ETV Bharat / sports

IPL 2023 | കൊല്‍ക്കത്തയ്‌ക്ക് ടോസ്; പഞ്ചാബ് ആദ്യം ബാറ്റ് ചെയ്യും - കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്

ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ ടോസ് നേടിയ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് നായകന്‍ നിതീഷ്‌ റാണ പഞ്ചാബ് കിങ്‌സിനെ ബാറ്റിങ്ങിന് അയച്ചു

IPL 2023  Punjab Kings vs Kolkata Knight Riders  Punjab Kings  Kolkata Knight Riders  Punjab Kings vs Kolkata Knight Riders toss report  ഐപിഎല്‍ 2023  ഐപിഎല്‍  പഞ്ചാബ് കിങ്‌സ്‌  കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്  ഐപിഎല്‍ ടോസ് റിപ്പോര്‍ട്ട്
കൊല്‍ക്കത്തയ്‌ക്ക് ടോസ്; പഞ്ചാബ് ആദ്യം ബാറ്റ് ചെയ്യും
author img

By

Published : Apr 1, 2023, 3:20 PM IST

Updated : Apr 1, 2023, 3:50 PM IST

മൊഹാലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരെ പഞ്ചാബ് കിങ്‌സ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് നായകന്‍ നിതീഷ്‌ റാണ ഫീല്‍ഡിങ് തെരഞ്ഞെടുക്കുകായിരുന്നു. വെറ്ററന്‍ താരം ശിഖര്‍ ധവാനാണ് പഞ്ചാബിനെ നയിക്കുന്നത്.

തങ്ങള്‍ക്ക് ആദ്യം ബോളിങ് ലഭിച്ചാല്‍ നന്നായിരുന്നുവെന്ന് പഞ്ചാബ് നായകന്‍ ശിഖര്‍ ധവാന്‍ പ്രതികരിച്ചു. ഭാനുക രാജപക്‌സെ, സാം കറൻ, സിക്കന്ദർ റാസ, നഥാൻ എല്ലിസ് എന്നിവരാണ് പഞ്ചാബ് നിരയിലെ വിദേശ താരങ്ങള്‍. റഹ്മാനുള്ള ഗുർബാസ്, ആന്ദ്രെ റസ്സൽ, സുനിൽ നരെയ്ൻ, ടിം സൗത്തി എന്നിവരാണ് കൊല്‍ക്കത്ത നിരയിലെ വിദേശ സാന്നിധ്യം.

ക്യാപ്‌റ്റന്മാരെന്ന നിലയില്‍ ശിഖര്‍ ധവാനും നിതീഷ്‌ റാണയ്‌ക്കും അരങ്ങേറ്റ മത്സരം കൂടിയാണിത്. കഴിഞ്ഞ സീസണില്‍ മായങ്ക് അഗര്‍വാളിന് കീഴിലിറങ്ങിയ പഞ്ചാബ് കിങ്‌സ് ആറാം സ്ഥാനത്താണ് ഫിനിഷ്‌ ചെയ്‌തിരുന്നത്. ഇതോടെ ടീമില്‍ അഴിച്ചുപണി നടത്തിയ മാനേജ്‌മെന്‍റ് ശിഖര്‍ ധാവാന് ചുമതല നല്‍കുകായിരുന്നു.

പരിശീലകനായിരുന്ന അനില്‍ കുംബ്ലെയ്‌ക്ക് പകരം ഓസ്‌ട്രേലിയക്കാരനായ ട്രെവർ ബെയ്‌ലിസിനേയും ഫ്രാഞ്ചൈസി നിയമിച്ചിരുന്നു. സാം കറനാണ് പഞ്ചാബ് നിരയില്‍ ഏറെ ശ്രദ്ധിക്കേണ്ട താരം. ഐപിഎല്‍ ചരിത്രത്തില്‍ എറ്റവും ഉയര്‍ന്ന തുക മുടക്കിയാണ് ഇംഗ്ലീഷ് ഓള്‍റൗണ്ടറെ പഞ്ചാബ് സ്വന്തമാക്കിയത്.

2022ല്‍ ഓസ്‌ട്രേലിയയില്‍ നടന്ന ടി20 ലോകകപ്പിലെ താരമായി തെരഞ്ഞെടുക്കപ്പെട്ട സാം കറനായി 18.50 കോടി രൂപയായിരുന്നു പഞ്ചാബ് വീശിയത്. മറുവശത്ത് നായകന്‍ ശ്രേയസ് അയ്യരുടെ അഭാവത്തിലാണ് നിതീഷ് റാണ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നയിക്കുന്നത്. നടുവിനേറ്റ പരിക്കിനെ തുടര്‍ന്നാണ് ശ്രേയസിന് ഐപിഎല്ലില്‍ നിന്നും വിട്ടുനില്‍ക്കണ്ടി വന്നത്.

കഴിഞ്ഞ സീസണില്‍ ഏഴാം സ്ഥാനത്തായിരുന്നു സംഘം ഫിനിഷ്‌ ചെയ്‌തത്. ഇതോടെ ആദ്യ മത്സരം തന്നെ വിജയിച്ച് പുതിയ തുടക്കമാണ് ഇരുസംഘവും ലക്ഷ്യം വയ്‌ക്കുന്നതെന്ന് ഉറപ്പ്.

മത്സരം കാണാനുള്ള വഴി: ഐപിഎല്‍ 2023 സീസണിലെ മത്സരങ്ങള്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കാണ് തത്സമയം സംപ്രേഷണം ചെയ്യുന്നത്. കൂടാതെ ജിയോ സിനിമ ആപ്പിലൂടെയും വെബ്‌സൈറ്റിലൂടെയും ഓണ്‍ലൈന്‍ സ്ട്രീമിങ്ങുണ്ട്.

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (പ്ലേയിങ്‌ ഇലവൻ): റഹ്മാനുള്ള ഗുർബാസ് (വിക്കറ്റ് കീപ്പര്‍), മൻദീപ് സിങ്‌, നിതീഷ് റാണ (സി), റിങ്കു സിങ്‌, ആന്ദ്രെ റസ്സൽ, ശാർദുൽ താക്കൂർ, സുനിൽ നരെയ്ൻ, ടിം സൗത്തി, അനുകുൽ റോയ്, ഉമേഷ് യാദവ്, വരുൺ ചക്രവര്‍ത്തി.

പഞ്ചാബ് കിങ്‌സ് (പ്ലേയിങ്‌ ഇലവൻ): ശിഖർ ധവാൻ (സി), പ്രഭ്‌സിമ്രാൻ സിങ്‌ (വിക്കറ്റ് കീപ്പര്‍), ഭാനുക രാജപക്‌സെ, ജിതേഷ് ശർമ്മ, ഷാരൂഖ് ഖാൻ, സാം കറൻ, സിക്കന്ദർ റാസ, നഥാൻ എല്ലിസ്, ഹർപ്രീത് ബ്രാർ, രാഹുൽ ചാഹർ, അർഷ്‌ദീപ് സിങ്‌.

ALSO READ: IPL 2023| ആദ്യ ഹോം മത്സരത്തിന് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്, എതിരാളികള്‍ ഡല്‍ഹി; ശ്രദ്ധാകേന്ദ്രമായി കെഎല്‍ രാഹുല്‍

Last Updated : Apr 1, 2023, 3:50 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.