ലഖ്‌നൗ : ഐപിഎല്‍ പതിനാറാം പതിപ്പില്‍ കെഎല്‍ രാഹുലും വിരാട് കോലിയും ഇന്ന് വീണ്ടും നേര്‍ക്കുനേര്‍. ലഖ്‌നൗവും ബാംഗ്ലൂരും തമ്മിലേറ്റുമുട്ടുന്ന മത്സരം രാത്രി ഏഴരയ്‌ക്ക് സൂപ്പര്‍ ജയന്‍റ്‌സിന്‍റെ ഹോം ഗ്രൗണ്ടായ ഏകന സ്റ്റേഡിയത്തിലാണ് നടക്കുന്നത്. ചിന്നസ്വാമിയില്‍ ആദ്യം ഇരു ടീമുകളും ഏറ്റുമുട്ടിയ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സിനെ വീഴ്‌ത്തി ജയം പിടിക്കാന്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനായിരുന്നു.
എട്ട് കളിയില്‍ പത്ത് പോയിന്‍റുള്ള ലഖ്‌നൗ പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് നിലവില്‍. എട്ട് കളിയില്‍ നാല് ജയത്തോടെ 8 പോയിന്‍റുമായി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ആറാമതുമാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. ഇന്ന് ജയം പിടിച്ച് പോയിന്‍റ് പട്ടികയില്‍ തങ്ങളുടെ സ്ഥാനം മെച്ചപ്പെടുത്താനാകും ഇരു ടീമുകളുടെയും ശ്രമം.
-
Ready for Gameday 🖐️ at home 💥 pic.twitter.com/6CLSpiYJ3m
— Lucknow Super Giants (@LucknowIPL) May 1, 2023 " class="align-text-top noRightClick twitterSection" data="
">Ready for Gameday 🖐️ at home 💥 pic.twitter.com/6CLSpiYJ3m
— Lucknow Super Giants (@LucknowIPL) May 1, 2023Ready for Gameday 🖐️ at home 💥 pic.twitter.com/6CLSpiYJ3m
— Lucknow Super Giants (@LucknowIPL) May 1, 2023
-
Amit Mishra's leap of faith@SomanyCeramic | #ZameenSeJudey | #Somany pic.twitter.com/1jdo1QNH5K
— Lucknow Super Giants (@LucknowIPL) April 30, 2023 " class="align-text-top noRightClick twitterSection" data="
">Amit Mishra's leap of faith@SomanyCeramic | #ZameenSeJudey | #Somany pic.twitter.com/1jdo1QNH5K
— Lucknow Super Giants (@LucknowIPL) April 30, 2023Amit Mishra's leap of faith@SomanyCeramic | #ZameenSeJudey | #Somany pic.twitter.com/1jdo1QNH5K
— Lucknow Super Giants (@LucknowIPL) April 30, 2023
അടിതുടരാന്‍ ലഖ്‌നൗ : മൊഹാലിയില്‍ പോയി പഞ്ചാബ് കിങ്‌സിനെ കൊന്ന് കൊലവിളിച്ചാണ് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന്‍റെ ഹോം ഗ്രൗണ്ടിലേക്കുള്ള മടങ്ങി വരവ്. അവസാന മത്സരത്തില്‍ തിളങ്ങിയ ബാറ്റര്‍മാരിലാണ് ഇന്നും ടീമിന്‍റെ പ്രതീക്ഷ. എന്നാല്‍ പഞ്ചാബിനെതിരായ മത്സരത്തില്‍ വെടിക്കെട്ട് ബാറ്റിങ് പ്രകടനം പുറത്തെടുത്ത സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ മാര്‍ക്കസ് സ്റ്റോയിനിസിന്‍റെ പരിക്ക് ആതിഥേയര്‍ക്ക് തലവേദനയാണ്.
താരം ഇന്ന് ലഖ്‌നൗ ലൈനപ്പിലേക്ക് എത്തുമോ എന്ന് കണ്ടറിയണം. സ്റ്റോയിനിസ് കളിച്ചില്ലെങ്കില്‍ ക്വിന്‍റണ്‍ ഡി കോക്ക് ടീമിലേക്ക് എത്തിയേക്കും. നായകന്‍ കെഎല്‍ രാഹുലിന്‍റെ ബാറ്റിങ്ങിലെ മെല്ലെപ്പോക്കാണ് ലഖ്‌നൗവിന് മറ്റൊരു വെല്ലുവിളി.
-
LSG vs RCB Game Day Preview
— Royal Challengers Bangalore (@RCBTweets) May 1, 2023 " class="align-text-top noRightClick twitterSection" data="
Kohli and Faf’s long batting session at practice, DK’s thoughts on bouncing back, Mike Hesson’s take on the conditions, Sanjay Bangar on addressing the mistakes and more, on @HombaleFilms brings to you Game Day.#PlayBold #ನಮ್ಮRCB #IPL2023 #LSGvRCB pic.twitter.com/sb5jb2Byj4
">LSG vs RCB Game Day Preview
— Royal Challengers Bangalore (@RCBTweets) May 1, 2023
Kohli and Faf’s long batting session at practice, DK’s thoughts on bouncing back, Mike Hesson’s take on the conditions, Sanjay Bangar on addressing the mistakes and more, on @HombaleFilms brings to you Game Day.#PlayBold #ನಮ್ಮRCB #IPL2023 #LSGvRCB pic.twitter.com/sb5jb2Byj4LSG vs RCB Game Day Preview
— Royal Challengers Bangalore (@RCBTweets) May 1, 2023
Kohli and Faf’s long batting session at practice, DK’s thoughts on bouncing back, Mike Hesson’s take on the conditions, Sanjay Bangar on addressing the mistakes and more, on @HombaleFilms brings to you Game Day.#PlayBold #ನಮ್ಮRCB #IPL2023 #LSGvRCB pic.twitter.com/sb5jb2Byj4
ഇന്നത്തെ മത്സരത്തിലെങ്കിലും താരം അതിവേഗം റണ്‍സുയര്‍ത്തുമെന്ന പ്രതീക്ഷയിലാണ് സൂപ്പര്‍ ജയന്‍റ്‌സ് ആരാധകര്‍. ഓപ്പണര്‍ കൈല്‍ മെയേഴ്‌സും, വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ നിക്കോളാസ് പുരാനും റണ്‍സ് കണ്ടെത്തുന്നത് ലഖ്‌നൗവിന് ആശ്വാസമാണ്. ലഖ്‌നൗ ബോളര്‍മാരും ഫോമിലാണ്.
ഹേസല്‍വുഡ് പ്രതീക്ഷയില്‍ ആര്‍സിബി : റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ചിന്നസ്വാമിയില്‍ നടന്ന അവസാന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് പരാജയപ്പെട്ടിരുന്നു. മധ്യനിര താളം കണ്ടെത്താത്തതും സിറാജ് ഒഴികെയുള്ള ബോളര്‍മാര്‍ മികവിലേക്ക് ഉയരാത്തതുമാണ് ബാംഗ്ലൂരിന് വെല്ലുവിളി. ബാറ്റിങ്ങില്‍ ഫാഫ് ഡുപ്ലെസിസ്, വിരാട് കോലി, ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവരില്‍ മാത്രമാണ് ടീമിന് പ്രതീക്ഷ.
അവസാന മത്സരത്തില്‍ റണ്‍സടിച്ച മഹിപാല്‍ ലോംറോര്‍ ഇന്നും മികവ് തുടരുമെന്ന പ്രതീക്ഷയിലാണ് ടീം. ദിനേശ് കാര്‍ത്തിക്ക്, ഷെഹ്‌ബാസ് അഹമ്മദ്, സുയഷ് പ്രഭുദേശായി എന്നിവരും മികവിലേക്ക് ഉയര്‍ന്നാല്‍ മാത്രമേ ലഖ്‌നൗ വെല്ലുവിളികളെ മറികടക്കാന്‍ ആര്‍സിബിക്ക് സാധിക്കൂ. അവസാന മത്സരത്തില്‍ ബാറ്റിങ്ങിനിടെ പരിക്കേറ്റ ഡേവിഡ് വില്ലി ഇന്ന് പുറത്തിരിക്കേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
-
#MondayMotivation: Virat Kohli's contagious cheerful mood! 😄👑#PlayBold #ನಮ್ಮRCB #IPL2023 @imVkohli pic.twitter.com/w4y4QyKO8n
— Royal Challengers Bangalore (@RCBTweets) May 1, 2023 " class="align-text-top noRightClick twitterSection" data="
">#MondayMotivation: Virat Kohli's contagious cheerful mood! 😄👑#PlayBold #ನಮ್ಮRCB #IPL2023 @imVkohli pic.twitter.com/w4y4QyKO8n
— Royal Challengers Bangalore (@RCBTweets) May 1, 2023#MondayMotivation: Virat Kohli's contagious cheerful mood! 😄👑#PlayBold #ನಮ್ಮRCB #IPL2023 @imVkohli pic.twitter.com/w4y4QyKO8n
— Royal Challengers Bangalore (@RCBTweets) May 1, 2023
-
Make way for Hoff 🏃#PlayBold #ನಮ್ಮRCB #IPL2023 pic.twitter.com/boQB5xOouV
— Royal Challengers Bangalore (@RCBTweets) April 30, 2023 " class="align-text-top noRightClick twitterSection" data="
">Make way for Hoff 🏃#PlayBold #ನಮ್ಮRCB #IPL2023 pic.twitter.com/boQB5xOouV
— Royal Challengers Bangalore (@RCBTweets) April 30, 2023Make way for Hoff 🏃#PlayBold #ನಮ್ಮRCB #IPL2023 pic.twitter.com/boQB5xOouV
— Royal Challengers Bangalore (@RCBTweets) April 30, 2023
അതേസമയം, ഓസീസ് സ്റ്റാര്‍ പേസര്‍ ജോഷ് ഹേസല്‍വുഡ് മടങ്ങിയെത്തുന്നത് ടീമിന് ആശ്വാസമാണ്. പരിക്കേറ്റ താരത്തിന് സീസണില്‍ ഇതുവരെയുള്ള ഒരു മത്സരത്തിലും കളിക്കാന്‍ സാധിച്ചിരുന്നില്ല. പരിക്കില്‍ നിന്നും പൂര്‍ണ മുക്തനായ താരം ഇന്ന് ടീമിലേക്ക് എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പിച്ച് റിപ്പോര്‍ട്ട് : ബാറ്റിങ് അല്‍പം ദുഷ്‌കരമായ പിച്ചാണ് ഏകന സ്റ്റേഡിയത്തിലേത്. പിച്ചില്‍ നിന്നും സ്‌പിന്നര്‍മാര്‍ക്കാണ് കൂടുതല്‍ പിന്തുണ ലഭിക്കാന്‍ സാധ്യത. മത്സരം പുരോഗമിക്കുന്തോറും ബാറ്റിങ് കഠിനമാകുമെന്നതിനാല്‍ ടോസ് നേടുന്ന ടീം ആദ്യം ബാറ്റിങ്ങ് തെരഞ്ഞെടുത്തേക്കും.