ETV Bharat / sports

രഞ്ജി ട്രോഫി : ഉത്തര്‍പ്രദേശിനെ സമനിലയില്‍ പിടിച്ച് കേരളം - രഞ്ജി ട്രോഫി 2024

Kerala vs Uttar Pradesh highlights : രഞ്ജി ട്രോഫിയില്‍ ഉത്തര്‍പ്രദേശിനെതിരായ മത്സരം സമനിലയില്‍ പിടിച്ച കേരളത്തിന് ഒരു പോയിന്‍റ്

Ranji trophy 2024  Kerala vs UP highlights  രഞ്ജി ട്രോഫി 2024  കേരളം vs ഉത്തര്‍പ്രദേശ്
Ranji trophy 2024 Kerala vs UP highlights
author img

By ETV Bharat Kerala Team

Published : Jan 8, 2024, 7:48 PM IST

ആലപ്പുഴ : രഞ്ജി ട്രോഫിയിലെ (Ranji trophy 2024) ആദ്യ ഗ്രൂപ്പ് മത്സരത്തില്‍ ഉത്തര്‍പ്രദേശിനെ സമനിലയില്‍ പിടിച്ച് കേരളം. രണ്ടാം ഇന്നിങ്‌സിന് ശേഷം ഉത്തര്‍പ്രദേശ് ഉയര്‍ത്തിയ 383 റണ്‍സിന്‍റെ വിജയലക്ഷ്യം പിന്തുടരുകയായിരുന്ന കേരളം രണ്ടിന് 72 എന്ന നിലയില്‍ നില്‍ക്കെയാണ് കളി സമനിലയില്‍ പിരിഞ്ഞത്. (Kerala vs UP highlights). സ്‌കോര്‍: ഉത്തര്‍പ്രദേശ് 302, 323/3 (ഡി) - കേരളം 243, 72/2.

മത്സരം സമനിലയിലായതോടെ കേരളത്തിന് ഒരു പോയിന്‍റ് ലഭിച്ചു. ഒന്നാം ഇന്നിങ്‌സില്‍ ലീഡെടുത്തതിന്‍റെ അടിസ്ഥാനത്തില്‍ ഉത്തര്‍പ്രദേശിന് മൂന്ന് പോയിന്‍റാണ് കിട്ടിയത്. കൂറ്റന്‍ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശാനിറങ്ങിയ കേരളത്തിന് തുടക്കം തന്നെ തിരിച്ചടി ലഭിച്ചിരുന്നു. ഓപ്പണര്‍ കൃഷ്ണ പ്രസാദ് (10 പന്തില്‍ 0) അക്കൗണ്ട് തുറക്കാന്‍ കഴിയാതെ പുറത്തായി.

  • Kerala vs Uttar Pradesh match drawn 🙌

    Next up for Sanju: India vs Afghanistan T20 series starting from Jan 11th 🇮🇳 pic.twitter.com/BTPmrkvTA3

    — Sanju Samson Fans Page (@SanjuSamsonFP) January 8, 2024 " class="align-text-top noRightClick twitterSection" data=" ">

ആദ്യ ഇന്നിങ്‌സിലും കൃഷ്ണ പ്രസാദ് പൂജ്യത്തിനായിരുന്നു തിരികെ കയറിയത്. രോഹന്‍ കുന്നുമ്മലാണ് (64 പന്തില്‍ 42) പുറത്തായ മറ്റൊരു താരം. രോഹന്‍ പ്രേം (55 പന്തില്‍ 29), സച്ചിന്‍ ബേബി (15 പന്തില്‍ 1) എന്നിവര്‍ പുറത്താവാതെ നിന്നു.

നേരത്തെ ടോസ് നേടി ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഉത്തര്‍പ്രദേശ് റിങ്കു സിങ് (136 പന്തില്‍ 92), ധ്രുവ് ജുറെല്‍ (123 പന്തില്‍ 63) എന്നിവരുടെ മികവിലായിരുന്നു 302 റണ്‍സിലേക്ക് എത്തിയത്. മറുപടിക്ക് ഇറങ്ങിയ കേരളം 243 റണ്‍സില്‍ പുറത്തായതോടെ ഒന്നാം ഇന്നിങ്‌സില്‍ 59 റണ്‍സിന്‍റെ ലീഡെടുക്കാനും ടീമിനായി.

വിഷ്‌ണു വിനോദ് (94 പന്തില്‍ 74), സച്ചിന്‍ ബേബി (90 പന്തില്‍ 38), ശ്രേയസ് ഗോപാല്‍ (88 പന്തില്‍ 36), ക്യാപ്റ്റന്‍ സഞ്‌ജു സാംസണ്‍ (46 പന്തില്‍ 35) എന്നിവര്‍ മാത്രമാണ് കേരളത്തിനായി ഭേദപ്പെട്ട പ്രകടനം നടത്തിയത്. രണ്ടാം ഇന്നിങ്‌സില്‍ ഉത്തര്‍പ്രദേശ് ബാറ്റര്‍മാര്‍ മികച്ച പ്രകടനമാണ് നടത്തിയത്. ക്യാപ്റ്റന്‍ ആര്യന്‍ ജുയല്‍ (195 പന്തില്‍ 115), പ്രിയം ഗാര്‍ഗ് (205 പന്തില്‍ 106) എന്നിവര്‍ സെഞ്ചുറി നേടി.

ALSO READ: ടി20യിലേക്ക് രോഹിത്തും കോലിയും എങ്ങിനെ തിരിച്ചെത്തി; കാരണങ്ങളിതാണ്....

കേരളം (പ്ലെയിങ് ഇലവന്‍): സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), ബേസില്‍ തമ്പി, ജലജ് സക്‌സേന, കൃഷ്ണ പ്രസാദ്, നിധീഷ് എംഡി, രോഹന്‍ പ്രേം, രോഹന്‍ എസ് കുന്നുമ്മല്‍ (വൈസ് ക്യാപ്റ്റന്‍), സച്ചിന്‍ ബേബി, ശ്രേയസ് ഗോപാല്‍, വൈശാഖ് ചന്ദ്രന്‍, വിഷ്ണു വിനോദ് (വിക്കറ്റ് കീപ്പര്‍).

ഉത്തര്‍പ്രദേശ് (പ്ലെയിങ് ഇലവന്‍): ആകാശ് ദീപ് നാഥ്, അന്‍കിത് രജ്‌പുത്, ആര്യന്‍ ജൂയല്‍ (ക്യാപ്റ്റന്‍), ധ്രുവ് ജുറൈല്‍ (വിക്കറ്റ് കീപ്പര്‍), കുല്‍ദീപ് സിംഗ് യാദവ്, പ്രിയം ഗാര്‍ഗ്, റിങ്കു സിംഗ്, സമര്‍ഥ് സിംഗ്, സമീര്‍ റിസ്വി, സൗരഭ് കുമാര്‍, യഷ് ദയാല്‍.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.