ETV Bharat / sports

IPL 2022 | 'എടാ.. നീ ഇറങ്ങി നിന്നോ.. ദേവ്' ; മത്സരത്തിനിടെ മലയാളത്തില്‍ നിര്‍ദേശം നല്‍കി സഞ്ജു - Sanju Samson speaking Malayalam to Devdutt Padikkal, watch video

ഹെെദരാബാദിനെതിരായ മത്സരത്തിൽ സഹകളിക്കാരോട് മലയാളം പറയുന്ന സഞ്ജുവിന്‍റെ വീഡിയോ വൈറല്‍

IPL 2022  sanju samson And devdutt padikkal  IPL 2022 | 'എടാ.. നീ ഇറങ്ങി നിന്നോ.. ദേവ്' ; മത്സരത്തിനിടെ ദേവ്ദത്തിനോട് മലയാളം പറഞ്ഞ് സഞ്ജു  viral video in ipl match  ഞ്ജു സാംസൺ ദേവ്ദത്ത് പടിക്കൽ  Sanju Samson speaking Malayalam to Devdutt Padikkal, watch video  Sunrisers Hyderabad vs Rajasthan royals
IPL | 'എടാ.. നീ ഇറങ്ങി നിന്നോ.. ദേവ്' ; മത്സരത്തിനിടെ ദേവ്ദത്തിനോട് മലയാളം പറഞ്ഞ് സഞ്ജു
author img

By

Published : Mar 30, 2022, 7:49 PM IST

പൂനെ : സൺ റൈസേഴ്‌സ് ഹൈദരാബാദിനെതിരെ തകർപ്പൻ പ്രകടനമാണ് മലയാളി താരങ്ങളായ സഞ്ജു സാംസണും ദേവ്ദത്ത് പടിക്കലും പുറത്തെടുത്തത്. ഇരുവരും 73 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. 27 പന്തില്‍ അഞ്ച് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പടെ 55 റണ്‍സ് നേടിയ സഞ്ജു മത്സരത്തിലെ താരമായി. 29 പന്തില്‍ 41 റണ്‍സ് നേടിയ പടിക്കല്‍ നിര്‍ണായക സംഭാവന നല്‍കി.

സഞ്ജു മത്സരങ്ങൾക്കിടയിൽ മലയാളത്തിൽ സംസാരിക്കുന്നത് പതിവാണ്. കഴിഞ്ഞ ദിവസം ഹെെദരാബാദിനെതിരായ മത്സരത്തിൽ സഹകളിക്കാരോട് മലയാളം പറയുന്ന സഞ്ജുവിന്‍റെ വീഡിയോ വെെറലായിരിക്കകയാണ്. ഫീൽഡിങ്ങിനിടെ സഞ്ജു സാംസണും ദേവ്ദത്ത് പടിക്കലും മലയാളത്തിൽ സംസാരിച്ചതാണ് ഇപ്പോൾ മലയാളി ആരാധകര്‍ക്ക് കൗതുകമായിരിക്കുന്നത്.

ALSO READ: IPL 2022: ജയം തുടരാൻ കൊൽക്കത്ത, ആദ്യ ജയം ലക്ഷ്യമിട്ട് ബാംഗ്ലൂര്‍: ഇന്ന് തീപാറും പോരാട്ടം

ഹൈദരാബാദ് ഇന്നിങ്സിന്‍റെ ഒമ്പതാം ഓവറിലാണ് സഞ്ജുവിന്‍റെ രസകരമായ വാക്കുകൾ സ്റ്റംപ് മൈക്കിലൂടെ പ്രേക്ഷകര്‍ കേട്ടത്. ഫീല്‍ഡ് സെറ്റ് ചെയ്യുന്നതിനിടെയാണ് ദേവ്ദത്തിനോട് ''എടാ... നീ ഇറങ്ങി നിന്നോ... ദേവ്'' എന്ന് സഞ്ജു വിളിച്ചുപറയുന്നത്. എന്നാല്‍ പറഞ്ഞത് ദേവ്ദത്ത് ശ്രദ്ധിച്ചില്ല. പിന്നേയും ''ദേവ്... ദേവ്...'' എന്ന് വിളിക്കുന്നുണ്ടായിരുന്നു. മത്സരശേഷം ഇതിന്‍റെ വീഡിയോ ആരാധകർക്കിടയിൽ വ്യാപകമായി പ്രചരിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.