ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റിലെ ഇന്നത്തെ മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സ് നായകന്‍ കെഎല്‍ രാഹുല്‍ ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ചെന്നൈയുടെ തട്ടകമായ എംഎ ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.
കഴിഞ്ഞ മത്സരത്തിലെ പ്ലേയിങ് ഇലവനില്‍ നിന്നും ഒരു മാറ്റവുമാണ് ലഖ്‌നൗ കളിക്കുന്നത്. പേസര്‍ ജയ്ദേവ് ഉനദ്ഘട്ട് പുറത്തായപ്പോള്‍ യാഷ് താക്കൂർ ടീമില്‍ ഇടം നേടി. ചെന്നൈയിലെ മഞ്ഞ് ചേസിങ്ങിന് ഗുണകരമാവുമെന്ന് വിലയിരുത്തുന്നായും ലഖ്‌നൗ നായകന്‍ പറഞ്ഞു.
മറുവശത്ത് കഴിഞ്ഞ മത്സരത്തിലെ പ്ലേയിങ് ഇലവനില്‍ മാറ്റങ്ങളില്ലെന്ന് ചെന്നൈ നായകന്‍ എംഎസ് ധോണി അറിയിച്ചു. ചെപ്പോക്കിലെ നിറഞ്ഞ ഗാലറിക്ക് നടുവില്‍ കളിക്കാന്‍ കഴിയുന്നത് സന്തോഷകരമാണെന്നും ധോണി കൂട്ടിച്ചേര്‍ത്തു.
ചെന്നൈ സൂപ്പർ കിങ്‌സ് (പ്ലേയിങ് ഇലവൻ): ഡെവൺ കോൺവേ, റിതുരാജ് ഗെയ്‌ക്‌വാദ്, മൊയിൻ അലി, ബെൻ സ്‌റ്റോക്‌സ്, അമ്പാട്ടി റായിഡു, രവീന്ദ്ര ജഡേജ, എംഎസ് ധോണി (ക്യാപ്റ്റന്‍/വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, മിച്ചൽ സാന്റ്‌നർ, ദീപക് ചാഹർ, ആർഎസ് ഹംഗാർഗെക്കർ.
ചെന്നൈ സൂപ്പർ കിങ്‌സ് സബ്‌സ്: തുഷാർ ദേശ്‌പാണ്ഡെ, ഡ്വെയ്ൻ പ്രിട്ടോറിയസ്, സുബ്രാൻഷു സേനാപതി, ഷെയ്ഖ് റാഷിദ്, അജിങ്ക്യ രഹാനെ.
ലഖ്‌നൗ സൂപ്പർ ജയന്‍റ്സ് (പ്ലേയിങ് ഇലവൻ): കെ എൽ രാഹുൽ (ക്യാപ്റ്റന്‍), കെയ്ൽ മേയേഴ്‌സ്, ദീപക് ഹൂഡ, ക്രുനാൽ പാണ്ഡ്യ, മാർക്കസ് സ്റ്റോയിനിസ്, നിക്കോളാസ് പുരാൻ (വിക്കറ്റ് കീപ്പര്‍), കൃഷ്ണപ്പ ഗൗതം, മാർക്ക് വുഡ്, രവി ബിഷ്ണോയ്, യാഷ് താക്കൂർ, അവേഷ് ഖാൻ.
ലഖ്‌നൗ സൂപ്പർ ജയന്‍റ്സ് സബ്‌സ്: ആയുഷ് ബദോനി, ജയ്ദേവ് ഉനദ്‌ഘട്ട്, ഡാനിയൽ സാംസ്, പ്രേരക് മങ്കാദ്, അമിത് മിശ്ര.
മത്സരം കാണാനുള്ള വഴി: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് vs ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് മത്സരം സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്ക് ചാനലുകളിലൂടെയാണ് ടിവിയില്‍ തത്സമയ സംപ്രേഷണം ചെയ്യുന്നത്. ജിയോ ടിവി ആപ്ലിക്കേഷന്‍, വെബ്‌സൈറ്റ് എന്നിവയിലൂടെ ഈ മത്സരം ഓണ്‍ലൈനായും സ്‌ട്രീം ചെയ്യുന്നുണ്ട്.
ഐപിഎല്ലിന്‍റെ 16ാം സീസണില്‍ ആദ്യ ജയമാണ് ലഖ്‌നൗവിനെതിരെ ചെന്നൈ ലക്ഷ്യം വയ്‌ക്കുന്നത്. ആദ്യ മത്സരത്തില്‍ ഗുജറാത്ത് ജയന്‍റ്‌സിനോട് ധോണിയും സംഘവും തോല്‍വി വഴങ്ങിയിരുന്നു. ഗുജറാത്തിനെതിെര ചെന്നൈയുടെ ബാറ്റിങ് യൂണിറ്റില്‍ ഓപ്പണര്‍ റിതുരാജ് ഗെയ്‌ക്‌വാദ് ഒഴികെ മറ്റാരും കാര്യമായ പ്രകടനം നടത്തിയിരുന്നില്ല.
ഇന്ന് ലഖ്‌നൗവിനെതിരെയും താരത്തിന്‍റെ ബാറ്റില്‍ ആതിഥേയര്‍ക്ക് വലിയ പ്രതീക്ഷയാണുള്ളത്. മറുവശത്ത് തുടര്‍ച്ചയായ രണ്ടാം വിജയമാണ് കെഎല്‍ രാഹുലിന്‍റെ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് ലക്ഷ്യമിടുന്നത്. തങ്ങളുടെ ആദ്യ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെയായിരുന്നു സംഘം തോല്‍പ്പിച്ചത്.
ഡല്‍ഹിക്കെതിരെ പരാജയപ്പെട്ട കെഎല്‍ രാഹുലാണ് ഇന്നത്തെ മത്സരത്തിലെ ശ്രദ്ധാകേന്ദ്രം. ഓപ്പണര്‍ കൈല്‍ മേയേഴ്‌സിന്‍റെ വെടിക്കെട്ട് പ്രകടനം ഇന്നും ആവര്‍ത്തിക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. നേരത്തെ ഒരു തവണ മാത്രമാണ് ഇരു ടീമുകളും നേര്‍ക്കുനേരെത്തിയത്. അന്ന് ചെന്നൈയെ തോല്‍പ്പിക്കാന്‍ ലഖ്‌നൗവിന് കഴിഞ്ഞിരുന്നു. ഈ കടം കൂടെ ഇന്ന് ചെന്നൈക്ക് തീര്‍ക്കേണ്ടതുണ്ട്.
ALSO READ: 'ചെന്നൈയുടെ നായകനാവേണ്ടത് അവന്‍'; ധോണിയുടെ പിന്‍ഗാമിയെക്കുറിച്ച് വിരേന്ദർ സെവാഗ്