ETV Bharat / sports

RCB New Head Coach | ബംഗാറിനും കഴിഞ്ഞില്ല, കപ്പടിക്കാന്‍ ഇനി പുതിയ തന്ത്രം; ടി20 ലോകകപ്പ് നേടിയ കോച്ചിനെ റാഞ്ചി ആര്‍സിബി - സഞ്ജയ് ബംഗാര്‍

2020ല്‍ ആയിരുന്നു സഞ്ജയ് ബംഗാര്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ പരിശീലക സ്ഥാനത്തേക്ക് എത്തിയത്

RCB  Andy Flower  RCB New Head Coach  RCB New Coach  Royal Challengers Banglore  Virat Kohli  റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍  ആര്‍സിബി  ആര്‍സിബി പരിശീലകന്‍  ആന്‍ഡി ഫ്ലവര്‍  സഞ്ജയ് ബംഗാര്‍  വിരാട് കോലി
RCB New Head Coach
author img

By

Published : Aug 4, 2023, 2:56 PM IST

ബെംഗളൂരു: അടുത്ത സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (Royal Challengers Banglore) പരിശീലക വേഷമണിയാന്‍ ആന്‍ഡി ഫ്ലവര്‍ (Andy Flower) എത്തും. സഞ്ജയ് ബംഗാര്‍ സ്ഥാനമൊഴിയുന്നതിന് പിന്നാലെയാണ് ആന്‍ഡി ഫ്ലവര്‍ ടീമില്‍ പുതിയ സ്ഥാനമേറ്റെടുക്കാനെത്തുന്നത്. കഴിഞ്ഞ സീസണില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് (Lucknow Super Giants) പരിശീലകനായിരുന്നു മുന്‍ സിംബാബ്‌വെ താരം.

കെഎല്‍ രാഹുല്‍ (KL Rahul) നായകനായ ടീമിനെ അവസാന രണ്ട് വര്‍ഷങ്ങളിലും പ്ലേ ഓഫിലെത്തിക്കാന്‍ ആന്‍ഡി ഫ്ലവറിന് സാധിച്ചിരുന്നു. എന്നാല്‍ ടീമുമായി രണ്ട് വര്‍ഷത്തെ കരാറായിരുന്നു 55കാരനായിരുന്ന മുന്‍ താരത്തിനുണ്ടായിരുന്നത്. ഫ്ലവറുമായുള്ള കരാര്‍ അവസാനിച്ചതോടെ മുന്‍ ഓസീസ് പരിശീലകന്‍ ജസ്റ്റിന്‍ ലാംഗറെ ലഖ്‌നൗ കൂടാരത്തിലെത്തിച്ചിരുന്നു.

  • We are beyond thrilled to welcome 𝗜𝗖𝗖 𝗛𝗮𝗹𝗹 𝗼𝗳 𝗙𝗮𝗺𝗲𝗿 and 𝗧𝟮𝟬 𝗪𝗼𝗿𝗹𝗱 𝗖𝘂𝗽 winning coach 𝐀𝐧𝐝𝐲 𝐅𝐥𝐨𝐰𝐞𝐫 as the 𝗛𝗲𝗮𝗱 𝗖𝗼𝗮𝗰𝗵 of RCB Men’s team. 🤩🙌

    Andy’s experience of coaching IPL & T20 teams around the world, and leading his teams to titles… pic.twitter.com/WsMYGCkcYT

    — Royal Challengers Bangalore (@RCBTweets) August 4, 2023 " class="align-text-top noRightClick twitterSection" data=" ">

ലഖ്‌നൗ വിട്ട ആന്‍ഡി ഫ്ലവര്‍ രാജസ്ഥാന്‍ റോയല്‍സ് (Rajastan Royals) ഉള്‍പ്പടെയുള്ള ഫ്രാഞ്ചൈസികളുമായും ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍, ഐപിഎല്ലില്‍ ആദ്യ കിരീടം ലക്ഷ്യമിടുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് പരിശീലകനെ റാഞ്ചിയത്. ലോകമെമ്പാടും ടി20 ക്രിക്കറ്റില്‍ ടീമുകളെ പരിശീലിപ്പിച്ച അനുഭവ പരിചയം ആര്‍സിബിയുടെ മുന്നോട്ടുള്ള യാത്രയെ ഏറെ സ്വാധീനിക്കുമെന്നാണ് കരുതുന്നതെന്ന് ടീം പ്രസ്‌താവനയിലൂടെ അറിയിച്ചു. അടുത്ത സീസണില്‍ ഫാഫ്‌ ഡുപ്ലെസിസ് (Faf Du Plessis) ആന്‍ഡി ഫ്ലവര്‍ സഖ്യത്തിന് കീഴിലാകും ആര്‍സിബി കളിക്കുക.

സിംബാബ്‌വെയ്‌ക്കായി 213 ഏകദിനത്തില്‍ നിന്നും 63 ടെസ്റ്റുകളില്‍ നിന്നും 10,000ല്‍ അധികം റണ്‍സ് നേടിയാണ് ആന്‍ഡി ഫ്ലവര്‍ ദേശീയ കുപ്പായമഴിച്ചത്. തുടര്‍ന്ന് പരിശീലക വേഷമണിഞ്ഞ അദ്ദേഹം ലോകമെമ്പാടുമായി നിരവധി ടീമുകള്‍ക്കായി പ്രവര്‍ത്തിച്ചു. 2009 - 2014 കാലയളവില്‍ ഇംഗ്ലണ്ട് പരിശീലകനായും അദ്ദേഹം പ്രവര്‍ത്തിച്ചു.

ഫ്ലവറിന് കീഴിലാണ് 2010ല്‍ ഇംഗ്ലണ്ട് ആദ്യമായി ടി20 ലോകകപ്പ് നേടിയത്. പിന്നാലെ, പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ്, കരീബിയന്‍ പ്രീമിയര്‍ ലീഗ്, ഇന്‍റര്‍നാഷ്‌ണല്‍ ലീഗ് ടി20 മുതലായ ഫ്രാഞ്ചൈസി ക്രിക്കറ്റുകളിലും ഫ്ലവര്‍ വിവിധ ടീമുകളെ പരിശീലിപ്പിച്ചിരുന്നു. അതേസമയം, പുതിയ പരിശീലകന്ന ഐപിഎല്‍ കിരീടം ചിന്നസ്വാമിയിലേക്ക് എത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ആര്‍സിബി ആരാധകര്‍.

മൈക്കിള്‍ ഹൊസെനും സഞ്ജയ് ബംഗാറും സ്ഥാനമൊഴിഞ്ഞു: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീം ഡയറക്‌ടര്‍ മൈക്കിള്‍ ഹൊസെനും മുഖ്യ പരിശീലകന്‍ സഞ്ജയ് ബംഗാറും സ്ഥാനമൊഴിഞ്ഞു. 2020ലായിരുന്നു ടീമിന്‍റെ പ്രധാന സ്ഥാനങ്ങളിലേക്ക് ഇരുവരും തെരഞ്ഞെടുക്കപ്പെട്ടത്. ഹെസെന്‍ - ബാംഗാര്‍ കൂട്ടുകെട്ടിന് കീഴില്‍ കപ്പടിക്കാന്‍ കഴഞ്ഞില്ലെങ്കിലും സ്ഥിരതയാര്‍ന്ന പ്രകടനം നടത്താന്‍ ആര്‍സിബിക്ക് സാധിച്ചിരുന്നു.

തുടര്‍ച്ചയായ മൂന്ന് വര്‍ഷങ്ങളിലാണ് (2020, 2021, 2022) ആര്‍സിബി പ്ലേ ഓഫില്‍ സ്ഥാനം പിടിച്ചത്. കഴിഞ്ഞ സീസണില്‍ ഇവര്‍ക്ക് കീഴില്‍ ഭേദപ്പെട്ട പ്രകടനം നടത്താന്‍ സാധിച്ചിരുന്നെങ്കിലും പോയിന്‍റ് പട്ടികയില്‍ ആറാം സ്ഥാനക്കാരായാണ് ആര്‍സിബി മടങ്ങിയത്.

Also Read : Jasprit Bumrah | 'ഫിറ്റ്നസ് വീണ്ടെടുത്തില്ലെങ്കില്‍ ലോകകപ്പില്‍ പണി കിട്ടും'; ബുംറയ്ക്ക് മുന്നറിയിപ്പുമായി മുഹമ്മദ് കൈഫ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.