ETV Bharat / sports

മൗനമോ ഹിറ്റ്‌മാന്‍റെ മറുപടി, ഇത്ര 'ചീപ്പാണോ' മുംബൈ ഇന്ത്യൻസ്...ക്യാപ്റ്റനല്ലാത്ത രോഹിത് മുംബൈയില്‍ എത്രനാൾ - ഐപിഎല്‍ 2024

Hardik Pandya replaces Rohit Sharma as Mumbai Indians captain: പഴയ 'കുങ്‌ഫു പാണ്ഡ്യ' 'ക്യാപ്റ്റന്‍ പാണ്ഡ്യ'യായപ്പോൾ മുംബൈ ആരാധകർക്ക് മാത്രമല്ല, സഹതാരങ്ങൾക്കും സഹിക്കാനായില്ല. ഇതൊക്കെയാണെങ്കിലും 'തന്ത്രപരമായ' മൗനം തുടരുകയാണ് രോഹിത് ശര്‍മ.

Hardik Pandya replaces Rohit Sharma  Suryakumar yadav on Rohit Sharma captaincy  Jasprit Bumrah on Rohit Sharma captaincy  IPL 2024  ഹാര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സ് നായകന്‍  രോഹിത് ശര്‍മ ക്യാപ്റ്റന്‍സി മുംബൈ ഇന്ത്യന്‍സ്  രോഹിത്തിനെക്കുറിച്ച് ജസ്‌പ്രീത് ബുംറ  രോഹിത്തിനെക്കുറിച്ച് സൂര്യകുമാര്‍ യാദവ്  ഐപിഎല്‍ 2024  രോഹിത് ശര്‍മ
Rohit Sharma Hardik Pandya Mumbai Indians captaincy IPL 2024
author img

By ETV Bharat Kerala Team

Published : Dec 18, 2023, 6:14 PM IST

ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ ചരിത്രത്തില്‍ തന്നെ ഏറ്റവും മികച്ച നായകന്മാരില്‍ ഒരാളാണ് രോഹിത് ശര്‍മ. എന്നാല്‍ ഐപിഎല്ലിന്‍റെ (IPL 2024) പുതിയ സീസണിന് മുന്നോടിയായി 36-കാരനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും തെറിപ്പിച്ചിരിക്കുയാണ് മുംബൈ ഇന്ത്യന്‍സ്. ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്നും തിരികെ എത്തിച്ച ഹാര്‍ദിക് പാണ്ഡ്യയെ ആണ് മുംബൈ രോഹിത്തിന്‍റെ പകരക്കാരനാക്കിയത്. (Hardik Pandya replaces Rohit Sharma as Mumbai Indians captain)

ഇതുമായി ബന്ധപ്പെട്ട് കനത്ത ആരാധക രോഷമാണ് ഉയരുന്നത്. നേരിട്ടല്ലെങ്കിലും മുംബൈയുടെ തന്നെ പ്രധാന താരങ്ങളായ സൂര്യകുമാര്‍ യാദവും ജസ്‌പ്രീത് ബുംറയും വിഷയത്തില്‍ പ്രതികരിച്ചു കഴിഞ്ഞു. ഹാര്‍ദിക്കിന്‍റെ മടങ്ങി വരവിന് പിന്നാലെ "നിശബ്‌ദതയാണ് ചിലപ്പോൾ ഏറ്റവും നല്ല ഉത്തരം" എന്നായിരുന്നു ജസ്‌പ്രീത് ബുംറ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിട്ടത്. (Jasprit Bumrah on Rohit Sharma captaincy).

ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും രോഹിത്തിനെ മാറ്റിയ മുംബൈയുടെ പ്രഖ്യാപനത്തിന് ശേഷം 'ഹൃദയം തകർന്നത്' കാണിക്കുന്ന ഇമോജിയാണ് തന്‍റെ എക്‌സ് അക്കൗണ്ടില്‍ സൂര്യ പങ്കുവച്ചത്. (Suryakumar yadav on Rohit Sharma captaincy). എന്നാല്‍ നായക സ്ഥാനത്ത് നിന്നും തന്നെ മാറ്റിയതിനെക്കുറിച്ചോ, അല്ലെങ്കില്‍ പുതിയ നായകനായി ഹാര്‍ദിക് എത്തുന്നതിനെക്കുറിച്ചോ ഹിറ്റ്‌മാനില്‍ നിന്നും ഇതേവരെ ഒരു പ്രതികരണവും ഉണ്ടായിട്ടില്ല.

2013-ല്‍ റിക്കി പോണ്ടിങ്ങില്‍ നിന്നാണ് രോഹിത് മുംബൈ ഇന്ത്യന്‍സിന്‍റെ ക്യാപ്റ്റന്‍സി ഏറ്റെടുക്കുന്നത്. പിന്നീട് 10 വര്‍ഷങ്ങള്‍ നീണ്ട രോഹിത് യുഗത്തില്‍ അഞ്ച് കിരീടങ്ങളാണ് മുംബൈയുടെ ഷെല്‍ഫിലെത്തിയത്. നായകനായുള്ള ആദ്യ സീസണില്‍ തന്നെ മുംബൈയെ കിരീടത്തിലേക്ക് നയിക്കാന്‍ ഹിറ്റ്‌മാന് കഴിഞ്ഞിരുന്നു. തുടര്‍ന്ന് 2015, 2017, 2019, 2020 സീസണുകളിലും രോഹിത്തിന്‍റെ നേതൃത്വത്തില്‍ ഇറങ്ങിയ ഫ്രാഞ്ചൈസി ചാമ്പ്യന്മാരായി.

മറുവശത്ത് 2015-ല്‍ മുംബൈ ഇന്ത്യന്‍സിലൂടെയായിരുന്നു ഹാര്‍ദിക്കിന്‍റെ ഐപിഎല്‍ അരങ്ങേറ്റം. 2021 വരെയുള്ള ഏഴ്‌ സീസണുകളില്‍ രോഹിത്തിന്‍റെ നിഴലായി ആയിരുന്നു താരത്തിന്‍റെ വളര്‍ച്ച. എന്നാല്‍ ക്യാപ്റ്റന്‍സി മോഹം തലയ്‌പ്പ് പിടിച്ചതോടെ മുംബൈയുടെ തട്ടകം വിട്ട ഹാര്‍ദിക് ഗുജറാത്തിലേക്ക് ചേക്കേറി.

ALSO READ: സൂര്യ, ബുംറ, ഒടുവിലിതാ ചാഹലും...അണയാതെ ആരാധക രോഷം...രോഹിതിനൊപ്പമെന്ന് വ്യക്തമാക്കി കൂടുതല്‍ പേർ

ടീമിനെ ആദ്യ സീസണില്‍ തന്നെ ചാമ്പ്യന്മാരാക്കിയ പഴയ 'കുങ്‌ഫു പാണ്ഡ്യ' കഴിഞ്ഞ വര്‍ഷം ഗുജറാത്തിനെ ഫൈനലിലും എത്തിച്ചു. ഇതോടെ മടങ്ങി വരവിന് മുമ്പ് തന്നെ മുംബൈയില്‍ 'ക്യാപ്റ്റന്‍ പാണ്ഡ്യ' എന്ന സ്ഥാനം ഉറപ്പക്കാനും 30-കാരന് കഴിഞ്ഞിരുന്നു. ട്രേഡിനായി മുംബൈ സമീപിച്ചപ്പോള്‍ ക്യാപ്റ്റനാക്കണമെന്ന നിബന്ധന ഹാര്‍ദിക് മുന്നോട്ടുവച്ചുവെന്ന റിപ്പോര്‍ട്ടുകളാണ് ഇതിന് അടിവരയിടുന്നത്.

ഇതിന്‍റെ ഭാഗമായി ഏകദിന ലോകകപ്പിനിടെ ക്യാപ്റ്റന്‍സി മാറ്റം മുംബൈ രോഹിത്തിനെ അറിയിക്കുകയും ചെയ്‌തിരുന്നു. ഹാര്‍ദിക്കിന് കീഴില്‍ കളിക്കാന്‍ താന്‍ തയ്യാറാണെന്ന് രോഹിത് അറിയിച്ചുവെന്നാണ് വിവരം. പക്ഷെ, നിലവില്‍ ഹിറ്റ്‌മാന്‍ തുടരുന്ന മൗനം ആരാധകരില്‍ ഉയര്‍ത്തുന്ന ചോദ്യമിതാണ്... 'ആ.. തീരുമാനം സ്വമനസാലെ ആയിരുന്നുവോ അതോ സമ്മര്‍ദമുണ്ടായിരുന്നോ?'. മറുപടി എന്തു തന്നെ ആയാലും അതു പറയേണ്ടത് ആരാധകരുടെ ഹിറ്റ്‌മാന്‍ തന്നെയാണ്.

ALSO READ: 'ഹാർദിക് റിസൾട്ട് ഉണ്ടാക്കിയിട്ടുണ്ട്.. രണ്ട് വർഷമായി രോഹിതിന് അത് കഴിയുന്നില്ല'...വിമർശനങ്ങൾക്കിടെ ഗവാസ്‌കർ പറയുന്നു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.