ETV Bharat / sports

IPL 2023 | രാജസ്ഥാനെതിരെ ഡല്‍ഹിക്ക് ടോസ്; ഇരു ടീമിലും മാറ്റം

ഐപിഎല്ലില്‍ ഇന്നത്തെ ആദ്യ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ടോസ് നേടിയ ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ ഡേവിഡ് വാര്‍ണര്‍ ബോളിങ് തെരഞ്ഞെടുത്തു.

author img

By

Published : Apr 8, 2023, 3:29 PM IST

IPL 2023  IPL  Rajasthan Royals vs Delhi Capitals toss report  Rajasthan Royals vs Delhi Capitals  Rajasthan Royals  Delhi Capitals  sanju samson  David warner  ഐപിഎല്‍ 2023  ഐപിഎല്‍  രാജസ്ഥാന്‍ റോയല്‍സ്  ഡല്‍ഹി ക്യാപിറ്റല്‍സ്  സഞ്‌ജു സാംസണ്‍  ഡേവിഡ് വാര്‍ണര്‍  രാജസ്ഥാന്‍ റോയല്‍സ് vs ഡല്‍ഹി ക്യാപിറ്റല്‍സ്  ഐപിഎല്‍ ടോസ് റിപ്പോര്‍ട്ട്
രാജസ്ഥാനെതിരെ ഡല്‍ഹിക്ക് ടോസ്; ഇരു ടീമിലും മാറ്റം

ഗുവാഹത്തി: ഇന്ത്യന്‍ പ്രീമിയല്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റില്‍ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ ഡേവിഡ് വാര്‍ണര്‍ ഫീല്‍ഡിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിലെ ടീമില്‍ നാല് മാറ്റങ്ങളുമായാണ് ഡല്‍ഹി കളിക്കുന്നത്.

പൃഥ്വി ഷാ, മിച്ചല്‍ മാര്‍ഷ്, ചേതന്‍ സക്കറിയ, സര്‍ഫറാസ് ഖാന്‍ എന്നിവര്‍ പ്ലേയിങ്‌ ഇലവനില്‍ നിന്നും പുറത്തായപ്പോള്‍ മനീഷ് പാണ്ഡെ, റോവ്മാൻ പവൽ, ലളിത് യാദവ്, അഭിഷേക് പോറെൽ എന്നിവരാണ് ടീമിലെത്തിയത്.

ബാറ്റര്‍മാരെ പിന്തുണയ്‌ക്കുന്ന പിച്ചില്‍ വലിയ സ്‌കോര്‍ നേടാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്‌ജു സാംസണ്‍ പറഞ്ഞു. പരിക്കിന്‍റെ ആശങ്കയുണ്ടായിരുന്ന ഓപ്പണര്‍ ജോസ് ബട്‌ലര്‍ ഡല്‍ഹിക്കെതിരെ കളിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ താരം ഫിറ്റാണെന്ന് രാജസ്ഥാന്‍ നായകന്‍ വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ മത്സരത്തിലെ ടീമില്‍ രണ്ട് മാറ്റങ്ങളോടെയാണ് രാജസ്ഥാന്‍ കളിക്കുന്നത്. ദേവ്‌ദത്ത് പടിക്കൽ, കെഎം ആസിഫ് എന്നിവര്‍ പുറത്തായപ്പോള്‍ ധ്രുവ് ജൂറൽ, സന്ദീപ് ശർമ എന്നിവരാണ് പ്ലേയിങ് ഇലവനിലെത്തിയത്. കഴിഞ്ഞ മത്സരത്തില്‍ ഇംപാക്‌ട് പ്ലെയറായത്തിയ ധ്രുവിന്‍റെ പ്രകടനം ശ്രദ്ധേയമായിരുന്നു.

രാജസ്ഥാൻ റോയൽസ് (പ്ലേയിങ്‌ ഇലവൻ): ജോസ് ബട്‌ലർ, യശസ്വി ജയ്‌സ്വാൾ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പര്‍/ ക്യാപ്റ്റന്‍), റിയാൻ പരാഗ്, ഷിമ്രോൺ ഹെറ്റ്‌മെയർ, ധ്രുവ് ജൂറൽ, രവിചന്ദ്രൻ അശ്വിൻ, ജേസൺ ഹോൾഡർ, ട്രെന്‍റ് ബോൾട്ട്, സന്ദീപ് ശർമ, യുസ്‌വേന്ദ്ര ചഹൽ.

ഡൽഹി ക്യാപിറ്റൽസ് (പ്ലേയിങ്‌ ഇലവൻ): ഡേവിഡ് വാർണർ (സി), മനീഷ് പാണ്ഡെ, റിലീ റോസോവ്, റോവ്മാൻ പവൽ, ലളിത് യാദവ്, അക്‌സർ പട്ടേൽ, അഭിഷേക് പോറെൽ (വിക്കറ്റ് കീപ്പര്‍), ആൻറിച്ച് നോർട്ട്ജെ, ഖലീൽ അഹമ്മദ്, കുൽദീപ് യാദവ്, മുകേഷ് കുമാർ

രാജസ്ഥാന്‍റെ തട്ടകമായ ഗുവാഹത്തിയിലാണ് മത്സരം നടക്കുന്നത്. ബാറ്റര്‍മാര്‍ക്ക് അനുകൂലമായ പിച്ചില്‍ വമ്പന്‍ സ്‌കോര്‍ പ്രതീക്ഷിക്കാം. സീസണില്‍ തങ്ങളുടെ മൂന്നാം മത്സരത്തിനാണ് ഡല്‍ഹിയും രാജസ്ഥാനും ഇറങ്ങുന്നത്.

കഴിഞ്ഞ സീസണിലെ രണ്ടാം സ്ഥാനക്കാരായ സഞ്‌ജുവിന്‍റെ രാജസ്ഥാന്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ 72 റണ്‍സിന്‍റെ വമ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. രണ്ടാം മത്സരത്തിലാവട്ടെ പഞ്ചാബ് കിങ്സിനോട് അഞ്ച് റണ്‍സിന്‍റെ തോല്‍വി വഴങ്ങി.

മറുവശത്ത് ഡല്‍ഹി ക്യാപിറ്റല്‍സാവാട്ടെ കളിച്ച രണ്ട് മത്സരങ്ങളിലും തോല്‍വി വഴങ്ങിയിരുന്നു. ലഖ്‌നൗവിനെതിരായ ആദ്യ മത്സരത്തില്‍ 50 റണ്‍സിന് തോറ്റ സംഘം രണ്ടാം മത്സരത്തില്‍ ഗുജറാത്തിനോട് അഞ്ച് വിക്കറ്റിനാണ് കീഴടങ്ങിയത്. ഇതോടെ വിജയ വഴിയില്‍ തിരിച്ചെത്താന്‍ രാജസ്ഥാന്‍ റോയല്‍സ് ശ്രമം നടത്തുമ്പോള്‍ സീസണിലെ ആദ്യ വിജയമാണ് ഡേവിഡ് വാര്‍ണറുടെ ഡല്‍ഹി ക്യാപിറ്റല്‍സ് തേടുന്നത്.

മുന്‍ കണക്ക്: നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ ഒപ്പത്തിനൊപ്പമാണ് രാജസ്ഥാന്‍ റോയല്‍സും ഡല്‍ഹി ക്യാപിറ്റല്‍സും. നേരത്തെ 26 തവണയാണ് ഒരു ടീമുകളും പരസ്‌പരം പോരടിച്ചത്. ഇതില്‍ 13 തവണ വീതം ജയം പിടിക്കാന്‍ രാജസ്ഥാനും ഡല്‍ഹിക്കും കഴിഞ്ഞിട്ടുണ്ട്.

മത്സരം കാണാന്‍: ഐപിഎല്‍ 16-ാം സീസണിലെ 11-ാമത്തെ മത്സരമാണിത്. സ്റ്റാർ സ്പോർട്‌സ് ചാനലുകളിലൂടെ രാജസ്ഥാന്‍ റോയല്‍സ് vs ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം തത്സമയം കാണാൻ സാധിക്കും. ജിയോ സിനിമ ആപ്ലിക്കേഷനിലൂടെയും വെബ്സൈറ്റിലൂടെയും ഓൺലൈനായും മത്സരം ലഭ്യമാണ്.

ALSO READ: IPL 2023 | 'ബാംഗ്ലൂര്‍ ഇപ്പോള്‍ തോറ്റത് നന്നായി'; കാരണം ചൂണ്ടിക്കാട്ടി വിരേന്ദർ സെവാഗ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.