സെഞ്ചൂറിയന്‍ : ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റിൽ ആദ്യ ഇന്നിങ്സിലെ തകർപ്പൻ പ്രകടനത്തോടെ റെക്കോഡ് നേട്ടവുമായി ഇന്ത്യൻ പേസർ മുഹമ്മദ് ഷമി. ആദ്യ ഇന്നിങ്സിൽ അഞ്ച് വിക്കറ്റുമായി തിളങ്ങിയ ഷമി ഏറ്റവും കുറഞ്ഞ പന്തുകളിൽ ടെസ്റ്റിൽ 200 വിക്കറ്റുകൾ തികയ്‌ക്കുന്ന ഇന്ത്യൻ ബോളർ എന്ന നേട്ടമാണ് സ്വന്തമാക്കിയിരിക്കുന്നത്.
9896 പന്തുകളിൽ നിന്നാണ് ഷമി 200 വിക്കറ്റുകൾ സ്വന്തമാക്കിയത്. 10248 പന്തുകളിൽ നിന്ന് 200 വിക്കറ്റ് വീഴ്‌ത്തിയ ആർ അശ്വിനെയാണ് താരം പിന്നിലാക്കിയത്. കപിൽ ദേവ്, രവീന്ദ്ര ജഡേജ എന്നീ താരങ്ങളാണ് പട്ടികയിൽ മൂന്നും നാലും സ്ഥാനങ്ങളിലുള്ളത്.
-
Milestone Alert 🚨 - 200 Test wickets for @MdShami11 👏👏#SAvIND pic.twitter.com/YXyZlNRkQ1
— BCCI (@BCCI) December 28, 2021 " class="align-text-top noRightClick twitterSection" data="
">Milestone Alert 🚨 - 200 Test wickets for @MdShami11 👏👏#SAvIND pic.twitter.com/YXyZlNRkQ1
— BCCI (@BCCI) December 28, 2021Milestone Alert 🚨 - 200 Test wickets for @MdShami11 👏👏#SAvIND pic.twitter.com/YXyZlNRkQ1
— BCCI (@BCCI) December 28, 2021
അതേസമയം ഏറ്റവും കുറവ് മത്സരങ്ങളിൽ നിന്ന് 200 വിക്കറ്റുകൾ തികയ്‌ക്കുന്ന മൂന്നാമത്തെ ഇന്ത്യൻ പേസ് ബോളർ എന്ന നേട്ടവും കഴിഞ്ഞ മത്സരത്തിലൂടെ ഷമി സ്വന്തമാക്കി. 55 ടെസ്റ്റുകളിൽ നിന്നാണ് താരം ഈ നേട്ടത്തിലെത്തിയത്. കപിൽ ദേവ്(50), ജവഗൽ ശ്രീനാഥ്(54) എന്നീ താരങ്ങളാണ് ഷമിക്ക് മുന്നിലുള്ളത്.
ALSO READ: ഐസിസിയുടെ ഏറ്റവും മികച്ച ടെസ്റ്റ് താരമാവാന്‍ അശ്വിനും; അന്തിമ പട്ടികയില്‍ നാല് പേര്‍
-
A proud moment and to do it for the team here in Centurion 🏟️ is special
— Mohammad Shami (@MdShami11) December 28, 2021 " class="align-text-top noRightClick twitterSection" data="
2️⃣0️⃣0️⃣ and counting
Thanks to everyone for the love and support #TeamIndia | #SAvIND #mshami11 pic.twitter.com/rjdGKqAGsO
">A proud moment and to do it for the team here in Centurion 🏟️ is special
— Mohammad Shami (@MdShami11) December 28, 2021
2️⃣0️⃣0️⃣ and counting
Thanks to everyone for the love and support #TeamIndia | #SAvIND #mshami11 pic.twitter.com/rjdGKqAGsOA proud moment and to do it for the team here in Centurion 🏟️ is special
— Mohammad Shami (@MdShami11) December 28, 2021
2️⃣0️⃣0️⃣ and counting
Thanks to everyone for the love and support #TeamIndia | #SAvIND #mshami11 pic.twitter.com/rjdGKqAGsO
അതേസമയം പേസർമാരെയും സ്പിന്നർമാരെയും ചേർത്താൽ ഇന്ത്യൻ ബോളർമാരിൽ അതിവേഗം 200 വിക്കറ്റ് തികയ്‌ക്കുന്ന ഒൻപതാമത്തെ ബോളറാണ് ഷമി. 37 ടെസ്റ്റുകളിൽ നിന്ന് 200 വിക്കറ്റുകൾ നേടിയ അശ്വിനാണ് ഈ പട്ടികയിൽ മുന്നിൽ.