ETV Bharat / sports

രോഹിത് ഇന്ത്യയുടെ ഒന്നാം നമ്പർ ക്രിക്കറ്റര്‍ : ചേതൻ ശർമ

ഇന്ത്യന്‍ ടെസ്റ്റ് ടീമിന്‍റെ ക്യാപ്റ്റനായി രോഹിത്തിനെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ചേതൻ ശർമയുടെ പ്രതികരണം

author img

By

Published : Feb 19, 2022, 8:57 PM IST

രോഹിത് ഇന്ത്യയുടെ ഒന്നാം നമ്പർ ക്രിക്കറ്റര്‍: ചേതൻ ശർമ്മ  Rohit Sharma  Rohit Sharma is No.1 cricketer of India, says Chetan Sharma  Rohit Sharma Test captain  Chetan Sharma on Rohit Sharma
രോഹിത് ഇന്ത്യയുടെ ഒന്നാം നമ്പർ ക്രിക്കറ്റര്‍: ചേതൻ ശർമ്മ

മുംബൈ : രാജ്യത്തെ ഒന്നാം നമ്പർ ക്രിക്കറ്റ് താരം രോഹിത് ശര്‍മയെന്ന് ഓൾ-ഇന്ത്യ സീനിയർ സെലക്ഷൻ കമ്മിറ്റി ചെയർമാൻ ചേതൻ ശർമ. ഇന്ത്യന്‍ ടെസ്റ്റ് ടീമിന്‍റെ ക്യാപ്റ്റനായി രോഹിത്തിനെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ചേതൻ ശർമയുടെ പ്രതികരണം.

'രോഹിത് ശർമയെ സംബന്ധിച്ചിടത്തോളം, അവൻ നമ്മുടെ രാജ്യത്തെ ഒന്നാം നമ്പർ ക്രിക്കറ്ററാണ്, അവൻ ഗെയിമിന്‍റെ മൂന്ന് ഫോർമാറ്റുകളും കളിക്കുന്നു. നമ്മൾ രോഹിത്തിനെ എങ്ങനെ കൈകാര്യം ചെയ്യുന്നു, ക്രിക്കറ്റര്‍മാര്‍ അവരുടെ ശരീരം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതാണ് പ്രധാനം.

ഇടയ്ക്കിടെ ഞങ്ങൾ രോഹിത്തുമായി ചർച്ച നടത്തും. ഇത്രയും വലിയ ക്രിക്കറ്ററാണ് രാജ്യത്തെ നയിക്കുന്നതെങ്കിൽ, സെലക്ഷൻ കമ്മിറ്റി എന്ന നിലയിൽ ഭാവിയിലേക്ക് കൂടുതൽ ക്യാപ്റ്റൻമാരെ വളര്‍ത്തിയെടുക്കാന്‍ ഞങ്ങൾ ആഗ്രഹിക്കുന്നു. രോഹിത്തിന് കീഴില്‍ വളരുന്നത് അവര്‍ക്കും ഗുണം ചെയ്യും'- ചേതൻ ശർമ പറഞ്ഞു.

also read: രഞ്ജി ട്രോഫി : മേഘാലയയെ തകര്‍ത്ത് കേരളം ; അരങ്ങേറ്റത്തില്‍ മിന്നി ഏദന്‍ ആപ്പിള്‍ ടോം

രോഹിത് ഇപ്പോൾ ആരോഗ്യവാനാണെന്നും ഭാവിയിലെ പ്രശ്‌നങ്ങള്‍ പ്രവചിക്കാൻ പ്രയാസമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം മാര്‍ച്ചില്‍ ശ്രീലങ്കയ്‌ക്കെതിരെ നടക്കുന്ന പരമ്പരയ്‌ക്ക് മുന്നോടിയായാണ് രോഹിത്തിനെ ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റനായി തെരഞ്ഞെടുത്തത്. പേസര്‍ ജസ്‌പ്രീത് ബുംറയാണ് വൈസ്‌ ക്യാപ്റ്റന്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.