ചെന്നൈ: ഐപിഎല്‍ പതിനാറാം പതിപ്പില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് മുംബൈ ഇന്ത്യന്‍സ് ടീമുകള്‍ തമ്മിലുള്ള 'എല്‍ - ക്ലാസിക്കോ' പോരാട്ടത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ട് നായകന്മാര്‍ തമ്മിലുള്ള പോരാട്ടത്തിനാണ് ചെപ്പോക്ക് സ്റ്റേഡിയം സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. ആവേശകരമായ ഈ മത്സരം വൈകുന്നേരം മൂന്നരയ്‌ക്കാണ് ആരംഭിക്കുന്നത്.
-
Caption jaane do. Video dekho. 👀#OneFamily #CSKvMI #MumbaiMeriJaan #MumbaiIndians #TATAIPL #IPL2023 @ImRo45 @msdhoni pic.twitter.com/TH4Lo8SZln
— Mumbai Indians (@mipaltan) May 5, 2023 " class="align-text-top noRightClick twitterSection" data="
">Caption jaane do. Video dekho. 👀#OneFamily #CSKvMI #MumbaiMeriJaan #MumbaiIndians #TATAIPL #IPL2023 @ImRo45 @msdhoni pic.twitter.com/TH4Lo8SZln
— Mumbai Indians (@mipaltan) May 5, 2023Caption jaane do. Video dekho. 👀#OneFamily #CSKvMI #MumbaiMeriJaan #MumbaiIndians #TATAIPL #IPL2023 @ImRo45 @msdhoni pic.twitter.com/TH4Lo8SZln
— Mumbai Indians (@mipaltan) May 5, 2023
ക്രിക്കറ്റ് ആരാധകരുടെ മനസില്‍ തങ്ങി നില്‍ക്കുന്ന ഒരുപാട് നിമിഷങ്ങളാണ് മുന്‍പ് നടന്ന ചെന്നൈ- മുംബൈ പോരുകള്‍ സമ്മാനിച്ചിട്ടുള്ളത്. ഈ സീസണില്‍ വാങ്കഡെയില്‍ ഇരു ടീമും തമ്മില്‍ ഏറ്റുമുട്ടിയ ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ വീഴ്‌ത്താന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായിരുന്നു. അജിങ്ക്യ രഹാനെയുടെ വെടിക്കെട്ട് ബാറ്റിങ്ങായിരുന്നു ഇക്കുറി ആദ്യം ആരാധകര്‍ക്ക് ലഭിച്ച സമ്മാനം.
-
Mutual respect between thse two greatest rival CSK and MI is at another level
— Shubman Gang (@ShubmanGang) May 5, 2023 " class="align-text-top noRightClick twitterSection" data="
">Mutual respect between thse two greatest rival CSK and MI is at another level
— Shubman Gang (@ShubmanGang) May 5, 2023Mutual respect between thse two greatest rival CSK and MI is at another level
— Shubman Gang (@ShubmanGang) May 5, 2023
ഈ തോല്‍വിക്ക് ചെന്നൈയില്‍ പകരം വീട്ടാന്‍ കൂടിയാണ് മുംബൈ ഇന്ത്യന്‍സിന്‍റെ വരവ്. പഞ്ചാബിനെതിരെ മൊഹാലിയില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയതിന് പിന്നാലെയാണ് മുംബൈ ടീം ചെന്നൈയിലേക്കെത്തിയത്. ഇതിന് പിന്നാലെ ചെപ്പോക്കില്‍ ധോണിപ്പടയെ വീഴ്‌ത്താനുള്ള പരിശീലനവും ഹിറ്റ്‌മാനും സംഘവും ആരംഭിച്ചിരുന്നു.
-
• 10 IPL trophies in one frame
— Vishal. (@SPORTYVISHAL) May 5, 2023 " class="align-text-top noRightClick twitterSection" data="
• 9 IPL trophies as captain in one frame
• 2 G.O.A.T batters in one frame
• 2 G.OA.T Captains in one frame
• 2 G.O.A.T sixes hitting machine in one frame
• 2 Prides of India in one frame.
Ro and MS .... 💙🇮🇳💛!!
">• 10 IPL trophies in one frame
— Vishal. (@SPORTYVISHAL) May 5, 2023
• 9 IPL trophies as captain in one frame
• 2 G.O.A.T batters in one frame
• 2 G.OA.T Captains in one frame
• 2 G.O.A.T sixes hitting machine in one frame
• 2 Prides of India in one frame.
Ro and MS .... 💙🇮🇳💛!!• 10 IPL trophies in one frame
— Vishal. (@SPORTYVISHAL) May 5, 2023
• 9 IPL trophies as captain in one frame
• 2 G.O.A.T batters in one frame
• 2 G.OA.T Captains in one frame
• 2 G.O.A.T sixes hitting machine in one frame
• 2 Prides of India in one frame.
Ro and MS .... 💙🇮🇳💛!!
ഈ പരിശീലനത്തിന്‍റെ ഒരു വീഡിയോ കഴിഞ്ഞ ദിവസം മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ പുറത്തുവിട്ടിരുന്നു. നെറ്റ് സെഷനില്‍ മുംബൈ- ചെന്നൈ ടീമുകളുടെ നായകന്മാരായ രോഹിതും ധോണിയും പരിശീലനം നടത്തുന്നതാണ് വീഡിയോയിലുള്ളത്. ഒരേ ഫ്രെയിമില്‍ ഇരു താരങ്ങളും ബാറ്റ് ചെയ്യുന്ന വീഡിയോ ആരാധകരും അതിവേഗം തന്നെ ഏറ്റെടുത്തു.
Also Read : IPL 2023 | 'ഞാൻ അങ്ങനെ തീരുമാനിച്ചിട്ടില്ല, 'തല' യുടെ തഗ്ഗ് മറുപടി'; ആവേശത്തിലായി ആരാധകര്‍ - വീഡിയോ
വീഡിയോ കാണൂ, അടിക്കുറിപ്പ് നല്‍കൂ എന്ന ക്യാപ്‌ഷനോടെയായിരുന്നു മുംബൈ ഇന്ത്യന്‍സ് ഈ വീഡിയോ പോസ്‌റ്റ് ചെയ്‌തത്. ഇന്ത്യന്‍ ടീമിലെ രണ്ട് സൂപ്പര്‍ താരങ്ങള്‍ ഒരേ ഫ്രെയിമിലെത്തിയ വീഡിയോ ഇപ്പോള്‍ ആഘോഷമാക്കുകയാണ് ആരാധകര്‍. പത്ത് ഐപിഎല്‍ ട്രോഫികള്‍ ഒരു ഫ്രെയിമില്‍ എന്നിങ്ങനെയുള്ള കമന്‍റുകളാണ് ആരാധകര്‍ വീഡിയോക്കടിയില്‍ രേഖപ്പെടുത്തിയത്.
ഐപിഎല്‍ ക്രിക്കറ്റില്‍ മുംബൈ ഇന്ത്യന്‍സ് 5 കിരീടം സ്വന്തമാക്കിയത് രോഹിത് ശര്‍മ്മയ്‌ക്ക് കീഴില്‍ കളിച്ചാണ്. മുംബൈയിലേക്ക് എത്തുന്നതിന് മുന്‍പ് ഡെക്കാന്‍ ചാര്‍ജേഴ്‌സ് ഐപിഎല്‍ കിരീടം ഉയര്‍ത്തിയപ്പോള്‍ ആ ടീമിലും രോഹിത് അംഗമായിരുന്നു. എംഎസ് ധോണിക്ക് കീഴില്‍ നാല് പ്രാവശ്യമാണ് ചെന്നൈ ഐപിഎല്‍ കിരീടം ചൂടിയത്.
അതേസമയം പോയിന്‍റ് പട്ടികയില്‍ മൂന്ന്, ആറ് എന്നീ സ്ഥാനങ്ങളിലാണ് നിലവില്‍ ചെന്നൈ മുംബൈ ടീമുകള്‍. 10 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 11 പോയിന്‍റാണ് സിഎസ്‌കെയ്‌ക്കുള്ളത്. 9 കളിയില്‍ നിന്നും 5 ജയം നേടിയ മുംബൈക്ക് 10 പോയിന്‍റാണ് നിലവില്‍. പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കാന്‍ ഇരു ടീമിനും ഇന്നത്തെ മത്സരം നിര്‍ണായകമാണ്.
Also Read : IPL 2023| വാങ്കഡെയിലെ തോല്‍വിക്ക് കണക്ക് തീര്‍ക്കണം, വീണ്ടും ജയിക്കാൻ ചെന്നൈ; ചെപ്പോക്കില്‍ ഇന്ന് തീപാറും