ETV Bharat / sports

IND VS SL | കപില്‍ ദേവിന്‍റെ 36 വര്‍ഷമായുള്ള റെക്കോര്‍ഡ് തകർത്ത് ജഡേജ - Jadeja breaks Kapil Dev's record of 36 years

ഏഴാമനായി ഇറങ്ങി ഉയര്‍ന്ന സ്‌കോര്‍ സ്വന്തമാക്കി ജഡേജ

cricket news  test cricket record  IND VS SL  Ravindra Jadeja pip Kapil dev  jadeja creates new record in test  Jadeja breaks Kapil Dev's record of 36 years  36 വര്‍ഷത്തെ കപില്‍ ദേവിന്‍റെ റെക്കോര്‍ഡ് തകർത്ത് ജഡേജ
IND VS SL | 36 വര്‍ഷത്തെ കപില്‍ ദേവിന്‍റെ റെക്കോര്‍ഡ് തകർത്ത് ജഡേജ
author img

By

Published : Mar 5, 2022, 7:51 PM IST

മൊഹാലി: ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിന്‍റെ ഒന്നാം ഇന്നിങ്‌സില്‍ തകര്‍പ്പന്‍ സെഞ്ച്വറിയോടെ റെക്കോര്‍ഡ് സ്വന്തമാക്കി രവീന്ദ്ര ജഡേജ. മൊഹാലിയില്‍ ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ 175 റണ്‍സുമായി താരം പുറത്താവാതെ നിന്നിരുന്നു.

ഈ വെടിക്കെട്ട് ബാറ്റിങ്ങില്‍ തകര്‍ന്നടിഞ്ഞത് 36 വര്‍ഷം പഴക്കമുള്ള റെക്കോഡാണ്. ഏഴാം നമ്പറില്‍ ഇന്ത്യന്‍ ബാറ്ററുടെ ഉയര്‍ന്ന സ്‌കോര്‍ എന്ന റെക്കോഡാണിത്. 1986 ല്‍ കാൺപൂരിൽ കപില്‍ ശ്രീലങ്കയ്‌ക്കെതിരെ ഏഴാമനായി ക്രീസിലെത്തി നേടിയത് 163 റണ്‍സായിരുന്നു.

ALSO READ:IND VS SL | മൊഹാലിയിൽ പിടിമുറുക്കി ഇന്ത്യ, ശ്രീലങ്കയ്ക്ക് നാല് വിക്കറ്റ് നഷ്‌ടം

ഏഴാം നമ്പറില്‍ ബാറ്റ് ചെയ്‌ത് സെഞ്ച്വറി നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ ബാറ്റര്‍ എന്ന റെക്കോഡ് കൂടി ജഡേജ ഇതിനോടൊപ്പം സ്വന്തമാക്കി. ഇതിനുമുന്‍പ് കപില്‍ ദേവ്, ഋഷഭ് പന്ത് എന്നീ താരങ്ങളാണ് ഈ നേട്ടം സ്വന്തമാക്കിയത്. 2019ല്‍ സിഡ്‌നിയില്‍ ഓസ്‌ട്രേലിയക്കെതിരെ 159 റണ്‍സാണ് ഋഷഭ് പന്ത് അടിച്ചെടുത്തത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.