ETV Bharat / sports

Ricky Ponting About Indian Team : 'ഇനി ഇന്ത്യയെ തോല്‍പ്പിക്കാന്‍ പാടുപെടേണ്ടിവരും' ; ടീമുകള്‍ക്ക് മുന്നറിയിപ്പുമായി റിക്കി പോണ്ടിങ് - ഇന്ത്യന്‍ ടീമിനെ കുറിച്ച് റിക്കി പോണ്ടിങ്

Ricky Ponting on Indian Cricket Team: ഏകദിന ലോകകപ്പില്‍ ഇക്കുറി മികച്ച തുടക്കമാണ് ടീം ഇന്ത്യയ്‌ക്ക് ലഭിച്ചത്. ഇതുവരെ കളിച്ച മൂന്ന് മത്സരങ്ങളിലും ജയം പിടിക്കാന്‍ രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീമിന് സാധിച്ചു.

Cricket World Cup 2023  Ricky Ponting About Indian Team  Ricky Ponting on Indian Cricket Team  Cricket World Cup Team India  Ricky Ponting ICC Interview  ഏകദിന ക്രിക്കറ്റ് ലോകകപ്പ്  ലോകകപ്പ് ക്രിക്കറ്റ്  ഇന്ത്യന്‍ ക്രിക്കറ്റ് ടീം  ഇന്ത്യന്‍ ടീമിനെ കുറിച്ച് റിക്കി പോണ്ടിങ്  റിക്കി പോണ്ടിങ് ഐസിസി ഇന്‍റര്‍വ്യൂ
Ricky Ponting About Indian Team
author img

By ETV Bharat Kerala Team

Published : Oct 17, 2023, 12:55 PM IST

പൂനെ : ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World Cup 2023) ഇന്ത്യയെ പരാജയപ്പെടുത്തുക എന്നതായിരിക്കും എതിര്‍ ടീമുകള്‍ക്ക് ഏറ്റവും പ്രയാസമേറിയ കാര്യമെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിങ് (Ricky Ponting About Indian Cricket Team). സമ്മര്‍ദങ്ങളെ ഇന്ത്യ എങ്ങനെ മറികടക്കുമെന്നാണ് ഇനി കണ്ടറിയേണ്ടതെന്നും റിക്കി പോണ്ടിങ് അഭിപ്രായപ്പെട്ടു. രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ ഇറങ്ങിയ ഇന്ത്യന്‍ ടീമിന് ഇക്കുറി മികച്ച തുടക്കമാണ് ലോകകപ്പില്‍ ലഭിച്ചിരിക്കുന്നത്.

കളിച്ച ആദ്യ മൂന്ന് മത്സരങ്ങളിലും ജയം പിടിക്കാന്‍ ഇന്ത്യയ്‌ക്കായി. ആദ്യ മത്സരം ഓസ്ട്രേലിയക്കെതിരെ 6 വിക്കറ്റിനും രണ്ടാം മത്സരം അഫ്‌ഗാനെതിരെ 8 വിക്കറ്റിനുമാണ് ടീം ഇന്ത്യ ജയിച്ചത്. മൂന്നാമത്തെ മത്സരത്തില്‍ പാകിസ്ഥാനെതിരെ 7 വിക്കറ്റിനുമായിരുന്നു ഇന്ത്യയുടെ ജയം.

നിലവില്‍ ഏകദിന ലോകകപ്പ് പോയിന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരാണ് ടീം ഇന്ത്യ. അടുത്ത മത്സരത്തില്‍ ബംഗ്ലാദേശിനെയാണ് രോഹിത് ശര്‍മയും സംഘവും നേരിടുന്നത്. ഈ മത്സരത്തിനായുള്ള ഒരുക്കങ്ങള്‍ ടീം ഇന്ത്യ നടത്തുന്നതിനിടെയാണ് റിക്കി പോണ്ടിങ്ങിന്‍റെ പ്രതികരണം.

'എല്ലാ എതിരാളികളെയും തോല്‍പ്പിക്കുന്ന ടീമായിരിക്കും ഇന്ത്യയെന്ന് ലോകകപ്പിന്‍റെ തുടക്കം മുതല്‍ ഞാന്‍ പറയുന്ന കാര്യമാണ്. ഏറ്റവും മികച്ച ടീമാണ് ഇന്ന് അവരുടേത്. ബാറ്റിങ്ങായാലും ബൗളിങ് ആയാലും എല്ലാ മേഖലയിലും ഇന്ത്യയ്‌ക്ക് വ്യക്തമായ അടിത്തറയുണ്ട്.

അങ്ങനെയുള്ള ഈ ഇന്ത്യന്‍ ടീമിനെ തോല്‍പ്പിക്കുക എന്നത് ഏറെ പ്രയാസമുള്ള കാര്യമായിരിക്കും. എന്നാല്‍, സമ്മര്‍ദഘട്ടങ്ങളെ എങ്ങനെ ടീം ഇന്ത്യ കൈകാര്യം ചെയ്യുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും മുന്നോട്ടുള്ള കാര്യങ്ങള്‍' - ഐസിസിയോട് റിക്കി പോണ്ടിങ് പറഞ്ഞു.

സമീപകാലത്തായി തകര്‍പ്പന്‍ പ്രകടനങ്ങളാണ് ടീം ഇന്ത്യ ക്രിക്കറ്റില്‍ നടത്തുന്നത്. ലോകകപ്പിന് മുന്‍പ് നടന്ന ഏഷ്യ കപ്പില്‍ കിരീടം സ്വന്തമാക്കാന്‍ ടീം ഇന്ത്യയ്‌ക്ക് സാധിച്ചിരുന്നു. ഇതിന് പിന്നാലെ ഓസ്ട്രേലിയക്കെതിരെ നടന്ന ഏകദിന പരമ്പരയിലും ഇന്ത്യന്‍ താരങ്ങള്‍ മികവ് കാട്ടി.

സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മയും വിരാട് കോലിയും ഇല്ലാതെയാണ് ടീം ഇന്ത്യ ഈ പരമ്പര സ്വന്തമാക്കിയത്. ഇതിന് പിന്നാലെ ലോകകപ്പിലേക്ക് എത്തിയപ്പോഴും ഇതേ മികവ് തുടരാന്‍ ഇന്ത്യന്‍ ടീമിന് ഇതുവരെ സാധിച്ചിട്ടുണ്ട്. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിനെ 199 റണ്‍സില്‍ എറിഞ്ഞിട്ട ഇന്ത്യ വിരാട് കോലി, കെഎല്‍ രാഹുല്‍ എന്നിവരുടെ ബാറ്റിങ് മികവിലായിരുന്നു ജയത്തിലേക്ക് എത്തിയത്.

Also Read : Suresh Raina on Rohit Sharma അടുത്ത എംഎസ്‌ ധോണി; ഹിറ്റ്‌മാനെ വാഴ്‌ത്തി സുരേഷ് റെയ്‌ന

രണ്ടാം മത്സരത്തില്‍ അഫ്‌ഗാനിസ്ഥാനെതിരെ സെഞ്ച്വറിയടിച്ച് നായകന്‍ രോഹിത് ശര്‍മയായിരുന്നു ഇന്ത്യന്‍ ജയത്തില്‍ ഹീറോ ആയത്. പാകിസ്ഥാനെതിരായ മത്സരത്തില്‍ ബൗളര്‍മാരുടെ മിന്നും പ്രകടനം ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായി. 191 റണ്‍സില്‍ പാകിസ്ഥാനെ എറിഞ്ഞൊതുക്കിയും, ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെയും ശ്രേയസ് അയ്യരുടെയും അര്‍ധസെഞ്ച്വറികളുടെ കരുത്തിലുമായിരുന്നു ജയം പിടിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.