ETV Bharat / sports

ഏഷ്യ കപ്പ് വേദി മാറ്റിയാല്‍ ഏകദിന ലോകകപ്പിനെത്തില്ല; നിലപാടറിയിച്ച് പാകിസ്ഥാന്‍

author img

By

Published : Oct 18, 2022, 10:51 PM IST

അടുത്തവര്‍ഷം പാകിസ്ഥാനില്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്ന ഏഷ്യ കപ്പ് നിഷ്‌പക്ഷ വേദിയിലാക്കണമെന്ന ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലില്‍ ആവശ്യപ്പെടുമെന്ന് ബിസിസിഐ സെക്രട്ടറി ജയ്‌ ഷ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നെലെ ചേര്‍ന്ന് അടിയന്തര യോഗത്തിലാണ് ലോകകപ്പ് ബഹിഷ്‌കരണം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചര്‍ച്ചയാക്കിയത്.

pakistan cricket board  ICC  Asian Cricket Council  pakistan considering to not to visit india  Odi worldcup 2023  ASIA CUP 2023  പാകിസ്ഥാന്‍  ഏഷ്യാ കപ്പ്  ഏഷ്യാ കപ്പ് 2023  പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്  ബിസിസിഐ
ഏഷ്യാ കപ്പ് വേദി മാറ്റിയാല്‍ ഏകദിന ലോകകപ്പിനെത്തില്ല; നിലപാടറിയിച്ച് പാകിസ്ഥാന്‍

ലാഹോര്‍: ഏഷ്യ കപ്പ് വേദി പാകിസ്ഥാനില്‍ നിന്നും മാറ്റിയാല്‍ 2023ല്‍ ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ പങ്കെടുക്കില്ലെന്ന് പാകിസ്ഥാന്‍. നിഷ്‌പക്ഷ വേദിയില്‍ ടൂര്‍ണമെന്‍റ് നടത്തണമെന്ന് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിനോട് ആവശ്യപ്പെടുമെന്ന് ബിസിസിഐ സെക്രട്ടറി ജയ്‌ ഷ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നിലപാടുമായി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് രംഗത്തെത്തിയത്.

ഏഷ്യ കപ്പിലെ ഇന്ത്യയുടെ പങ്കാളിത്തത്തെ കുറിച്ച് ജയ്‌ ഷ വ്യക്തത വരുത്തിയതിന് പിന്നാലെ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അടിയന്തരയോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് ഏകദിന ലേകകപ്പ് ബഹിഷ്‌കരണം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ചര്‍ച്ചയായത്. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി സമ്മര്‍ദ്ധം ചെലുത്താനും പാകിസ്ഥാന്‍ തീരുമാനിച്ചു.

ഏകപക്ഷീയമായ ബിസിസിഐയുടെ ആവശ്യത്തിന് മുന്നില്‍ വഴങ്ങേണ്ടെന്നാണ് പാക് ബോര്‍ഡ് നിലപാട്. നിഷ്‌പക്ഷ വേദിയില്‍ ഏഷ്യാ കപ്പ് നടത്തണമെന്ന നിലപാടില്‍ ഇന്ത്യ ഉറച്ചു നിന്നാല്‍ അടുത്ത വര്‍ഷത്തെ ഏകദിന ലോകകപ്പും നിക്ഷ്‌പക്ഷ വേദിയില്‍ വേണമെന്ന് ഐസിസിയോട് പാകിസ്ഥാന്‍ ആവശ്യപ്പെടും. ഏഷ്യ കപ്പിന് പുറമെ 2025ലെ ചാമ്പ്യന്‍സ് ട്രോഫി വേദിയും പാകിസ്ഥാനാണ്.

2008 മുംബൈ ഭീകരാക്രമണത്തിന് ശേഷമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള കായിക ബന്ധത്തിലും വിള്ളല്‍ വീണത്. അതേ വര്‍ഷം നടന്ന ഏഷ്യാ കപ്പില്‍ പങ്കെടുക്കാനായാണ് ഇന്ത്യ അവസാനമായി പാകിസ്ഥാന്‍ സന്ദര്‍ശനം നടത്തിയത്. 2012ല്‍ അവസാനമായി ദ്വിരാഷ്‌ട്ര പരമ്പര കളിച്ച ഇരു ടീമുകളും പിന്നീട് ഐസിസി ടൂര്‍ണമെന്‍റുകളിലും, ഏഷ്യ കപ്പിലുമാണ് ഏറ്റുമുട്ടുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.