ETV Bharat / sports

നെതര്‍ലന്‍ഡ്‌സിനായി ടി20 ക്രിക്കറ്റില്‍ സെഞ്ചുറി കണ്ടെത്തുന്ന ആദ്യ താരമായി മാക്സ് ഓ ഡൗഡ് - ടി20 ക്രിക്കറ്റ്

2015ലാണ് ടി20 ക്രിക്കറ്റില്‍ മാക്സ് ഓ ഡൗഡ് അരങ്ങേറ്റം കുറിച്ചത്. 38 ടി20 മത്സരങ്ങില്‍ നിന്ന് 29.67 ശരാശരിയില്‍ 1009 റണ്‍സ് താരം കണ്ടെത്തിയിട്ടുണ്ട്.

sports  മാക്സ് ഓ ഡൗഡ്  Max O'Dowd  നെതര്‍ലന്‍ഡ്‌സ്  ടി20 ക്രിക്കറ്റ്  ടി20
നെതര്‍ലന്‍ഡ്‌സിനായി ടി20 ക്രിക്കറ്റില്‍ സെഞ്ചുറി കണ്ടെത്തുന്ന ആദ്യ താരമായി മാക്സ് ഓ ഡൗഡ്
author img

By

Published : Apr 19, 2021, 9:37 AM IST

കാഠ്മണ്ഡു: അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ നെതര്‍ലന്‍ഡ്‌സിനായി സെഞ്ചുറി കണ്ടെത്തുന്ന ആദ്യ താരമെന്ന നേട്ടം അടിച്ചെടുത്ത് മാക്സ് ഓ ഡൗഡ്. നേപ്പാളില്‍ നടക്കുന്ന ത്രിരാഷട്ര പരമ്പരയ്ക്കിടെ മലേഷ്യയ്ക്കെതിരായിരുന്നു താരത്തിന്‍റെ ചരിത്ര നേട്ടം. 73 പന്തില്‍ 133 റണ്‍സ് കണ്ടെത്തിയ വലംകയ്യന്‍റെ മികവില്‍ മത്സരം 15 റണ്‍സിന് ടീം ജയിക്കുകയും ചെയ്തു.

ആറു സിക്സുകളും 15 ഫോറുകളും 27കാരനായ താരത്തിന്‍റെ ഇന്നിങ്സില്‍ ഉള്‍പ്പെടുന്നുണ്ട്. രാജ്യത്തിനായി ടി20 ക്രിക്കറ്റില്‍ സെഞ്ചുറി കണ്ടെത്തുന്ന ആദ്യ കളിക്കാരനാവാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് നേട്ടത്തിന് പിന്നാലെ മാക്സ് ഓ ഡൗഡ് ടിറ്ററില്‍ കുറിച്ചു.

  • Special day for sure and extremely proud to be the first Dutch men’s player to hit a T20 ton. Great bounce back from the lads 🇳🇱🚀 pic.twitter.com/X4O1fwbLTj

    — Maxwell O'Dowd (@Maxiboi23) April 18, 2021 " class="align-text-top noRightClick twitterSection" data=" ">

2015ലാണ് ടി20 ക്രിക്കറ്റില്‍ മാക്സ് ഓ ഡൗഡ് അരങ്ങേറ്റം കുറിച്ചത്. 38 ടി20 മത്സരങ്ങില്‍ നിന്ന് 29.67 ശരാശരിയില്‍ 1009 റണ്‍സ് താരം കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ആറു അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടും. അതേസമയം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത നെതര്‍ലന്‍ഡ്‌സ് നിശ്ചിത 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുത്തു. മലേഷ്യയുടെ മറുപടി 176 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.