ചണ്ഡീഗഢ്: ഐ.പി.എൽ രണ്ടാം പാദത്തിൽ ഓസ്ട്രേലിയയുടെ പുത്തൻ താരോദയം നഥൻ ഇല്ലിസിനെ സ്വന്തമാക്കി പഞ്ചാബ് കിങ്സ്. ഓസീസ് പേസര്‍മാരായ ജേ റിച്ചാര്‍ഡ്‌സണും റിലെ മെരിഡിത്തും യുഎഇയില്‍ കളിക്കില്ലെന്ന് ഉറപ്പായ സാഹചര്യത്തിൽ ഇവർക്ക് പകരമായാണ് ഇല്ലിസിനെ പഞ്ചാബ് തങ്ങളുടെ തട്ടകത്തിലെത്തിച്ചത്.
-
Nathan ᴇʟʟ-ɪs a 👑
— Punjab Kings (@PunjabKingsIPL) August 20, 2021 " class="align-text-top noRightClick twitterSection" data="
He’s the newest addition to #SaddaSquad for the second phase of #IPL2021! 😍#SaddaPunjab #PunjabKings pic.twitter.com/0hMuOJ19NU
">Nathan ᴇʟʟ-ɪs a 👑
— Punjab Kings (@PunjabKingsIPL) August 20, 2021
He’s the newest addition to #SaddaSquad for the second phase of #IPL2021! 😍#SaddaPunjab #PunjabKings pic.twitter.com/0hMuOJ19NUNathan ᴇʟʟ-ɪs a 👑
— Punjab Kings (@PunjabKingsIPL) August 20, 2021
He’s the newest addition to #SaddaSquad for the second phase of #IPL2021! 😍#SaddaPunjab #PunjabKings pic.twitter.com/0hMuOJ19NU
20 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന ഇല്ലിസിനെ ഈ വര്‍ഷാദ്യം താരലേലത്തില്‍ ടീമുകളാരും സ്വന്തമാക്കിയിരുന്നില്ല. ഈ മാസം ബംഗ്ലാദേശില്‍ ടി20 അരങ്ങേറ്റത്തില്‍ തന്നെ ഹാട്രിക് നേടി അരങ്ങേറ്റത്തില്‍ ഹാട്രിക് നേടുന്ന ആദ്യ പുരുഷ താരമെന്ന റെക്കോർഡും ഇല്ലിസ് തന്‍റെ പേരിൽ കുറിച്ചിരുന്നു.
ALSO READ: ഓഫ് സ്‌പിൻ പന്തുകളെ നേരിടാൻ സച്ചിൻ പ്രയാസപ്പെട്ടിരുന്നു; വെളിപ്പെടുത്തലുമായി മുത്തയ്യ മുരളീധരൻ
അന്താരാഷ്ട്ര ക്രിക്കറ്റില്‍ രണ്ട് ടി20 മത്സരം കളിച്ചുള്ള പരിചയസമ്പത്ത് മാത്രമാണുള്ളതെങ്കിലും 26കാരനായ താരം ബിബിഎല്ലിലടക്കം കളിച്ച് ശ്രദ്ധേയ പ്രകടനം നടത്തിയിട്ടുണ്ട്. ബിഗ് ബാഷ് ലീഗിൽ ഹൊബാര്‍ട്ട് ഹറികെയ്‌ന്‍സിനായി ഇല്ലിസ് കഴിഞ്ഞ സീസണില്‍ 20 വിക്കറ്റ് നേടിയിരുന്നു.