ETV Bharat / sports

IPL 2023|'തലയും കിങും' നേര്‍ക്കുനേര്‍ ; വിരാട് കോലിയുടെ സാമ്രാജ്യം തകര്‍ക്കാന്‍ ധോണിപ്പട, ചിന്നസ്വാമിയില്‍ ഇന്ന് തീപാറും

നാല് മത്സരങ്ങളില്‍ നിന്നും രണ്ട് ജയം സ്വന്തമായുള്ള സിഎസ്‌കെയും ആര്‍സിബിയും നിലവില്‍ പോയിന്‍റ് പട്ടികയില്‍ ആറ്, ഏഴ് സ്ഥാനങ്ങളിലാണ്.

IPL 2023 Match Today  RCB vs CSK  RCB vs CSK Preview  IPL 2023  Royal Challengers Banglore  Chennai Super Kings  IPL  ഐപിഎല്‍  ഐപിഎല്‍ 2023  ചെന്നൈ സൂപ്പര്‍ കിങ്‌സ്  റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍  ആര്‍സിബി  സിഎസ്‌കെ  വിരാട് കോലി  എം എസ് ധോണി
IPL MATCH TODAY
author img

By

Published : Apr 17, 2023, 12:29 PM IST

ബെംഗളൂരു: ഐപിഎല്ലില്‍ ഇന്ന് വിരാട് കോലിയും എംഎസ് ധോണിയും നേര്‍ക്കുനേര്‍ വരുന്ന വമ്പന്‍ പോരാട്ടം. രാത്രി ഏഴരയ്‌ക്ക് ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം ആരംഭിക്കുന്നത്. നാല് കളിയില്‍ രണ്ട് വീതം ജയങ്ങളും തോല്‍വിയുമുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സ് പോയിന്‍റ് പട്ടികയില്‍ ആറാം സ്ഥാനത്തും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എട്ടാം സ്ഥാനത്തുമാണ് നിലവില്‍.

ജയത്തോടെ തുടങ്ങിയ ആര്‍സിബി പിന്നീടുള്ള രണ്ട് മത്സരങ്ങളില്‍ തോറ്റു. നാലാം മത്സരത്തില്‍ ഡല്‍ഹിയെ വീഴ്‌ത്തിയാണ് അവര്‍ വിജയവഴിയില്‍ തിരിച്ചെത്തിയത്. മറുവശത്ത് ചെന്നൈ തോറ്റുകൊണ്ടായിരുന്നു സീസണ്‍ തുടങ്ങിയത്.

പിന്നീട് തുടര്‍ച്ചായ രണ്ട് മത്സരങ്ങളിലും തലയും സംഘവും ജയം നേടി. അവസാന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനോട് മൂന്ന് റണ്‍സിന്‍റെ തോല്‍വി വഴങ്ങിയാണ് സിഎസ്‌കെ ചിന്നസ്വാമിയില്‍ എത്തിയിരിക്കുന്നത്.

ചെന്നൈ പരീക്ഷ ജയിക്കാന്‍ ആര്‍സിബി: മിന്നും ഫോമില്‍ ബാറ്റ് വീശുന്ന വിരാട് കോലി, ക്യാപ്‌റ്റന്‍ ഫാഫ് ഡുപ്ലെസിസ്, ഗ്ലെന്‍ മാക്‌സ്‌വെല്‍ ത്രയത്തിലാണ് ടീമിന്‍റെ ബാറ്റിങ് പ്രതീക്ഷ. ദിനേശ് കാര്‍ത്തിക് ഉള്‍പ്പടെയുള്ള മറ്റ് താരങ്ങള്‍ക്ക് ഇതുവരെയും മികവിലേക്ക് ഉയരാനായിട്ടില്ല. കോലി-മാക്‌സ്‌വെല്‍-ഡുപ്ലെസിസ് സഖ്യം അതിവേഗം മടങ്ങിയാല്‍ ആര്‍സിബി ഒരുപക്ഷെ വെള്ളം കുടിക്കേണ്ടിവരും.

ദിനേശ് കാര്‍ത്തിക്കിനൊപ്പം മഹിപാല്‍ ലോംറോര്‍, ഷഹ്‌ബാസ് അഹമ്മദ് എന്നിവരും റണ്‍സ് കണ്ടെത്തിയാല്‍ മാത്രമെ ടീമിന് രക്ഷയുണ്ടാകൂ. ബൗളിങ് നിരയുടെ സ്ഥിരതയില്ലായ്‌മ ടീം നേരിടുന്ന മറ്റൊരു പ്രശ്‌നമാണ്. ലഖ്‌നൗവിനെതിരെ 213 റണ്‍സ് പ്രതിരോധിക്കാന്‍ സാധിക്കാതിരുന്ന ആര്‍സിബി ബോളര്‍മാര്‍ അവസാന മത്സരത്തില്‍ 175 റണ്‍സ് പിന്തുടര്‍ന്ന ഡല്‍ഹിയെ എറിഞ്ഞിട്ടാണ് ജയം സ്വന്തമാക്കിയത്.

സ്റ്റാര്‍ പേസര്‍ മുഹമ്മദ് സിറാജ് താളം കണ്ടെത്തിയത് ടീമിന് ആശ്വാസമാണ്. വെയ്‌ന്‍ പാര്‍നലിനും മികച്ച രീതിയില്‍ പന്തെറിയാനായി. വാനിന്ദു ഹസരംഗയുടെ പ്രകടനവും ടീം പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.

വിജയവഴിയിലെത്താന്‍ ധോണിപ്പട: ചിന്നസ്വാമിയിലെ റണ്‍ ഒഴുകുന്ന പിച്ചില്‍ റിതുരാജ് ഗെയ്‌ക്‌വാദ്, അജിങ്ക്യ രഹാനെ, ഡെവോണ്‍ കോണ്‍വെ എന്നിവരുടെ പ്രകടനത്തിലാണ് ചെന്നൈ പ്രതീക്ഷയര്‍പ്പിക്കുന്നത്. രവീന്ദ്ര ജഡേജ, മൊയീന്‍ അലി എന്നിവരുടെ ഓള്‍റൗണ്ട് മികവും ടീമിന് കരുത്താണ്. നായകന്‍ എംഎസ് ധോണി റണ്‍സ് കണ്ടെത്തുന്നത് നിലവില്‍ ടീമിന് ആശ്വാസമാണ്.

പരിക്കേറ്റ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സ് ഇന്നും കളിക്കാന്‍ സാധ്യതയില്ല. പേസ് നിര മികവിലേക്ക് ഉയരാത്തതാണ് ചെന്നൈയുടെ പ്രധാന പ്രശ്‌നം.

ചരിത്രം ചെന്നൈക്കൊപ്പം: ഐപിഎല്‍ ചരിത്രത്തില്‍ ഇതിന് മുന്‍പ് 30 മത്സരങ്ങളിലാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലേറ്റുമുട്ടിയത്. ഈ മത്സരങ്ങളില്‍ 19 എണ്ണത്തില്‍ ചെന്നൈ ജയിച്ചു. 10 എണ്ണം ബാംഗ്ലൂര്‍ ജയിച്ചപ്പോള്‍ ഒരു മത്സരം ഉപേക്ഷിക്കുകയായിരുന്നു.

കഴിഞ്ഞ സീസണില്‍ രണ്ട് മത്സരങ്ങളിലാണ് ഇരു ടീമും പരസ്‌പരം ഏറ്റുമുട്ടിയത്. അതില്‍ ഒരോ ജയം നേടാന്‍ രണ്ട് ടീമിനുമായി. അവസാനം ഏറ്റുമുട്ടിയ അഞ്ച് മത്സരങ്ങളില്‍ നാലിലും ചെന്നൈക്കായിരുന്നു ജയം.

മത്സരം ലൈവായി കാണാന്‍: ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന ആര്‍സിബി-സിഎസ്‌കെ പോരാട്ടം സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലുകളിലൂടെ തത്സമയം കാണാം. കൂടാതെ ജിയോ സിനിമാസിന്‍റെ വെബ്‌സൈറ്റിലൂടെയും മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും സൗജന്യമായും മത്സരം സ്ട്രീം ചെയ്യാന്‍ സാധിക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.