ETV Bharat / sports

'ഇങ്ങനെയാണെങ്കില്‍ ഇനി ഐപിഎല്‍ കളിക്കേണ്ട, നേരത്തെ ഔട്ടായാല്‍ ടീമിന് ഗുണം' ; വാര്‍ണര്‍ക്കെതിരെ തുറന്നടിച്ച് വിരേന്ദര്‍ സെവാഗ് - ഡേവിഡ് വാര്‍ണര്‍ക്കെതിരെ വിരേന്ദര്‍ സെവാഗ്

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ ഡേവിഡ് വാര്‍ണറുടെ മോശം സ്‌ട്രൈക്ക് റേറ്റിനെ വിമര്‍ശിച്ച് ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ വിരേന്ദര്‍ സെവാഗ്

IPL 2023  IPL  Virender Sehwag  Virender Sehwag against David Warner  DC Skipper David Warner  delhi capitals  David Warner  IPL  ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്  ഐപിഎല്‍  ഐപിഎല്‍ 2023  ഡേവിഡ് വാര്‍ണര്‍  വിരേന്ദര്‍ സെവാഗ്  ഡേവിഡ് വാര്‍ണര്‍ക്കെതിരെ വിരേന്ദര്‍ സെവാഗ്  ഡല്‍ഹി ക്യാപിറ്റല്‍സ്
'ഇങ്ങനെയാണെങ്കില്‍ ഇനി ഐപിഎല്‍ കളിക്കേണ്ട; നേരത്തെ ഔട്ടായാല്‍ ടീമിന് ഗുണം'
author img

By

Published : Apr 9, 2023, 5:07 PM IST

മുംബൈ : ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റിന്‍റെ 16ാം സീസണില്‍ നിരാശാജനകമായ പ്രകടനമാണ് ഡല്‍ഹി ക്യാപിറ്റല്‍സ് നടത്തുന്നത്. കാര്‍ അപകടത്തില്‍പ്പെട്ട് സീസണ്‍ നഷ്‌ടമായ റിഷഭ്‌ പന്തിന്‍റെ അഭാവത്തില്‍ ഡേവിഡ് വാര്‍ണര്‍ക്ക് കീഴിലിറങ്ങിയ ഡല്‍ഹി ക്യാപിറ്റല്‍സ് കളിച്ച മൂന്ന് മത്സരങ്ങളിലും ദയനീയ തോല്‍വിയാണ് ഏറ്റുവാങ്ങിയത്. വമ്പന്മാരുടെ നിരയാണെങ്കിലും പലപ്പോഴും ഒരു പോരാട്ടം നടത്താനാവാതെയായിരുന്നു ഡല്‍ഹിയുടെ കീഴടങ്ങല്‍.

ബാറ്റിങ് നിരയില്‍ ആരും കാര്യമായ പ്രകടനം നടത്തുന്നില്ലെന്നത് ഡല്‍ഹിയെ സംബന്ധിച്ച് പ്രധാന ആശങ്കയാണ്. ഓപ്പണായി ഇറങ്ങുന്ന ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ റണ്‍സ് നേടുന്നുണ്ടെങ്കിലും ഏകദിന ശൈലിയില്‍ ബാറ്റ് വീശുന്നത് ടീമിനെ പ്രതിരോധത്തിലാക്കുന്നതാണ്. ഇപ്പോഴിതാ താരത്തിന്‍റെ ഈ ബാറ്റിങ് രീതിയെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചിരിക്കുകയാണ് ഇന്ത്യയുടേയും ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെയും മുന്‍ ഓപ്പണര്‍ വിരേന്ദര്‍ സെവാഗ്.

ഐപിഎല്ലിനായി വരരുത് : ബാറ്റിങ് ശൈലി ഇതേ രീതിയില്‍ തുടരുകയാണെങ്കില്‍ വാര്‍ണര്‍ ഇനി ഐപിഎല്ലിനായി എത്തരുതെന്നാണ് സെവാഗ് പറഞ്ഞിരിക്കുന്നത്. "വാര്‍ണറോട് ഇക്കാര്യം പറയേണ്ട സമയമാണിതെന്നാണ് എനിക്ക് തോന്നുന്നത്. വാര്‍ണര്‍ ഇത് കേള്‍ക്കുകയാണെങ്കില്‍ അദ്ദേഹത്തിന് ഫീല്‍ ചെയ്യുമെന്നും അറിയാം.

പക്ഷേ, ഡേവിഡ് നിങ്ങളിത് കേള്‍ക്കുന്നുണ്ടെങ്കില്‍, ദയവായി നന്നായി കളിക്കൂ. 25 പന്തില്‍ 50 റണ്‍സെങ്കിലും നേടാന്‍ ശ്രമിക്കൂ. ബാറ്റിങ്ങില്‍ യശ്വസി ജയ്‌സ്വാളില്‍ നിന്ന് പഠിക്കാന്‍ ശ്രമിക്കൂ.

25 പന്തുകളില്‍ ഇത്രയും റണ്‍സ് നേടാന്‍ അവന് സാധിക്കുന്നുണ്ട്. നിങ്ങള്‍ക്കതിന് കഴിയുന്നില്ലെങ്കില്‍ ഐപിഎല്ലില്‍ കളിക്കാതിരിക്കുന്നതാണ് നല്ലത്" - സെവാഗ് ഒരു സ്‌പോര്‍ട്‌സ് മാധ്യമത്തിലെ ചര്‍ച്ചയ്‌ക്കിടെ പറഞ്ഞു.

നേരത്തെ ഔട്ടായാല്‍ നല്ലത് : തന്‍റെ കളി ശൈലിയില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ ഡല്‍ഹി ഓപ്പണര്‍ നേരത്തെ പുറത്താവുന്നത് ടീമിന് ഗുണം ചെയ്യുമെന്നും സെവാഗ് കൂട്ടിച്ചേര്‍ത്തു. "ഡേവിഡ് വാര്‍ണര്‍ അന്‍പതോ അറുപതോ റണ്‍സ് നേടുന്നതിനേക്കാള്‍ 30 റണ്‍സെടുത്ത് പുറത്തായാല്‍ ടീമിന് ഏറെ ഗുണം ചെയ്യും.

കാരണം റോവ്മാൻ പവലിനെയും ഇഷാൻ പോറലിനെയും പോലുള്ള കളിക്കാർക്ക് ക്രീസില്‍ നേരത്തെ എത്തി എന്തെങ്കിലുമൊക്കെ ചെയ്യാന്‍ സാധിച്ചേക്കും. സാധാരണ ഇവരെത്തുമ്പോഴേക്കും കുറഞ്ഞ പന്തുകളാണ് ഉണ്ടാവുക. ടീമിലെ ബിഗ് ഹിറ്റേഴ്‌സാണവര്‍. അവര്‍ക്ക് കൂടുതല്‍ പന്തുകള്‍ കളിക്കാന്‍ അവസരം ലഭിച്ചാല്‍ അത് ടീമിന് മുതല്‍ക്കൂട്ടാവുക തന്നെ ചെയ്യും" - സെവാഗ് പറഞ്ഞു.

ALSO READ: IPL 2023 | ചെന്നൈക്കെതിരായ തോല്‍വി ; നിരാശയില്‍ മുഖം മറച്ച് രോഹിത് - വീഡിയോ

അതേസമയം ഐപിഎല്ലില്‍ റണ്‍ വേട്ടക്കാരുടെ പട്ടികയില്‍ നിലവില്‍ രണ്ടാം സ്ഥാനത്താണ് ഡേവിഡ് വാര്‍ണറുള്ളത്. മൂന്ന് മത്സരങ്ങളില്‍ നിന്ന് 52.67 ശരാശരിയില്‍ 158 റണ്‍സാണ് താരം നേടിയിട്ടുള്ളത്. രണ്ട് അര്‍ധ സെഞ്ചുറികള്‍ ഉള്‍പ്പടെയാണ് താരത്തിന്‍റെ പ്രകടനം.

എന്നാല്‍ താരത്തിന്‍റെ പ്രഹര ശേഷി വെറും 117.03 ആണ്. റണ്‍വേട്ടക്കാരുടെ പട്ടികയിലെ ആദ്യ 15 പേരെയെടുത്താല്‍ പോലും വാര്‍ണറേക്കാള്‍ ഇത്രയും കുറഞ്ഞ പ്രഹര ശേഷിയുള്ള മറ്റൊരു താരമില്ലെന്നതാണ് വസ്‌തുത. അതേസമയം ഏപ്രില്‍ 11ന് മുംബൈ ഇന്ത്യന്‍സിനെതിരെയാണ് ഡല്‍ഹി ഇനി കളിക്കുക. രണ്ട് മത്സരങ്ങളിലും തോല്‍വി വഴങ്ങിയ മുംബൈക്കും ഡല്‍ഹിയെപ്പോലെ ഏറെ നിര്‍ണായകമാണ് ഈ മത്സരം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.