ETV Bharat / sports

ധോണിയുടെ അഭിനയ അരങ്ങേറ്റം ലോകേഷ് കനകരാജിനോടൊപ്പമെന്ന് റിപ്പോര്‍ട്ട് - ദളപതി 67

ഹിറ്റ് മേക്കർ ലോകേഷ് കനകരാജിന്‍റെ അടുത്ത പ്രൊജക്റ്റിലൂടെ ഇന്ത്യയുടെ മുന്‍ നായകന്‍ എംഎസ്‌ ധോണി അഭിനയ രംഗത്ത് അരങ്ങേറ്റം നടത്തുമെന്ന് റിപ്പോര്‍ട്ട്

MS Dhoni Tamil cinema debut with Lokesh Kanagaraj  MS Dhoni  Lokesh Kanagaraj  Thalapathy Vijay  Thalapathy Vijay 67  MS Dhoni to play a key role in Lokesh Kanagaraj  ലോകേഷ് കനകരാജ്  എംഎസ്‌ ധോണി  എംഎസ്‌ ധോണി സിനിമ അരങ്ങേറ്റം  ദളപതി വിജയ്‌  ദളപതി 67
ധോണിയുടെ അഭിനയ അരങ്ങേറ്റം ലോകേഷ് കനകരാജിനോടൊപ്പമെന്ന് റിപ്പോര്‍ട്ട്
author img

By

Published : Nov 12, 2022, 3:28 PM IST

ചെന്നൈ : ഇന്ത്യയുടെ മുന്‍ നായകന്‍ എംഎസ്‌ ധോണി വെള്ളിത്തിരയില്‍ അരങ്ങേറ്റം നടത്തുന്നത് ഹിറ്റ് മേക്കർ ലോകേഷ് കനകരാജിനോടൊപ്പമെന്ന് റിപ്പോര്‍ട്ട്. സംവിധായകന്‍റെ വരാനിരിക്കുന്ന പ്രൊജക്റ്റിലൂടെയാവും ധോണി അഭിനയരംഗത്ത് ചുവടുവയ്‌ക്കുക. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിന്‍റെ ഭാഗമാവും ഈ ചിത്രമെന്നുമാണ് വിവരം.

ഇതേക്കുറിച്ച് ഔദ്യോഗികമായി യാതൊരു പ്രതികരണവും ഇതേവരെ ഉണ്ടായിട്ടില്ല. ഇളയ ദളപതി വിജയ്‌യെ നായകനാക്കിയാണ് ലോകേഷ് കനകരാജ് അടുത്ത ചിത്രം ഒരുക്കുന്നത്. ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന് 'ദളപതി 67' എന്നാണ് താൽക്കാലികമായി പേരിട്ടിരിക്കുന്നത്.

also read: 'ധോണിക്ക് തുല്യം ധോണി മാത്രം'; ഒടുവില്‍ സമ്മതിച്ച് ഗൗതം ഗംഭീർ

അതേസമയം ധോണിയുടെ നിര്‍മാണ കമ്പനിയായ 'ധോണി എന്‍റർടെയ്ൻമെന്‍റ്സ്' ദക്ഷിണേന്ത്യന്‍ സിനിമ മേഖലയില്‍ കൂടുതല്‍ സജീവമാകാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. തമിഴ്‌, തെലുഗു, മലയാളം എന്നീ ഭാഷകളില്‍ കമ്പനി ചിത്രങ്ങള്‍ നിര്‍മിക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.