അഹമ്മദാബാദ്: ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനെതിരെ ടോസ് നേടിയ ഡല്‍ഹി ക്യാപിറ്റല്‍സ് ഫീല്‍ഡിങ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തിലെ ടീമില്‍ നിന്നും ഒരുമാറ്റവുമായാണ് ഡല്‍ഹി ഇറങ്ങുന്നത്. ടൂര്‍ണമെന്‍റില്‍ നിന്നും പിന്മാറിയ ആര്‍ അശ്വിന് പകരം ഇഷാന്ത് ശര്‍മ ടീമില്‍ ഇടം പിടിച്ചു.
മറുവശത്ത് ബാംഗ്ലൂര്‍ നിരയില്‍ രണ്ട് മാറ്റങ്ങളുണ്ട്. പേസര്‍ നവ്ദീപ് സെയ്‌നിക്ക് പകരം രജത് പടിദാറും, ഡാനിയന്‍ ക്രിസ്റ്റ്യന് പകരം ഡാനിയന്‍ സാംസും പ്ലേയിങ് ഇലവനില്‍ ഇടം പിടിച്ചിട്ടുണ്ട്. തുടര്‍ച്ചയായ നാലാം ജയം ലക്ഷ്യമിട്ടാവും ഡല്‍ഹിയിറങ്ങുക. അതേസമയം തുടര്‍ച്ചയായ നാല് വിജയങ്ങള്‍ക്ക് ശേഷം ചെന്നെെയോടേറ്റ തോല്‍വിയുടെ ക്ഷീണം മാറ്റാനാവും ബാഗ്ലൂര്‍ ശ്രമം. നിലവില്‍ ഇരു ടീമുകളും അഞ്ച് മത്സരങ്ങളില്‍ നിന്നും നാല് വീതം വിജയങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്.
-
🚨 PLAYING XI of the two teams 🚨@DelhiCapitals: Ishant Sharma IN for Ravi Ashwin.@RCBTweets: Rajat Patidar and Daniel Sams IN for Navdeep Saini and Dan Christian.
— IndianPremierLeague (@IPL) April 27, 2021 " class="align-text-top noRightClick twitterSection" data="
Follow the game 👉 https://t.co/NQ9SSSBbVT#DCvRCB #VIVOIPL pic.twitter.com/Pf5MupXGlr
">🚨 PLAYING XI of the two teams 🚨@DelhiCapitals: Ishant Sharma IN for Ravi Ashwin.@RCBTweets: Rajat Patidar and Daniel Sams IN for Navdeep Saini and Dan Christian.
— IndianPremierLeague (@IPL) April 27, 2021
Follow the game 👉 https://t.co/NQ9SSSBbVT#DCvRCB #VIVOIPL pic.twitter.com/Pf5MupXGlr🚨 PLAYING XI of the two teams 🚨@DelhiCapitals: Ishant Sharma IN for Ravi Ashwin.@RCBTweets: Rajat Patidar and Daniel Sams IN for Navdeep Saini and Dan Christian.
— IndianPremierLeague (@IPL) April 27, 2021
Follow the game 👉 https://t.co/NQ9SSSBbVT#DCvRCB #VIVOIPL pic.twitter.com/Pf5MupXGlr
എന്നാല്‍ മികച്ച റണ്‍റേറ്റിന്‍റെ അടിസ്ഥാനത്തില്‍ പോയിന്‍റ് പട്ടികയില്‍ ഡല്‍ഹി രണ്ടാം സ്ഥാനത്തും ബാഗ്ലൂര്‍ മൂന്നാം സ്ഥാനത്തുമാണ്. അഞ്ച് മത്സരങ്ങളില്‍ നിന്നുതന്നെ നാല് ജയങ്ങളുള്ള ചെന്നെെയാണ് ഒന്നാം സ്ഥാനത്ത്. ഇതോടെ ഇന്ന് ജയിക്കുന്ന ടീം ചെന്നെെയെ പിന്തള്ളി ഒന്നാമതെത്തും.
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍: വിരാട് കോലി, ദേവ്ദത്ത് പടിക്കല്‍, രജത് പടിദാര്‍, ഗ്ലെന്‍ മാക്‌സ്വെല്‍, എബി ഡിവില്ലിയേഴ്‌സ്, വാഷിംഗ്ടണ്‍ സുന്ദര്‍, ഡാനിയേല്‍ സാംസ്, കെയ്ല്‍ ജാമിസണ്‍, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, യൂവേന്ദ്ര ചഹല്‍.
ഡല്‍ഹി കാപിറ്റല്‍സ്: പൃഥ്വി ഷാ, ശിഖര്‍ ധവാന്‍, സ്റ്റീവ് സ്മിത്ത്, റിഷഭ് പന്ത്, മാര്‍കസ് സ്റ്റോയിനിസ്, ഷിംറോണ്‍ ഹെറ്റ്മയേര്‍, അക്സര്‍ പട്ടേല്‍, കഗിസോ റബാദ, അമിത് മിശ്ര, ആവേശ് ഖാന്‍, ഇഷാന്ത് ശര്‍മ.