ബെംഗളൂരു : ബൗളര്‍മാരുടെ ശവപ്പറമ്പ് എന്ന വിശേഷണം പണ്ടേയുള്ള മൈതാനമാണ് ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയം. അവിടെ പല പേരുകേട്ട വമ്പന്മാരും തല്ലുവാങ്ങിക്കൂട്ടുന്നത് പതിവാണ്. ഇത്തവണ ഐപിഎല്ലിലും ഈ കാര്യത്തില്‍ മാറ്റമൊന്നുമുണ്ടായിട്ടില്ല.
ആരാധകരെ ആവേശത്തിന്‍റെ കൊടുമുടിയിലെത്തിച്ച ആര്‍സിബി-സിഎസ്‌കെ പോരാട്ടത്തിലെ നാല്‍പ്പത് ഓവറില്‍ 444 റണ്‍സാണ് ചിന്നസ്വാമിയില്‍ പിറന്നത്. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് 226 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനെത്തിയ ആതിഥേയരായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ 218 റണ്‍സ് അടിച്ച് മത്സരം കൈവിട്ടു.
ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ പെയ്‌തിറങ്ങിയ ഒരു മത്സരം കൂടിയായിരുന്നു ഇന്നലത്തേത്. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനെത്തിയ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് വെടിക്കെട്ടിന് തുടക്കമിട്ടത്. 20 ഓവര്‍ ബാറ്റ് ചെയ്‌ത സിഎസ്‌കെ 17 സിക്‌സറുകളാണ് അടിച്ചുകൂട്ടിയത്.
-
Unconventional & effective 💫
— JioCinema (@JioCinema) April 17, 2023 " class="align-text-top noRightClick twitterSection" data="
Devon Conway is batting his way to get more #Yellove 💛#RCBvCSK #IPLonJioCinema #IPL2023 #TATAIPL pic.twitter.com/YuXGafL1XY
">Unconventional & effective 💫
— JioCinema (@JioCinema) April 17, 2023
Devon Conway is batting his way to get more #Yellove 💛#RCBvCSK #IPLonJioCinema #IPL2023 #TATAIPL pic.twitter.com/YuXGafL1XYUnconventional & effective 💫
— JioCinema (@JioCinema) April 17, 2023
Devon Conway is batting his way to get more #Yellove 💛#RCBvCSK #IPLonJioCinema #IPL2023 #TATAIPL pic.twitter.com/YuXGafL1XY
ചെന്നൈ ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെയും ശിവം ദുബെയും ആയിരുന്നു അവരുടെ സിക്സ് വേട്ടക്കാര്‍. 83 റണ്‍സ് നേടി പുറത്തായ കോണ്‍വെ 6 സിക്‌സുകള്‍ പായിച്ചപ്പോള്‍ 52 റണ്‍സെടുത്ത ദുബെ 5 എണ്ണമാണ് ഗാലറിയിലെത്തിച്ചത്. അജിങ്ക്യ രഹാനെ, മൊയീന്‍ അലി എന്നിവര്‍ ചേര്‍ന്ന് രണ്ട് തവണ ആര്‍സിബി ബോളര്‍മാരെ അതിര്‍ത്തി കടത്തിയപ്പോള്‍ അമ്പാട്ടി റായ്‌ഡുവും രവീന്ദ്ര ജഡേജയും ഓരോ സിക്സുകള്‍ നേടി.
ഗ്ലെന്‍ മാക്‌സ്‌വെല്ലായിരുന്നു ആര്‍സിബിക്കായി തിരിച്ചടിച്ചത്. ബാംഗ്ലൂര്‍ മത്സരത്തില്‍ ആകെ അടിച്ചുകൂട്ടിയത് 16 സിക്‌സറുകളാണ്. അതില്‍ എട്ടും പിറന്നത് മാക്‌സ്‌വെല്ലിന്‍റെ ബാറ്റില്‍ നിന്നായിരുന്നു.
ആര്‍സിബി നായകന്‍ ഫാഫ് ഡുപ്ലെസിസും സിക്‌സടിക്കാന്‍ മടികാണിച്ചില്ല. നാല് തവണ അദ്ദേഹം പന്ത് ഗാലറിയിലെത്തിച്ചു. സുയഷ് പ്രഭുദേശായി 2 എണ്ണം പായിച്ചപ്പോള്‍ ഷെഹ്‌ബാസ് അഹമ്മദും ദിനേശ് കാര്‍ത്തിക്കും ഒന്നുവീതം അടിച്ചുപറത്തി.
ഈ മത്സരത്തില്‍ ആകെ 33 സിക്‌സറുകളാണ് ഗാലറിയിലെത്തിയത്. നേരത്തെ 2018ല്‍ ഈ ടീമുകള്‍ ഏറ്റുമുട്ടിയപ്പോഴും ഇത്രതന്നെ സിക്‌സുകള്‍ ഒരു മത്സരത്തില്‍ പെയ്‌തിറങ്ങി. ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ പിറന്ന മത്സരങ്ങളുടെ പട്ടികയില്‍ ആദ്യ സ്ഥാനങ്ങളിലാണ് ഇവ. അതേസമയം, 2020ല്‍ ഷാര്‍ജയില്‍ നടന്ന രാജസ്ഥാന്‍ റോയല്‍സ് ചെന്നൈ സൂപ്പര്‍ കിങ്‌സ് മത്സരത്തിലും ഇരു ടീമുകളും ചേര്‍ന്ന് 33 സിക്‌സുകള്‍ അടിച്ചുപറത്തിയിട്ടുണ്ട്.
-
2019: #TATAIPL debut for @RCBTweets 🏏
— JioCinema (@JioCinema) April 17, 2023 " class="align-text-top noRightClick twitterSection" data="
Now: Chief destructor against them for @ChennaiIPL 💛
Shivam Dube's attack mode was 🔛 with the bat🔥#RCBvCSK #IPLonJioCinema #IPL2023 | @IamShivamDube pic.twitter.com/jTnfAAccOL
">2019: #TATAIPL debut for @RCBTweets 🏏
— JioCinema (@JioCinema) April 17, 2023
Now: Chief destructor against them for @ChennaiIPL 💛
Shivam Dube's attack mode was 🔛 with the bat🔥#RCBvCSK #IPLonJioCinema #IPL2023 | @IamShivamDube pic.twitter.com/jTnfAAccOL2019: #TATAIPL debut for @RCBTweets 🏏
— JioCinema (@JioCinema) April 17, 2023
Now: Chief destructor against them for @ChennaiIPL 💛
Shivam Dube's attack mode was 🔛 with the bat🔥#RCBvCSK #IPLonJioCinema #IPL2023 | @IamShivamDube pic.twitter.com/jTnfAAccOL
ചിന്നസ്വാമിയില്‍ സിക്‌സ് മഴ പെയ്‌ത മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ എട്ട് റണ്‍സിനാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് തോല്‍പ്പിച്ചത്. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനെത്തിയ ചെന്നൈ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 226 റണ്‍സാണ് നേടിയത്. ഡെവോണ്‍ കോണ്‍വെ (83) ശിവം ദുബെ എന്നിവരുടെ അര്‍ധസെഞ്ച്വറികളാണ് സന്ദര്‍ശകര്‍ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.
Also Read: IPL 2023| 'ചെന്നൈയുടെ സൂപ്പര്‍മാന്‍'; ബൗണ്ടറിലൈനില്‍ കിടിലം സേവുമായി അജിങ്ക്യ രഹാനെ
ചെന്നൈ ഉയര്‍ത്തിയ വമ്പന്‍ സ്‌കോര്‍ പിന്തുടര്‍ന്ന ആര്‍സിബിയ്‌ക്ക് 8 വിക്കറ്റ് നഷ്‌ടത്തില്‍ 218 റണ്‍സ് നേടാനേ സാധിച്ചുള്ളൂ. മാക്‌സ്‌വെല്‍ (76), ഫാഫ് ഡുപ്ലെസിസ് (62) എന്നിവര്‍ ബാംഗ്ലൂരിനായി തിളങ്ങി.