ന്യുഡൽഹി: അടുത്ത വർഷം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന വനിത ഐപിഎല്ലിൽ ടീമിനെ സ്വന്തമാക്കാൻ തങ്ങൾക്ക് താൽപ്പര്യമുണ്ടെന്ന് പഞ്ചാബ് കിംഗ്‌സ് സഹ ഉടമ നെസ് വാഡിയ. അടുത്ത വര്‍ഷം മുതല്‍ വനിത ഐപിഎല്‍ ആരംഭിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതായി ബിസിസിഐ അറിയിച്ചിരുന്നു. ആദ്യ ഘട്ടത്തില്‍ അഞ്ചോ ആറോ ടീമുകളെ പങ്കെടുപ്പിച്ച് ടൂര്‍ണമെന്‍റ് നടത്താനാണ് ബിസിസിഐ ആലോചിക്കുന്നത്.
നിലവിലുള്ള ഫ്രാഞ്ചൈസികൾക്ക് മുൻഗണന
'വനിതാ ഐപിഎല്ലിൽ ടീമിനെ സ്വന്തമാക്കാൻ തങ്ങൾ കാത്തിരിക്കുകയാണ്. വനിതകൾക്കായുള്ള ഐപിഎൽ വളരെ മുൻപ് തുടങ്ങേണ്ടതാണ്, അതിന് തുടക്കമായാൽ വളരെ സവിശേഷമായിരിക്കും. വർഷങ്ങളായി വനിത ക്രിക്കറ്റിൽ മികച്ച മാറ്റങ്ങൾ പ്രകടമാണ്' നെസ് വാഡിയ പറഞ്ഞു.
ഒരു വനിത ടീമിനെ സ്വന്തമാക്കുന്നതിനുള്ള അടിസ്ഥാന വില തീരുമാനിക്കേണ്ടത് ബിസിസിഐയാണ്. എന്നാൽ ഒരു ടീമിനെ സ്വന്തമാക്കാൻ ഞങ്ങളോട് ആവശ്യപ്പെട്ടാൽ ഞങ്ങൾക്ക് നിങ്ങളോട് പറയാൻ കഴിയും, വാഡിയ കൂട്ടിച്ചേർത്തു.
ALSO READ: ഐപിഎല്ലില്‍ ഇന്ന് കന്നിക്കാരുടെ പോരാട്ടം ; ഗുജറാത്ത് ടൈറ്റൻസ് ലഖ്‌നൗ സൂപ്പർ ജയന്‍റ്സിനെതിരെ
വനിത ഐപിഎല്‍ തുടങ്ങാന്‍ വിമുഖത കാട്ടുന്ന ബിസിസിഐയുടെ നടപടിക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഓസ്‌ട്രേലിയയിൽ വനിതാ ബിഗ് ബാഷ് 2015 മുതൽ നടക്കുന്നുണ്ട്. വെസ്റ്റ് ഇൻഡീസിൽ ഈ വർഷം മുതൽ മൂന്ന് ടീമുകൾ അടങ്ങുന്ന സിപിഎൽ സംഘടിപ്പിക്കുന്നുണ്ട്.