ETV Bharat / sports

WATCH| രോഹിത്തിനെ സഞ്‌ജു ചതിച്ചിട്ടില്ല; 'വിക്കറ്റിനു പിന്നിലെ' സത്യം ഇതാണ്

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ മുംബൈ നായകന്‍ രോഹിത് ശര്‍മ പുറത്തായത് ബൗള്‍ഡായാണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്.

Rohit Sharma  Rohit Sharma Dismissal Controversy  Sanju Samson  mumbai indians  rajasthan royals  IPL 2023  രോഹിത് ശര്‍മ  സഞ്‌ജു സാംസണ്‍  മുംബൈ ഇന്ത്യന്‍സ്  രാജസ്ഥാന്‍ റോയല്‍സ്
രോഹിത്തിനെ സഞ്‌ജു ചതിച്ചിട്ടില്ല; സത്യം ഇതാണ്
author img

By

Published : May 1, 2023, 3:58 PM IST

മുംബൈ: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ നേരിടാന്‍ തന്‍റെ 36-ാം ജന്മദിനത്തിലാണ് മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ ഇറങ്ങിയത്. സ്വന്തം തട്ടകമായ വാങ്കഡെയില്‍ മുംബൈ ഇറങ്ങുമ്പോള്‍ രോഹിത്തിന്‍റെ വെടിക്കെട്ട് പ്രതീക്ഷിച്ചെത്തിയവര്‍ക്ക് തീര്‍ത്തും നിരാശ നല്‍കുന്നതായിരുന്നു താരത്തിന്‍റെ പ്രകടനം. അഞ്ച് പന്തുകൾ നേരിട്ട രോഹിത് ശർമ മൂന്ന് റൺസ് മാത്രം നേടി തിരിച്ച് കയറുകയായിരുന്നു.

മുംബൈ ഇന്ത്യന്‍സ് ഇന്നിങ്‌സിന്‍റെ രണ്ടാം ഓവറിലെ അവസാന പന്തില്‍ ബൗള്‍ഡായാണ് താരം തിരിച്ച് കയറിയത്. സന്ദീപ് ശർമയ്‌ക്കായിരുന്നു വിക്കറ്റ്. എന്നാൽ രോഹിത് പുറത്തായത് വിക്കറ്റിന് പിന്നില്‍ നിന്നും രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍ 'ചതിച്ചതി'നാലാണെന്ന് വാദിച്ച് ഒരു വിഭാഗം രംഗത്തെത്തിയിരുന്നു.

സന്ദീപിന്‍റെ പന്ത് വിക്കറ്റില്‍ കൊണ്ടിട്ടില്ലെന്നും സഞ്‌ജു തന്‍റെ ഗ്ലൗ കൊണ്ട് ബെയ്ൽസ് ഇളക്കിയതാണെന്നുമായിരുന്നു ഇക്കൂട്ടര്‍ പറഞ്ഞിരുന്നത്. രോഹിത്ത് ഔട്ട് ആയതിന്‍റെ ഫ്രണ്ട് ആംഗിള്‍ റീപ്ലേ നോക്കുമ്പോള്‍ സഞ്ജുവിന്‍റെ ഗ്ലൗ ആണോ അതോ പന്ത് ആണോ ബെയ്ൽസ് ഇളക്കിയതെന്ന സംശയം തോന്നാവുന്നതാണ്.

വിക്കറ്റിന് തൊട്ടുപിന്നിലായി സഞ്‌ജു നിലയുറപ്പിച്ചതും രോഹിത്തിന്‍റെ ഓഫ്‌ സ്റ്റംപിന് മുകളിലെ ബെയ്ൽസിനെ പന്ത് തൊട്ടുരുമ്മി കടന്നുപോയതുമാണ് ഇതിന് കാരണം. എന്നാല്‍ സൈഡ് ആംഗിളിൽ നിന്നുള്ള ദൃശ്യം പരിശോധിക്കുമ്പോള്‍ സഞ്‌ജുവിന്‍റെ ഗ്ലൗവും ബെയ്ൽസും തമ്മില്‍ അകലമുണ്ടെന്നത് കാണാന്‍ കഴിയും. ഇതോടെ സഞ്ജു സാംസണ്‍ വിക്കറ്റിന് പിന്നില്‍ ചതിപ്രയോഗം നടത്തിയെന്ന വാദം അപ്രസക്തമാവുകയും ചെയ്യും.

  • Sanju Samson's gloves were not close to the stumps yesterday during Rohit Sharma's dismissal. pic.twitter.com/JL6C5HMyaG

    — Mufaddal Vohra (@mufaddal_vohra) May 1, 2023 " class="align-text-top noRightClick twitterSection" data=" ">

ഇത് സംബന്ധിച്ച ദൃശ്യം നിലവില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കഴിഞ്ഞ തവണയും പിറന്നാള്‍ ദിനത്തില്‍ രാജസ്ഥാനെതിരെ തന്നെയായിരുന്നു രോഹിത് കളിക്കാന്‍ ഇറങ്ങിയത്. അന്നും രോഹിത്തിന് തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല. അഞ്ച് പന്തില്‍ രണ്ട് റണ്‍സ് മാത്രം കണ്ടെത്താനായ മുംബൈ നായകനെ ആര്‍ അശ്വിനായിരുന്നു പുറത്താക്കിയത്.

അതേസമയം മത്സരത്തില്‍ രോഹിത് നിരാശപ്പെടുത്തിയെങ്കിലും മുംബൈ ഇന്ത്യന്‍സ് ജയം പിടിച്ചിരുന്നു. രാജസ്ഥാന്‍ ഉയര്‍ത്തിയ റണ്‍മല പിന്തുടര്‍ന്ന മുംബൈ മൂന്ന് പന്തുകള്‍ ബാക്കി നില്‍ക്കെ ആറ് വിക്കറ്റിന്‍റെ വിജയമാണ് സ്വന്തമാക്കിയത്. ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിന്‍റെ വെടിക്കെട്ട് സെഞ്ചുറിയുടെ മികവില്‍ നിശ്ചിത 20 ഓവറില്‍ ഏഴ്‌ വിക്കറ്റ് നഷ്‌ടത്തില്‍ 212 റണ്‍സായിരുന്നു രാജസ്ഥാന്‍ അടിച്ച് കൂട്ടിയത്.

62 പന്തുകളില്‍ 16 ഫോറുകളും എട്ട് സിക്‌സും സഹിതം 124 റണ്‍സാണ് ജയ്‌സ്വാള്‍ അടിച്ച് കൂട്ടിയത്. ഐപിഎല്ലില്‍ ഒരു അണ്‍ ക്യാപ്‌ഡ് താരത്തിന്‍റെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. ജോസ് ബട്‌ലര്‍ (19 പന്തില്‍ 18), സഞ്‌ജു സാംസണ്‍ (10 പന്തില്‍ 14), ജേസണ്‍ ഹോള്‍ഡര്‍ (9 പന്തില്‍ 11) എന്നിവരാണ് രാജസ്ഥാന്‍ നിരയില്‍ രണ്ടക്കം കണ്ട താരങ്ങള്‍.

മറുപടിക്കിറങ്ങിയ മുംബൈ ഇന്ത്യന്‍സ് 19.3 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 214 റണ്‍സ് എടുത്താണ് വിജയം ഉറപ്പിച്ചത്. മധ്യനിരയില്‍ നിറഞ്ഞാടിയ സൂര്യകുമാര്‍ യാദവിന്‍റെയും അവസാന ഓവറില്‍ ഹാട്രിക് സിക്‌സടിച്ച് മത്സരം ഫിനിഷ് ചെയ്‌ത ടിം ഡേവിഡിന്‍റെയും മിന്നും പ്രകടനമായിരുന്നു മുംബൈക്ക് കരുത്തായത്.

29 പന്തില്‍ എട്ട് ഫോറുകളും രണ്ട് സിക്‌സും സഹിതം 55 റണ്‍സാണ് സൂര്യ അടിച്ച് കൂട്ടിയത്. ടിം ഡേവിഡ് 14 പന്തില്‍ രണ്ട് ഫോറുകളും അഞ്ച് സിക്‌സും സഹിതം 45* റണ്‍സ് നേടി.

ALSO READ: 'തല' പോയാല്‍ പകരം ആര്? ജഡേജയും ഗെയ്‌ക്‌വാദും അല്ല; പ്രവചനവുമായി വസീം അക്രം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.