ദുബായ് : ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ബാറ്ററും ഒരു കാലത്ത് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിന്‍റെ നട്ടെല്ലുമായിരുന്ന ഡേവിഡ് വാർണർ ടീമിനോട് വിടപറഞ്ഞു. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്‌ത വൈകാരികമായ കുറിപ്പോടെയായിരുന്ന വാർണർ ആരാധകരോട് വിട പറഞ്ഞത്. 'മികച്ച യാത്ര' എന്നായിരുന്നു വാർണർ ഹൈദരാബാദിനൊപ്പമുള്ള കാലത്തെ വിശേഷിപ്പിച്ചത്.
ടീം തുടർച്ചയായി തോൽവികൾ വഴങ്ങിയപ്പോൾ വാർണറെ ഹൈദരാബാദിന്‍റെ നായകസ്ഥാനത്ത് നിന്ന് നീക്കം ചെയ്‌തിരുന്നു. പിന്നാലെ ഫോമില്ലായ്മയുടെ പേരിൽ താരത്തെ പ്ലേയിങ് ഇലവനിൽ നിന്ന് തന്നെ ഒഴിവാക്കിയിരുന്നു. എന്നാൽ ഫേമില്ലായ്‌മക്കപ്പുറം ടീം മാനേജ്‌മെന്‍റും താരവും തമ്മിൽ കാര്യമായ പ്രശ്‌നങ്ങൾ ഉടലെടുത്തിരുന്നു എന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
- " class="align-text-top noRightClick twitterSection" data="
">
"നിങ്ങൾ നൽകിയ ഓർമ്മകൾക്ക് നന്ദി. ഞങ്ങളുടെ ടീമിന് എല്ലായ്‌പ്പോഴും 100% നൽകുന്നതിനുള്ള പ്രധാന പ്രേരകശക്തി നിങ്ങളാണ്. നിങ്ങളുടെ പിന്തുണക്ക് എത്രത്തോളം നന്ദി പറഞ്ഞാലും മതിയാകില്ല. ഇതോരു മികച്ച യാത്രയായിരുന്നു. ഞാനും എന്‍റെ കുടുംബവും നിങ്ങളെ മിസ് ചെയ്യാൻ പോകുന്നു !!., വാർണർ കുറിച്ചു.
- " class="align-text-top noRightClick twitterSection" data="
">
അതേസമയം ഹൈദരാബാദ് ടീം ടൂര്‍ണമെന്‍റിനോട് വിട പറയുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍, പരിശീലകന്‍ ട്രെവര്‍ ബയ്‌ലിസ് എന്നിവരെല്ലാം ഈ വീഡിയോയിലുണ്ട്. എന്നാല്‍ വാര്‍ണറെ മാത്രം അതിൽ ഉൾപ്പെടുത്തിയില്ല. ഇത് ചോദ്യം ചെയ്‌ത ആരാധകനോട് 'അത് ചെയ്യാൻ എന്നോട് ആവിശ്യപ്പെട്ടില്ല' എന്നായിരുന്നു വാർണറുടെ മറുപടി.
-
WHAT IS SRH MANAGEMENT DOING? THIS IS COMPLETELY RIDICULOUS. pic.twitter.com/HchF4JeFjE
— Kanav Bali🏏 (@Concussion__Sub) October 9, 2021 " class="align-text-top noRightClick twitterSection" data="
">WHAT IS SRH MANAGEMENT DOING? THIS IS COMPLETELY RIDICULOUS. pic.twitter.com/HchF4JeFjE
— Kanav Bali🏏 (@Concussion__Sub) October 9, 2021WHAT IS SRH MANAGEMENT DOING? THIS IS COMPLETELY RIDICULOUS. pic.twitter.com/HchF4JeFjE
— Kanav Bali🏏 (@Concussion__Sub) October 9, 2021
ASLO READ : ടി20 ലോകകപ്പ് ജേഴ്‌സിയിൽ ഇന്ത്യക്ക് പകരം യു.എ.ഇ; വിവാദത്തിന് തിരികൊളുത്തി പാകിസ്ഥാൻ
2016 ൽ വാർണറുടെ നേതൃത്വത്തിൽ സണ്‍റൈസേഴ്‌സ് ഐപിഎൽ കിരീടം സ്വന്തമാക്കിയിരുന്നു. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് അക്കൗണ്ടിലുള്ള അഞ്ചാമത്തെ ബാറ്റ്സ്മാനാണ് വാര്‍ണര്‍. 150 മത്സരങ്ങളില്‍ നിന്ന് നാല് സെഞ്ചുറിയും 50 അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടെ 5449 റണ്‍സ് നേടി. തുടര്‍ച്ചയായ ഏഴ് സീസണുകളില്‍ ഓരോ സീസണിലും 500 റണ്‍സില്‍ കൂടുതല്‍ സ്‌കോര്‍ ചെയ്യുകയും ചെയ്‌തിരുന്നു.