ETV Bharat / sports

ODI World Cup 2023 India Squad : ഏകദിന ലോകകപ്പിന് സഞ്‌ജുവില്ല, രാഹുല്‍ മടങ്ങിയെത്തി ; ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു - കെഎല്‍ രാഹുല്‍

Sanju Samson Excluded from ODI World Cup 2023 India Squad : ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്‌ജു സാംസണിന് ഇടം ലഭിച്ചില്ല

ODI World Cup 2023 India squad  ODI World Cup 2023  India squad for ODI World Cup 2023  Rohit Sharma  KL Rahul  Sanju Samson  ഏകദിന ലോകകപ്പ്  ഏകദിന ലോകകപ്പ് 2023  ഏകദിന ലോകകപ്പ് ഇന്ത്യ സ്‌ക്വാഡ്  രോഹിത് ശര്‍മ  സഞ്‌ജു സാംസണ്‍  കെഎല്‍ രാഹുല്‍  India Squad for ODI World Cup 2023
ODI World Cup 2023 India squad
author img

By ETV Bharat Kerala Team

Published : Sep 5, 2023, 1:40 PM IST

Updated : Sep 5, 2023, 2:14 PM IST

കൊളംബോ : ഏകദിന ലോകകപ്പിനുള്ള (ODI World Cup 2023) ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു (ODI World Cup 2023 India Squad). രോഹിത് ശര്‍മയുടെ (Rohit Sharma) നേതൃത്വത്തിലുള്ള 15 അംഗ ടീമിനെയാണ് അജിത് അഗാര്‍ക്കറിന്‍റെ (Ajit Agarkar) നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി തെരഞ്ഞെടുത്തിരിക്കുന്നത്. ഹാര്‍ദിക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റന്‍.

പരിക്കിനെ തുടര്‍ന്ന് ഏഷ്യ കപ്പിലെ (Asia Cup 2023) ആദ്യ രണ്ട് മത്സരങ്ങള്‍ കളിക്കാതിരുന്ന കെഎല്‍ രാഹുല്‍ ടീമിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. ഫിറ്റ്‌നസിന്‍റെ കാര്യത്തില്‍ മെഡിക്കല്‍ ബോര്‍ഡ് ഗ്രീന്‍ സിഗ്‌നല്‍ നല്‍കിയതോടെയാണ് മധ്യനിരയില്‍ പ്രധാനിയായ രാഹുലിനെ ടീമിന്‍റെ ഭാഗമാക്കിയത്. രണ്ടാം വിക്കറ്റ് കീപ്പറായി ഇഷാന്‍ കിഷന്‍ സ്ഥാനം നിലനിര്‍ത്തി. ഏഷ്യ കപ്പിലെ പ്രധാന സ്‌ക്വാഡിന്‍റെ ഭാഗമായിരുന്ന തിലക് വര്‍മ, പ്രസിദ്ധ് കൃഷ്‌ണ, ബാക്കപ്പ് താരം സഞ്‌ജു സാംസണ്‍ എന്നിവര്‍ക്ക് ലോകകപ്പ് ടീമില്‍ ഇടം ലഭിച്ചില്ല.

രോഹിത് ശർമ്മയെക്കൂടാതെ വിരാട് കോലി, ശ്രേയസ് അയ്യർ, ശുഭ്‌മാൻ ഗിൽ, സൂര്യകുമാർ യാദവ് എന്നിവരാണ് ടീമിലെ പ്രധാന ബാറ്റര്‍മാര്‍. ജസ്പ്രീത് ബുംറ നയിക്കുന്ന പേസ് നിരയില്‍ മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരാണ് ഉള്‍പ്പെട്ടിരിക്കുന്നത്. കുല്‍ദീപ് യാദവാണ് സ്‌പെഷ്യലിസ്റ്റ്‌ സ്‌പിന്നര്‍. വെറ്ററന്‍ താരം യുസ്‌വേന്ദ്ര ചാഹലിനെ പരിഗണിച്ചില്ല.

പേസ് ഓള്‍ റൗണ്ടര്‍മാരായി ഹാർദിക് പാണ്ഡ്യ, ശാർദുൽ താക്കൂർ എന്നിവരും സ്‌പിന്‍ ഓള്‍റൗണ്ടര്‍മാരായി രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ എന്നിവരും ടീമിലെത്തി. അതേസമയം ഏഷ്യ കപ്പിന്‍റെ ഭാഗമായി ഇന്ത്യന്‍ ടീം ശ്രീലങ്കയിലായതിനാല്‍ അവിടെ നിന്നാണ് ഏകദിന ലോകകപ്പിന്‍റെ സ്‌ക്വാഡിന്‍റെ പ്രഖ്യാപനമുണ്ടായത്. അന്തിമ പട്ടികയുടെ കാര്യത്തില്‍ തീരുമാനമെടുക്കുന്നതിനായി സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാർക്കര്‍ ശ്രീലങ്കയിലെത്തിയിരുന്നു.

ALSO READ: Sunil Gavasker On Dropping Ishan Kishan : 'രാഹുലിന് വഴിയൊരുക്കേണ്ടത് ഇഷാനല്ല' ; മറ്റൊരു താരത്തിന്‍റെ പേരുമായി ഗവാസ്‌കര്‍

ഏകദിന ലോകകപ്പ് ഇന്ത്യ സ്‌ക്വാഡ് (India Squad for ODI World Cup 2023) : രോഹിത് ശര്‍മ, വിരാട് കോലി, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, കെഎല്‍ രാഹുല്‍, ശുഭ്‌മാന്‍ ഗില്‍, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ, ശാർദുൽ താക്കൂർ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്.

India Squad for ODI World Cup 2023: Rohit Sharma (Captain), Shubman Gill, Virat Kohli, Shreyas Iyer, KL Rahul, Ishan Kishan, Hardik Pandya (VC), Suryakumar Yadav, Ravindra Jadeja, Shardul Thakur, Axar Patel, Kuldeep Yadav, Jasprit Bumrah, Mohammed Shami, Mohammed Siraj.

Last Updated : Sep 5, 2023, 2:14 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.