ETV Bharat / sports

IPL 2023 | മുംബൈയിലെ ജയ്‌സ്വാള്‍ 'വിളയാട്ടം'; ജോസ്‌ ബട്‌ലറിന്‍റെ റെക്കോഡിനൊപ്പം രാജസ്ഥാന്‍ റോയല്‍സ് യുവ ഓപ്പണര്‍

വാങ്കഡേയില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനെത്തിയ രാജസ്ഥാന്‍ റോയല്‍സിനായി യശസ്വി ജയ്‌സ്വാള്‍ 62 പന്തില്‍ നിന്ന് 124 റണ്‍സ് നേടിയിരുന്നു

IPL 2023  yashasvi jaiswal  jos buttler  yashasvi jaiswal ipl maiden century  yashasvi jaiswal ipl century  IPL  MIvRR  Rajasthan Royals  Mumbai Indians  യശസ്വി ജയ്‌സ്വാള്‍  യശസ്വി ജയ്‌സ്വാള്‍ ഐപിഎല്‍ സെഞ്ച്വറി  യശസ്വി ജയ്‌സ്വാള്‍ ഐപിഎല്‍  രാജസ്ഥാന്‍ റോയല്‍സ്  മുംബൈ ഇന്ത്യന്‍സ്  ഐപിഎല്‍  ഐപിഎല്‍ 2023
yashasvi jaiswal
author img

By

Published : May 1, 2023, 10:26 AM IST

Updated : May 1, 2023, 11:39 AM IST

മുംബൈ : ഐപിഎല്‍ ചരിത്രത്തിലെ ആയിരാമത് മത്സരത്തില്‍ തിളക്കമാര്‍ന്ന പ്രകടനമാണ് രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ പുറത്തെടുത്തത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാനായി മറ്റ് ബാറ്റര്‍മാര്‍ കളിമറന്നപ്പോള്‍ മറുവശത്ത് നിലയുറപ്പിച്ച ജയ്‌സ്വാള്‍ റണ്‍സ് അടിച്ചുകൂട്ടുകയായിരുന്നു. തുടക്കം മുതല്‍ തകര്‍ത്തടിച്ച ജയ്‌സ്വാള്‍ 62 പന്തില്‍ 124 റണ്‍സ് നേടിയാണ് മടങ്ങിയത്.

വാങ്കഡേയില്‍ 16 ഫോറുകളുടെയും 8 സിക്‌സുകളുടെയും അകമ്പടിയോടെയായിരുന്നു ജയ്‌സ്വാള്‍ തന്‍റെ ഐപിഎല്‍ കരിയറിലെ ആദ്യ സെഞ്ച്വറി നേടിയത്. മുംബൈ ഇന്ത്യന്‍സിനെതിരായ പ്രകടനത്തോടെ ഐപിഎല്‍ പതിനാറാം പതിപ്പിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് എത്താനും യശസ്വി ജയ്‌സ്വാളിനായി. 9 മത്സരങ്ങളില്‍ നിന്നായി 428 റണ്‍സാണ് താരം നേടിയത്.

മുംബൈക്കാരനായ ജയ്‌സ്വാളിന്‍റെ മുംബൈ ഇന്ത്യന്‍സിനെതിരെയുള്ള 124 റണ്‍സ് പ്രകടനം താരത്തെ ഒരു നേട്ടത്തിലേക്കും എത്തിച്ചിരുന്നു. ഐപിഎല്ലില്‍ രാജസ്ഥാനായി ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ സ്വന്തമാക്കിയ താരങ്ങളുടെ പട്ടികയില്‍ ജോസ്‌ ബട്‌ലറിനൊപ്പമാണ് ജയ്‌സ്വാളും സ്ഥാനം പിടിച്ചത്. 2021ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ആയിരുന്നു ബട്‌ലര്‍ രാജസ്ഥാന്‍ ജഴ്‌സിയില്‍ 124 റണ്‍സ് നേടിയത്.

മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തിന്‍റെ തുടക്കം മുതല്‍ തകര്‍ത്തടിച്ചത് ജയ്‌സ്വാള്‍ ആണ്. തന്‍റെ സഹ ഓപ്പണര്‍ ജോസ്‌ ബട്‌ലര്‍ താളം കണ്ടെത്താന്‍ വിഷമിച്ച സമയങ്ങളില്‍പ്പോലും ജയ്‌സ്വാള്‍ മറുവശത്ത് നിന്നും അനായാസം രാജസ്ഥാന്‍ സ്‌കോര്‍ ഉയര്‍ത്തി. പവര്‍പ്ലേയില്‍ റോയല്‍സ് സ്‌കോര്‍ ബോര്‍ഡിലേക്കെത്തിയ 65 റണ്‍സില്‍ 41 റണ്‍സും പിറന്നത് ജയ്‌സ്വാളിന്‍റെ ബാറ്റില്‍ നിന്നാണ്.

Also Read : IPL 2023 | സൂര്യ അടിച്ചുയര്‍ത്തി, പിന്നിലേക്കോടി പിടിച്ചെടുത്ത് സന്ദീപ് ശര്‍മ ; മുംബൈ ബാറ്റര്‍ പുറത്തായ തകര്‍പ്പന്‍ ക്യാച്ച് - വീഡിയോ

ബട്‌ലര്‍, സഞ്‌ജു എന്നിവരെ നഷ്‌ടമായിട്ടും നിലയുറപ്പിച്ച് കളിച്ച ജയ്‌സ്വാള്‍ 32-ാം പന്തില്‍ അര്‍ധസെഞ്ച്വറിയിലേക്കെത്തി. ഒരറ്റത്ത് വിക്കറ്റ് നഷ്‌ടമാകുമ്പോള്‍ മറുവശത്ത് നങ്കൂരമിട്ട് നിന്ന ജയ്‌സ്വാള്‍ മത്സരത്തിന്‍റെ 17-ാം ഓവറില്‍ റിലീ മെറിഡിത്തിനെ ബൗണ്ടറിയടിച്ചാണ് സെഞ്ച്വറിയിലേക്ക് എത്തിയത്. മുംബൈ രാജസ്ഥാന്‍ പോരാട്ടത്തില്‍ ജയ്‌സ്വാളിന്‍റെ ബാറ്റിന്‍റെ ചൂടറിഞ്ഞത് ശരിക്കും റിലീ മെറിഡിത്താണ്.

ജയ്‌സ്വാള്‍ അതിര്‍ത്തി കടത്തിയ ബൗണ്ടറികളില്‍ പകുതിയും റിലീ മെറിഡിത്തിന്‍റെ ഓവറുകളില്‍ നിന്നായിരുന്നു പിറന്നത്. നാലോവര്‍ പന്തെറിഞ്ഞ മെറിഡിത്ത് 51 റണ്‍സാണ് മത്സരത്തില്‍ വഴങ്ങിയത്. താരത്തിന് ഒരു വിക്കറ്റ് ലഭിച്ചിരുന്നു.

Also Read : IPL 2023 | 'സൂര്യ തുടങ്ങി, ഡേവിഡ് തീര്‍ത്തു'; വാങ്കഡേയില്‍ രാജസ്ഥാന്‍ റണ്‍മല കയറി മുംബൈ ഇന്ത്യന്‍സ്

നേരിട്ട 53-ാം പന്തിലാണ് ജയ്‌സ്വാള്‍ കന്നി ഐപിഎല്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. പിന്നാലെ രാജസ്ഥാന്‍ സ്‌കോര്‍ 200 കടത്തിയ യശസ്വി ജയ്‌സ്വാള്‍ ഇന്നിങ്‌സിന്‍റെ അവസാന ഓവറിലെ നാലാം പന്തില്‍ അര്‍ഷാദ് ഖാന് മുന്നിലാണ് വീണത്. ഐപിഎല്‍ ചരിത്രത്തില്‍ ഒരു അണ്‍ക്യാപ്‌ഡ് പ്ലെയര്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറും സ്വന്തമാക്കിയാണ് 21 കാരനായ താരം കളം വിട്ടത്.

Last Updated : May 1, 2023, 11:39 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.