ETV Bharat / sports

IRE vs IND 'മഴക്കളി'യില്‍ രക്ഷപെട്ട് ഇന്ത്യ, ആദ്യ ടി20യില്‍ അയര്‍ലന്‍ഡിനെ വീഴ്‌ത്തിയത് 2 റണ്‍സിന്

IRE vs IND First T20I: ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടീം ഇന്ത്യയ്‌ക്ക് ജയം. ഡബ്ലിനില്‍ നടന്ന മത്സരത്തില്‍ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമ പ്രകാരം രണ്ട് റണ്‍സിനാണ് ജസ്‌പ്രീത് ബുംറയും സംഘവും അയര്‍ലന്‍ഡിനെ വീഴ്‌ത്തിയത്.

IRE vs IND  IRE vs IND First T20I  IRE vs IND Match Result  Ireland  India  Duckworth Lewis Method  Jasprit Bumrah  Sanju Samson  അയര്‍ലന്‍ഡ് vs ഇന്ത്യ  അയര്‍ലന്‍ഡ് vs ഇന്ത്യ ടി20 പരമ്പര  ടീം ഇന്ത്യ  അയര്‍ലന്‍ഡ്  സഞ്ജു സാംസണ്‍
IRE vs IND
author img

By

Published : Aug 19, 2023, 6:38 AM IST

Updated : Aug 19, 2023, 10:17 AM IST

ഡബ്ലിൻ: അയർലൻഡിനെതിരായ (Ireland) ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് (India) ജയം. ഡബ്ലിനിൽ (Dublin) കളി മുടക്കിയായി മഴ എത്തിയപ്പോൾ ഡക്ക്‌വർത്ത് ലൂയിസ് (Duckworth Lewis Method) നിയമപ്രകാരം രണ്ട് റൺസിനായിരുന്നു ടീം ഇന്ത്യ ജയം സ്വന്തമാക്കിയത്. ടോസ് നഷ്‌ടപെട്ട് ആദ്യം ബാറ്റ് ചെയ്‌ത ഐറിഷ് പട 139 റൺസ് നേടിയിരുന്നു.

മറുപടി ബാറ്റിങ്ങിൽ ഇന്ത്യ 6.5 ഓവറിൽ രണ്ട് വിക്കറ്റ് നഷ്‌ടത്തിൽ 47 റൺസ് എന്ന നിലയിൽ നിൽക്കെയാണ് കളി മഴ മുടക്കിയത്. തുടര്‍ന്ന് മഴ ഉടനൊന്നും നിർത്താൻ പോകുന്നില്ലെന്നും മത്സരം തുടരാൻ സാധ്യമല്ലെന്നും മനസിലാക്കിയതോടെയാണ് ഇന്ത്യയെ വിജയികളായി പ്രഖ്യാപിച്ചത്. കളി മതിയാക്കുമ്പോൾ നിയമപ്രകാരം രണ്ട് റൺസിന് മുന്നിലായിരുന്നു ടീം ഇന്ത്യ.

ഓപ്പണര്‍മാരായി ക്രീസിലെത്തിയ യശസ്വി ജയ്‌സ്വാളും (Yashasvi Jaiswal) റിതുരാജ് ഗെയ്‌ക്‌വാദും (Ruturaj Gaikwad) ചേര്‍ന്ന് നല്‍കിയ തുടക്കമാണ് ഇന്ത്യയ്‌ക്ക് തുണയായത്. ഇരുവരും ചേര്‍ന്ന് 6.2 ഓവറില്‍ 46 റണ്‍സ് നേടിയിരുന്നു. 23 പന്തില്‍ 23 റണ്‍സ് നേടിയ ജയ്‌സ്വാളിനെയാണ് ടീം ഇന്ത്യയ്‌ക്ക് ആദ്യം നഷ്‌ടപ്പെട്ടത്.

ക്രൈഗ് യങ്ങിന്‍റെ (Craig Young) പന്തില്‍ ഐറിഷ് നായകന്‍ പോള്‍ സ്റ്റിര്‍ലിങ്ങിന് (Paul Stirling) ക്യാച്ച് നല്‍കിയാണ് ഇന്ത്യന്‍ യുവ ഓപ്പണര്‍ മടങ്ങിയത്. പിന്നാലെ എത്തിയ തിലക് വര്‍മയ്‌ക്ക് (Tilak Varma) നേരിട്ട ആദ്യ പന്തില്‍ തന്നെ തിരികെ മടങ്ങേണ്ടി വന്നു. ലോറന്‍ ടക്കറിന് (Loran Tucker) ക്യാച്ച് നല്‍കിയാണ് തിലക് പുറത്തായത്. ഗോള്‍ഡന്‍ ഡക്കായി തിലക് പുറത്തായെങ്കിലും ടീം ഇന്ത്യ അപ്പോഴേക്കും ജയം ഉറപ്പിച്ചിരുന്നു.

16 പന്തില്‍ 19 റണ്‍സുമായി റിതുരാജ് ഗെയ്‌ക്‌വാദും ഒരു റണ്ണുമായി സഞ്ജു സാംസണും (Sanju Samson) ക്രീസില്‍ നില്‍ക്കെയാണ് മഴയെത്തിയത്. നേരത്തെ, ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ആതിഥേയര്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തിലാണ് 139 റണ്‍സ് നേടിയത്. എട്ടാമനായി ക്രീസിലെത്തി അര്‍ധസെഞ്ച്വറി അടിച്ച ബാരി മക്കാര്‍ത്തിയുടെ പ്രകടനമാണ് അയര്‍ലന്‍ഡിനെ ഭേദപ്പെട്ട സ്‌കോറിലേക്ക് എത്തിച്ചത്.

ഇന്ത്യയ്‌ക്കായി പന്തെറിഞ്ഞവരില്‍ നായകന്‍ ജസ്‌പ്രീത് ബുംറ (Jasprit Bumrah), പ്രസിദ്ധ് കൃഷ്‌ണ (Prasidh Krishna), രവി ബിഷ്‌ണോയ് (Ravi Bishnoi) എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ നേടി. നീണ്ട ഇടവേളയ്‌ക്ക് ശേഷം കളിക്കളത്തിലേക്ക് മടങ്ങിയെത്തിയ ബുംറ ആദ്യ ഓവറില്‍ തന്നെ രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. മത്സരത്തില്‍ 59 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെയാണ് ആദ്യ ആറ് വിക്കറ്റും അയര്‍ലന്‍ഡിന് നഷ്‌ടമായത്.

ഏഴാം വിക്കറ്റില്‍ ഒന്നിച്ച കര്‍ട്ടിസ് ക്വോര്‍ട്ടിസ് കാംഫര്‍ - ബാരി മക്കാര്‍ത്തി സഖ്യം നടത്തിയ ചെറുത്ത് നില്‍പ്പായിരുന്നു അവരെ നൂറ് കടത്തിയത്. ഇരുവരും 57 റണ്‍സ് കൂട്ടിച്ചേര്‍ത്തു. മക്കാര്‍ത്തി 33 പന്തില്‍ 51 റണ്‍സുമായി പുറത്താകാതെ നിന്നു.

Also Read : 'മെല്‍ബണ്‍ വേദി ദൈവമൊരുക്കിയത്, അന്നയാള്‍ സാമ്രാജ്യം തിരികെ പിടിച്ചു'; പാകിസ്ഥാനെതിരായ കോലിയുടെ ഐതിഹാസിക ഇന്നിങ്‌സിനെക്കുറിച്ച് അക്തര്‍

Last Updated : Aug 19, 2023, 10:17 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.