ETV Bharat / sports

IPL 2023 | വരവ് ചെറുരാജ്യങ്ങളിൽ നിന്നായിരിക്കാം; എന്നാൽ ഇവർ ചില്ലറക്കാരല്ല - Noor Ahmad in IPL

നിരവധി പുതുമുഖ താരങ്ങളുടെ മികച്ച പ്രകടനത്തിന് സാക്ഷിയായിട്ടുണ്ട് ഐപിഎൽ. താരതമ്യേന ദുർബലരായ രാജ്യങ്ങളിൽ നിന്നും ഐപിഎല്ലിലെത്തി മികച്ച പ്രകടനങ്ങൾ നടത്തിയ താരങ്ങളുണ്ട്. ഇങ്ങനെയുള്ള രാജ്യങ്ങളിൽ നിന്നെത്തി ഈ സീസണിൽ മികച്ച പ്രകടനം നടത്തുന്ന കുറച്ച് കളിക്കാരെ നോക്കാം..

IPL  Sikandar Raza  Joshua Little  Noor Ahmad  ഇന്ത്യൻ പ്രീമിയർ ലീഗ്  സികന്ദർ റാസ  ജോഷ്വ ലിറ്റിൽ  നൂർ അഹമ്മദ്  Sikandar Raza in IPL  Joshua little in IPL  Noor Ahmad in IPL  IPL 2023
വരവ് ചെറുരാജ്യങ്ങളിൽ നിന്നായിരിക്കാം
author img

By

Published : May 6, 2023, 12:30 PM IST

മുംബൈ: ലോകത്തിലെ ഏറ്റവും ക്രിക്കറ്റ് ലീഗുകളിലൊന്നാണ് ഇന്ത്യൻ പ്രീമിയർ ലീഗ്. 16 വർഷത്തിനിടെ നിരവധി ക്രിക്കറ്റ് താരങ്ങളെ കണ്ടെത്തുന്നതിൽ ഐപിഎല്ലിന്‍റെ പങ്ക് ചെറുതല്ല. ഐപിഎല്ലിലെ മികച്ച പ്രകടനത്തിന്‍റെ സഹായത്തോടെയാണ് ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, ഋഷഭ് പന്ത് അടക്കമുള്ള ഒട്ടനവധി താരങ്ങൾ ഇന്ത്യയുടെ നീലക്കുപ്പായത്തിൽ ഇടംപിടിച്ചത്.

എല്ലാ സീസണുകളെയും പോലെ ഇത്തവണയും നിരവധി യുവതാരങ്ങൾ വരവറിയിച്ചിട്ടുണ്ട്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ സ്‌പിന്നർ സുയാഷ് ശർമ, റിങ്കു സിങ് , രാജസ്ഥാൻ റോയൽസ് താരം ധ്രുവ് ജുറൽ അടക്കമുള്ളവർ മികച്ച പ്രകടനമാണ് നടത്തുന്നത്. ഈ താരങ്ങളെല്ലാം ഇന്ത്യൻ ടീമിലേക്കുള്ള വിളി കാത്തിരിക്കുകയാണ്.

എന്നിരുന്നാലും ക്രിക്കറ്റിൽ അത്ര ശക്തരല്ലാത്ത ചെറിയ രാജ്യങ്ങളായ അയർലൻഡ്, അഫ്‌ഗാനിസ്ഥാൻ, സിംബാബ്‌വെ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുമുള്ള താരങ്ങളുടെ ശ്രദ്ധേയമായ പ്രകടനങ്ങൾക്കും ഈ സീസൺ സാക്ഷിയായി. മുൻ വർഷങ്ങളിൽ ഐപിഎല്ലിലെത്തിയ റാഷിദ് ഖാൻ, സന്ദീപ് ലാമിച്ചാനെ, മുഹമ്മദ് നബി, മുജീബ് റഹ്‌മാൻ, നെതർലൻഡ് താരം റയാൻ ടെൻ ഡൊഷറ്റ് തുടങ്ങിയ താരങ്ങളും മികച്ച പ്രകടനം നടത്തി ശ്രദ്ധയാകർഷിച്ചിരുന്നു. ഇതിൽ തന്നെ റാഷിദ് ഖാൻ ടി20യിലെ ഒന്നാം നമ്പർ ബോളറായി മാറി.

ക്രിക്കറ്റ് ലോകത്തെ താരതമ്യേന ദുർബലരായ രാജ്യങ്ങളിൽ നിന്നുള്ള കളിക്കാർക്കിടയിൽ ഈ സീസണിലെ മികച്ച പ്രകടനം നടത്തിയത് ആരെല്ലാമെന്ന് നോക്കാം. മികച്ച പ്രകടനത്തോടെ പ്രശംസ നേടിയ സിക്കന്ദർ റാസ, ജോഷ്വ ലിറ്റിൽ, നൂർ അഹമ്മദ് എന്നീ മൂന്ന് താരങ്ങളുടെ ഇതുവരെയുള്ള പ്രകടനങ്ങൾ നോക്കാം.

സികന്ദർ റാസ ; പഞ്ചാബ് കിങ്‌സിനായി കളിക്കുന്ന സിക്കന്ദർ റാസ മധ്യനിരയിൽ മികച്ച മുതൽക്കൂട്ടാണ്. 2022 ൽ സിംബാബ്‌വെക്കായി നടത്തിയ മികച്ച പ്രകടനത്തിന്‍റെ ബലത്തിലാണ് താരലേലത്തിൽ സിംബാബ്‌വെ താരത്തെ പഞ്ചാബ് ടീമിലെത്തിക്കുന്നത്. ബാറ്റുകൊണ്ടും ബോളുകൊണ്ടും ഒരുപോലെ മികച്ച പ്രകടനം നടത്തുന്ന റാസ ഈ സീസണിൽ നിർണായകമായ പ്രകടനമാണ് പുറത്തെടുക്കുന്നത്. തുടക്കത്തിൽ താളം കണ്ടെത്താൻ ബുദ്ധിമുട്ടിയ റാസ പതിയെ ഫോമിലെത്തി.

IPL  Sikandar Raza  Joshua Little  Noor Ahmad  ഇന്ത്യൻ പ്രീമിയർ ലീഗ്  സികന്ദർ റാസ  ജോഷ്വ ലിറ്റിൽ  നൂർ അഹമ്മദ്  Sikandar Raza in IPL  Joshua little in IPL  Noor Ahmad in IPL  IPL 2023
സികന്ദർ റാസ

ചെന്നൈ സൂപ്പർ കിങ്‌സിനെതിരെ അവസാന പന്തുവരെയുള്ള ആവേശത്തിൽ ചെന്നൈയെ തോൽപിച്ചതിൽ റാസയുടെ പങ്ക് നിർണായകമായിരുന്നു. അവസാന ഓവറിലെ അവസാന പന്തിൽ മൂന്ന് റണ്‍സ് ഓടിയെടുത്താണ് പഞ്ചാബിന് ആവേശ വിജയം സമ്മാനിച്ചത്. ലഖ്‌നൗവിനെതിരായ മത്സരത്തിൽ മാച്ച് വിന്നിങ് അർധ സെഞ്ച്വറിയുമായി പഞ്ചാബിനെ വിജയത്തിലെത്തിച്ചു. കഴിഞ്ഞ ടി20 ലോകകപ്പിലെ ബോളിങ് പ്രകടനം ഐപിഎല്ലിലും തുടരുകയാണ്. പഞ്ചാബിനായി ഇതുവരെ മൂന്ന് വിക്കറ്റുകളും നേടിയിട്ടുണ്ട്.

ജോഷ്വ ലിറ്റിൽ ; 2022ൽ ടി20യിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തുകയും ടി20 ലോകകപ്പിൽ ന്യൂസിലൻഡിനെതിരെ ഹാട്രിക് നേടുകയും ചെയ്‌തിരുന്നു ഈ അയർലൻഡ് പേസർ. തുടക്കത്തിൽ ഇന്ത്യൻ പിച്ചുകളിൽ മികച്ച പ്രകടനം പുറത്തെടുക്കാനായില്ലെങ്കിലും അവസാന കുറച്ച് മത്സരങ്ങളിൽ ഗുജറാത്ത് ടൈറ്റൻസിനായി സ്ഥിരതായർന്ന പ്രകടനമാണ് ഐറിഷ് പേസർ പുറത്തെടുക്കുന്നത്.

ജോഷ്വ ലിറ്റിൽ

ഈ സീസണിൽ എട്ട് മത്സരങ്ങളിൽ നിന്നായി 8.20 എക്കോണമി നിരക്കിൽ ആറ് വിക്കറ്റ് വീഴ്‌ത്തിയിട്ടുണ്ട്. ഡെത്ത് ഓവറുകളിലും പവർപ്ലേയിലും സ്ഥിരമായി പന്തെറിയുന്ന സാഹചര്യത്തിൽ ഈ റൺനിരക്ക് അത്ര മോശമല്ല. കൊൽക്കത്തയ്‌ക്കെതിരായ മത്സരത്തിൽ നാല് ഓവറിൽ 25 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് നേടിയിരുന്നു. നിതീഷ് റാണയുടെയും വെങ്കിടേഷ് അയ്യരുടെയും നിർണായക വിക്കറ്റുകൾ വീഴ്ത്തിയ കളിയിലെ താരമായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. റൺസ് വഴങ്ങുന്നതിൽ പിശുക്ക് കാണിക്കുന്ന ജോഷ്വ ലിറ്റിൽ രാജസ്ഥാനെതിരായ മത്സരത്തിൽ സഞ്ജുവിന്‍റെ വിക്കറ്റ് നേടിയിരുന്നു.

നൂർ അഹമ്മദ് ; റാഷിദ് ഖാനൊപ്പം ചേർന്ന് ഗുജറാത്ത് ടൈറ്റൻസിന്‍റെ സ്‌പിൻ ആക്രമണത്തിന്‍റെ മൂർച്ച കൂട്ടുന്നത് മറ്റൊരു അഫ്‌ഗാൻ താരമാണ് നൂർ അഹമ്മദ്. അരങ്ങേറ്റ സീസണിൽ തന്നെ മികച്ച പ്രകടനമാണ് ഈ യുവതാരം പുറത്തെടുക്കുന്നത്. ആറ് മത്സരങ്ങളിൽ നിന്നായി 7.03 എന്ന മികച്ച എക്കോണമി നിരക്കിൽ 10 വിക്കറ്റ് വീഴ്‌ത്തയിട്ടുണ്ട്.

നൂർ അഹമ്മദ്

റാഷിദ് ഖാൻ - നൂർ അഹമ്മദ് സഖ്യമാണ് മധ്യ ഓവറുകളിൽ റൺസ് നിയന്ത്രിക്കുന്നതിൽ മുഖ്യപങ്കുവഹിക്കുന്നത്. അഫ്‌ഗാൻ സ്‌പിൻ സഖ്യത്തിന്‍റെ സ്ഥിരതായർന്ന പ്രകടനം മധ്യ ഓവറിൽ ഗുജറാത്തിന് മുൻതൂക്കം നൽകുന്നു. രാജസ്ഥാനെതിരായ മത്സരത്തിൽ ഫോമിലുള്ള ധ്രുവ് ജുറലിനെയും പ്രതിഭാധനനായ ദേവദത്ത് പടിക്കലിനെയും പുറത്താക്കി. ഐപിഎൽ അതിന്‍റെ അവസാനത്തോട് അടുക്കുമ്പോൾ ഗുജറാത്തിനായി തന്‍റെ മികച്ച പ്രകടനം തുടരാനാകുമെന്ന് പ്രതീക്ഷിക്കുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.