഇന്ത്യന്‍ ഇന്നിങ്‌സിന്‍റെ നട്ടെല്ല്.

87 പന്തില്‍ 12 ഫോറുകളും ഒരു സിക്‌സും സഹിതം 113 റണ്‍സാണ് കോലി അടിച്ച് കൂട്ടിയത്. താരത്തിന്‍റെ 45-ാം ഏകദിന സെഞ്ചുറിയാണിത്. മറുപടിക്കിറങ്ങിയ ലങ്കയ്‌ക്ക് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 306 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. ഇതോടെ ഷനകയുടെ സെഞ്ചുറി പോരാട്ടം പാഴായി. ഇന്ത്യയ്‌ക്കായി ഉമ്രാന്‍ മാലിക്ക് മൂന്ന് വിക്കറ്റ് വീഴ്ത്തി.

Also read: IND vs SL | ഷനകയുടെ സെഞ്ച്വറി പാഴായി, ആദ്യ ഏകദിനത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 67 റണ്‍സ് ജയം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.