ETV Bharat / sports

"എന്‍റെ കണ്ണുകള്‍ നിറയുകയായിരുന്നു, പിന്നെ എങ്ങനെ ഞാന്‍ അവനെ ആശ്വസിപ്പിക്കും" - coach Kapil Pandey on Kuldeep Yadav

ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റില്‍ നിന്നും ഒഴിവാക്കപ്പെട്ടതിന് പിന്നാലെയുള്ള കുല്‍ദീപ് യാദവിന്‍റെ പ്രതികരണം വെളിപ്പെടുത്തി കോച്ച് കപിൽ പാണ്ഡെ.

കുല്‍ദീപിന്‍റെ പക്വതയെക്കുറിച്ച് കോച്ച്  കപിൽ പാണ്ഡെ  കുല്‍ദീപ് യാദവ്  ഇന്ത്യ vs ബംഗ്ലാദേശ്  Kuldeep Yadav s coach on his maturity  Kuldeep Yadav  india vs bangladesh  coach Kapil Pandey on Kuldeep Yadav
കുല്‍ദീപിന്‍റെ പക്വതയെക്കുറിച്ച് കോച്ച് കപിൽ പാണ്ഡെ
author img

By

Published : Dec 31, 2022, 3:52 PM IST

മുംബൈ: ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റില്‍ നിന്നും സ്‌പിന്നര്‍ കുൽദീപ് യാദവിനെ ഒഴിവാക്കിയത് ചര്‍ച്ചയായിരുന്നു. ഒരു അധിക പേസറെ കളിപ്പിക്കാന്‍ മാനേജ്‌മെന്‍റ് തീരുമാനിച്ചതോടെയാണ് ആദ്യ ടെസ്റ്റിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടിട്ടും കുല്‍ദീപിന് പുറത്തിരിക്കേണ്ടി വന്നത്. ഈ തീരുമാനത്തിനെതിരെ മുന്‍ താരങ്ങളടക്കം നിരവരധി പേര്‍ രൂക്ഷ വിമര്‍ശനമുന്നയിച്ചിരുന്നു.

എന്നാല്‍ വിഷയത്തെ എങ്ങനെയാണ് കുല്‍ദീപ് സമീപിച്ചതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരത്തിന്‍റെ കോച്ച് കപിൽ പാണ്ഡെ. ക്ഷമയോടെ കാത്തിരിക്കാനും ഒടുവിൽ കാര്യങ്ങൾ ശരിയായി നടക്കുമെന്ന് വിശ്വസിക്കാനുമാണ് 27കാരന്‍ തന്നോട് പറഞ്ഞതെന്ന് കപിൽ പാണ്ഡെ പ്രതികരിച്ചു.

"കാലക്രമേണ കുൽദീപ് കൂടുതൽ ക്ഷമയുള്ളവനായി മാറിയിരിക്കുന്നു. തുടക്കത്തിൽ, അർഹമായ അവസരങ്ങൾ ലഭിക്കാത്തപ്പോൾ അവനെക്കുറിച്ച് ഞാൻ വളരെയധികം വിഷമിക്കുമായിരുന്നു. ഏകദിനത്തില്‍ അവന് മൂന്ന് ഹാട്രിക്കുകളുണ്ട്.

ഇന്ത്യ എയ്‌ക്ക് വേണ്ടിയും അണ്ടല്‍ 19 ലോകകപ്പിലും അവന്‍ ഹാട്രിക് പ്രകടനം നടത്തിയിട്ടുണ്ട്. ആദ്യ മത്സരത്തിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടിട്ടും രണ്ടാം ടെസ്റ്റില്‍ ഒഴിവാക്കപ്പെട്ടപ്പോള്‍ അവനെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് എനിക്കറിയില്ലായിരുന്നു.

കാരണം എന്‍റെ കണ്ണുകള്‍ തന്നെ നിറയുകയായിരുന്നു. പക്ഷേ, ക്ഷമയോടെ കാത്തിരിക്കാനും ഒടുവിൽ കാര്യങ്ങൾ ശരിയായി നടക്കുമെന്ന് വിശ്വസിക്കാനും എന്നോട് പറഞ്ഞ രീതി, അവൻ എത്രത്തോളം പക്വത പ്രാപിച്ചുവെന്ന് കാണിക്കുന്നതായിരുന്നു", കപില്‍ പാണ്ഡെ പറഞ്ഞു.

കുല്‍ദീപിന്‍റെ ക്ഷമ താരത്തെ തിരിച്ചുവരവിന് സഹായിക്കുമെന്നും കോച്ച് കൂട്ടിച്ചേര്‍ത്തു. "ഈ പ്രക്രിയയിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും തന്‍റെ നിയന്ത്രണത്തിലല്ലാത്ത കാര്യങ്ങളെക്കുറിച്ച് വിഷമിക്കേണ്ടതില്ലെന്നും കുല്‍ദീപ് മനസിലാക്കിയിട്ടുണ്ട്.

ഇനിയും ഏറെ മികച്ച പ്രകടനം നടത്താന്‍ അവന് സാധിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. അവൻ വികസിപ്പിച്ചെടുത്ത ക്ഷമ ശക്തമായ തിരിച്ചുവരവിന് അവനെ സഹായിക്കും", കപില്‍ പാണ്ഡെ പറഞ്ഞു നിര്‍ത്തി.

Also read: 'ലജ്ജ തോന്നുന്നു, അവനും കുടുംബമുണ്ടെന്ന് ഓര്‍ക്കണം'; രൂക്ഷവിമര്‍ശനവുമായി രോഹിത്തിന്‍റെ ഭാര്യ റിതിക സജ്ദെ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.