ETV Bharat / sports

Mohammed Siraj Dedicates Prize Money To Ground Staffs : 'അവരില്ലാതെ ഒന്നും നടക്കില്ലായിരുന്നു' ; കളത്തിന് പുറത്തും ഹീറോയായി സിറാജ് - ഏഷ്യ കപ്പ് ഫൈനല്‍ 2023

Mohammed Siraj Donates POM Prize Money To Ground Staffs : ഏഷ്യ കപ്പ് ഫൈനലിലെ പ്ലെയര്‍ ഓഫ്‌ ദി മാച്ച് പുരസ്‌കാര തുക ശ്രീലങ്കന്‍ ഗ്രൗണ്ട് സ്റ്റാഫുകള്‍ക്ക് കൈമാറി ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ്

Mohammed Siraj  Mohammed Siraj Dedicates Prize Money  Mohammed Siraj Ground Staffs Sri lanka  Asia Cup 2023  Asia Cup 2023 Mohammed Siraj  മുഹമ്മദ് സിറാജ്  മുഹമ്മദ് സിറാജ് പ്ലെയര്‍ ഓഫ്‌ ദി മാച്ച്  മുഹമ്മദ് സിറാജ് ശ്രീലങ്കന്‍ ഗ്രൗണ്ട് സ്റ്റാഫ്  ഏഷ്യ കപ്പ് ഫൈനല്‍ 2023  ഇന്ത്യ ശ്രീലങ്ക ഏഷ്യ കപ്പ് ഫൈനല്‍
Mohammed Siraj Dedicates Prize Money To Ground Staffs
author img

By ETV Bharat Kerala Team

Published : Sep 18, 2023, 9:26 AM IST

Updated : Sep 18, 2023, 10:35 AM IST

ഏഷ്യ കപ്പ് കിരീടത്തില്‍ ഇന്ത്യ (Asia Cup Champions 2023) എട്ടാം തവണയും മുത്തമിട്ടപ്പോള്‍ പന്തുകൊണ്ട് മിന്നും പ്രകടനമാണ് പേസര്‍ മുഹമ്മദ് സിറാജ് (Mohammed Siraj) ശ്രീലങ്കയ്‌ക്കെതിരെ കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ (R Premadasa Stadium) നടത്തിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുമ്പോള്‍ ശ്രീലങ്ക ഒരിക്കല്‍പോലും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല ഇതുപോലൊരു കൂട്ടത്തകര്‍ച്ച, അതും സ്വന്തം നാട്ടില്‍. മത്സരത്തില്‍ ടീം ഇന്ത്യ ആകെ എറിഞ്ഞത് 15.2 ഓവറാണ്.

അതില്‍ ഏഴ് ഓവറും പന്തെറിഞ്ഞത് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ്. 21 റണ്‍സ് വിട്ടുകൊടുത്ത സിറാജ് ആറ് വിക്കറ്റും എറിഞ്ഞിട്ടു. സിറാജിന്‍റെ ഈ പ്രകടനമാണ് ഫൈനലില്‍ ശ്രീലങ്കയുടെ നടുവൊടിച്ചത്. ഈ മാസ്‌മരിക പ്രകടനത്തിന് മത്സരത്തിലെ താരമായും സിറാജ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയ സിറാജിന് 5000 ഡോളറായിരുന്നു (4.15 ലക്ഷം) ലഭിച്ചത്. ഈ തുക ശ്രീലങ്കന്‍ ഗ്രൗണ്ട് സ്റ്റാഫുകള്‍ക്ക് നല്‍കാനായിരുന്നു സിറാജ് തീരുമാനിച്ചതും (Mohammed Siraj Dedicates Prize Money To Ground Staffs in Sri lanka). പലപ്പോഴും മഴ മുടക്കിയ ടൂര്‍ണമെന്‍റ് അവര്‍ ഉള്ളതുകൊണ്ടാണ് ഇത്ര ഭംഗിയായി അവസാനിപ്പിക്കാന്‍ കഴിഞ്ഞതെന്ന് ഫൈനലിന് ശേഷം സിറാജ് അഭിപ്രായപ്പെട്ടു.

  • India's fast bowler Mohammed Siraj has dedicated his 'Player of the Match' cash prize to the groundsmen sweating themselves out to soak the water from the wet ground during the continuous rain at the R Premadasa Stadium in Colombo. The groundstaff will also be rewarded with a… pic.twitter.com/FnhEI4N4lb

    — Gabbar (@Gabbar0099) September 17, 2023 " class="align-text-top noRightClick twitterSection" data=" ">

ഭൂരിഭാഗം മത്സരങ്ങളിലും രസംകൊല്ലിയായി മഴ പെയ്‌ത ഏഷ്യ കപ്പായിരുന്നു ഇക്കുറി. ആദ്യം പാകിസ്ഥാനായിരുന്നു ടൂര്‍ണമെന്‍റ് വേദിയായി തീരുമാനിച്ചത്. എന്നാല്‍, ബിസിസിഐ ടീമിനെ അയക്കില്ലെന്ന് ശാഠ്യം പിടിച്ചതോടെയാണ് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ മത്സരങ്ങള്‍ ഹൈബ്രിഡ് മോഡലില്‍ നടത്താന്‍ തയ്യാറായത്.

ഇന്ത്യയുടെ മത്സരങ്ങളെല്ലാം ശ്രീലങ്കയിലായിരുന്നു നടന്നത്. എന്നാല്‍, ലങ്കയിലെ പല മത്സരങ്ങളും മഴ തടസപ്പെടുത്തി. പ്രാഥമിക റൗണ്ടിലെ ഇന്ത്യ പാകിസ്ഥാന്‍ മത്സരം മഴ മൂലം ഉപേക്ഷിക്കേണ്ടി വന്നു. നേപ്പാളിനെതിരെ ഇന്ത്യ കളിക്കാനിറങ്ങിയപ്പോഴും മത്സരത്തെ മഴ തടസപ്പെടുത്തിയിരുന്നു.

റിസര്‍വ് ഡേ അനുവദിച്ചതുകൊണ്ടാണ് സൂപ്പര്‍ ഫോറില്‍ ഇന്ത്യ പാകിസ്ഥാന്‍ പോര് നടന്നത്. ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിലും മഴ പെയ്‌തിരുന്നു. പാകിസ്ഥാന്‍, ശ്രീലങ്ക മത്സരത്തിലും കാര്യങ്ങളെല്ലാം സമാനമായിരുന്നു.

ശ്രീലങ്കന്‍ ഗ്രൗണ്ട് സ്റ്റാഫുകളുടെ പരിശ്രമം കൊണ്ട് മാത്രമാണ് ടൂര്‍ണമെന്‍റില്‍ പല മത്സരങ്ങളും വിജയകരമായി പൂര്‍ത്തീകരിക്കാനായത്. മഴ പെയ്‌ത സാഹചര്യങ്ങളിലെല്ലാം മൈതാനും ഉണക്കാനും മത്സരം ആരംഭിക്കാനുമായി അവര്‍ നല്ല രീതിയില്‍ തന്നെയാണ് കഷ്‌ടപ്പെട്ടത്. ഇതിന് ആരാധകരുള്‍പ്പടെ നിരവധി പേര്‍ ശ്രീലങ്കന്‍ ഗ്രൗണ്ട് സ്റ്റാഫുകളെ പ്രശംസിച്ച് രംഗത്തെത്തുകയും ചെയ്‌തിരുന്നു.

Read More : India Sri Lanka Asia Cup 2023 Final Report ലങ്കയെ ഏറിഞ്ഞിട്ട സിറാജ് മാജിക്ക്, എട്ടാം തവണയും എഷ്യ കപ്പ് നേടി ഇന്ത്യ, മാച്ച് റിപ്പോര്‍ട്ട്

ഇതിന് പിന്നാലെയാണ് ശ്രീലങ്കന്‍ സ്റ്റാഫുകള്‍ക്ക് മുഹമ്മദ് സിറാജ് സ്നേഹസമ്മാനമായി തനിക്ക് ലഭിച്ച പുരസ്‌കാര തുക കൈമാറിയതും. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ഗ്രൗണ്ട് സ്റ്റാഫുകള്‍ക്ക് 50,000 ഡോളറാണ് നല്‍കിയത്.

Last Updated : Sep 18, 2023, 10:35 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.