എഡ്‌ജ്‌ബാസ്റ്റണ്‍: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ ബാറ്റിങ് തകര്‍ച്ച നേരിട്ട ഇന്ത്യയെ കരകയറ്റിയത് റിഷഭ് പന്തിന്‍റേയും രവീന്ദ്ര ജഡേജയുടെയും പ്രകടനമാണ്. അഞ്ച് വിക്കറ്റിന് 98 റണ്‍സെന്ന നിലയിലേക്ക് കൂപ്പുകുത്തിയ ഇന്ത്യയെ ആറാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നേടിയ 222 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് താങ്ങി നിര്‍ത്തിയത്.
-
If you can get Rahul Dravid like this it means something:))
— Harshal Popa XO (@Harshal_Popa) July 1, 2022 " class="align-text-top noRightClick twitterSection" data="
Great innings from Rishabh Pant.#Pant #INDvsENG #ENGvsIND pic.twitter.com/FqKnNlWmm1
">If you can get Rahul Dravid like this it means something:))
— Harshal Popa XO (@Harshal_Popa) July 1, 2022
Great innings from Rishabh Pant.#Pant #INDvsENG #ENGvsIND pic.twitter.com/FqKnNlWmm1If you can get Rahul Dravid like this it means something:))
— Harshal Popa XO (@Harshal_Popa) July 1, 2022
Great innings from Rishabh Pant.#Pant #INDvsENG #ENGvsIND pic.twitter.com/FqKnNlWmm1
111 പന്തില്‍ 146 റണ്‍സടിച്ച റിഷഭ് പന്താണ് നിലവില്‍ ഇന്ത്യയുടെ ടോപ് സ്കോറര്‍. 83 റണ്‍സുമായി ക്രീസിലുള്ള ജഡേജ ഇന്ത്യയ്‌ക്ക് പ്രതീക്ഷയാണ്. സമ്മര്‍ദ ഘട്ടത്തിലാണെങ്കിലും ഏകദിന ശൈലിയിലായിരുന്നു പന്ത് ഇംഗ്ലീഷ് ബൗളര്‍മാരെ നേരിട്ടത്. 89 പന്തിലാണ് താരം തന്‍റെ അഞ്ചാം ടെസ്റ്റ് സെഞ്ചുറി തികച്ചത്.
-
A usually-composed Dravid overwhelmingly applauds Pant for his quick-fire yet brilliant century.
— Raghav (@raghav2496) July 1, 2022 " class="align-text-top noRightClick twitterSection" data="
You cannot not love test cricket ❤️#INDvsENG pic.twitter.com/DqX7Bk7SxR
">A usually-composed Dravid overwhelmingly applauds Pant for his quick-fire yet brilliant century.
— Raghav (@raghav2496) July 1, 2022
You cannot not love test cricket ❤️#INDvsENG pic.twitter.com/DqX7Bk7SxRA usually-composed Dravid overwhelmingly applauds Pant for his quick-fire yet brilliant century.
— Raghav (@raghav2496) July 1, 2022
You cannot not love test cricket ❤️#INDvsENG pic.twitter.com/DqX7Bk7SxR
എഴുന്നേറ്റ് നിന്ന് കയ്യടിച്ചാണ് ഇന്ത്യന്‍ ഡ്രസ്സിങ് റൂം പന്തിന്‍റെ നേട്ടം ആഘോഷിച്ചത്. എന്നാല്‍ ഇതിനിടയില്‍ ശ്രദ്ധേയമായത് കോച്ച് രാഹുല്‍ ദ്രാവിഡിന്‍റെ പ്രതികരണമാണ്. സാധാരണയായി കളത്തിലും പുറത്തും കൂടുതല്‍ വികാരങ്ങള്‍ പ്രകടിപ്പിക്കാത്ത ദ്രാവിഡ് തന്‍റെ ഇരിപ്പിടത്തില്‍ നിന്ന് ചാടിയെണീറ്റ് വായുവില്‍ മുഷ്ടി ചുരുട്ടിയടിച്ചാണ് പന്തിന്‍റെ നേട്ടം ആഘോഷിച്ചത്.
-
The moment where it all came together for #RP17 💙
— Delhi Capitals (@DelhiCapitals) July 1, 2022 " class="align-text-top noRightClick twitterSection" data="
P.S 👉 You're a special guy if you can get Rahul Dravid to react that way 😉#ENGvIND pic.twitter.com/OBiUVllVYN
">The moment where it all came together for #RP17 💙
— Delhi Capitals (@DelhiCapitals) July 1, 2022
P.S 👉 You're a special guy if you can get Rahul Dravid to react that way 😉#ENGvIND pic.twitter.com/OBiUVllVYNThe moment where it all came together for #RP17 💙
— Delhi Capitals (@DelhiCapitals) July 1, 2022
P.S 👉 You're a special guy if you can get Rahul Dravid to react that way 😉#ENGvIND pic.twitter.com/OBiUVllVYN
ഇതിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഈ കാഴ്‌ച അപൂര്‍വമെന്നാണ് ആരാധകര്‍ പറയുന്നത്. അതേസമയം പ്രകടനത്തോടെ നിരവധി റെക്കോഡുകള്‍ സ്വന്തം പേരിലാക്കാനും പന്തിന് കഴിഞ്ഞു.
ഇംഗ്ലീഷ് മണ്ണിൽ രണ്ട് സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പര്‍, ടെസ്റ്റില്‍ ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ വേഗമേറിയ സെഞ്ചുറി, ഏഷ്യയ്‌ക്ക് പുറത്ത് ഒരു ഇന്ത്യന്‍ ബാറ്ററുടെ മൂന്നാമത്തെ വേഗതയാര്‍ന്ന ടെസ്റ്റ് സെഞ്ചുറി തുടങ്ങിയ നേട്ടങ്ങളാണ് പന്ത് നേടിയത്.