ETV Bharat / sports

IPL 2023| മുംബൈയെ ടോസ് കാത്തു, ഇനി എല്ലാ കണ്ണുകളും ചെപ്പോക്കിലേക്ക്; എലിമിനേറ്റര്‍ പോരാട്ടത്തില്‍ ലഖ്‌നൗ ആദ്യം പന്തെറിയും

സ്ഥിതിഗതികള്‍ നന്നായി തോന്നുന്നതിനാല്‍ ബാറ്റിങ് തെരഞ്ഞെടുക്കുന്നു എന്നായിരുന്നു മുംബൈ നായകന്‍റെ പ്രതികരണം

author img

By

Published : May 24, 2023, 8:01 PM IST

IPL 2023  Mumbai Indians won toss  Mumbai Indians won toss and chose batting  Mumbai Indians won toss in Eliminator  Mumbai Indians  Lucknow Super Giants  IPL 2023 Eliminator  മുംബൈയെ ടോസ് കാത്തു  ഇനി എല്ലാ കണ്ണുകളും ചെപ്പോക്കിലേക്ക്  എലിമിനേറ്റര്‍ പോരാട്ടത്തില്‍ ലഖ്‌നൗ  ലഖ്‌നൗ ആദ്യം പന്തെറിയും  മുംബൈ  ലഖ്‌നൗ
മുംബൈയെ ടോസ് കാത്തു, ഇനി എല്ലാ കണ്ണുകളും ചെപ്പോക്കിലേക്ക്

ചെന്നൈ: ഐപിഎല്ലില്‍ ആവേശം വാനോളം ഉയരുന്ന എലിമിനേറ്റര്‍ പോരാട്ടത്തില്‍ ലഖ്‌നൗ സൂപ്പർ ജയന്‍റ്സിനെതിരെ ടോസ്‌ നേടി ബാറ്റിങ് തെരഞ്ഞെടുത്ത് മുംബൈ ഇന്ത്യന്‍സ്. ചെന്നൈയിലെ എംഎ ചിദംബരം സ്‌റ്റേഡിയത്തില്‍ നടക്കുന്ന നിര്‍ണായക പോരാട്ടത്തില്‍ വിജയിച്ചുകയറുക എന്നതില്‍ കുറഞ്ഞതൊന്നും ഇരു ടീമുകളും പ്രതീക്ഷിക്കുന്നില്ല. എലിമിനേറ്റര്‍ പോരാട്ടത്തില്‍ കുമാര്‍ കാര്‍ത്തികേയയ്‌ക്ക് പകരം ഹൃത്വിക് ഷോക്കീന് മുംബൈ അവസരം നല്‍കിയപ്പോള്‍ കഴിഞ്ഞമത്സരത്തില്‍ വിജയം അനായാസമാക്കിയ അതേ ടീമുമായാണ് ലഖ്‌നൗ ഇറങ്ങുന്നത്.

പ്രതികരിച്ച് മുംബൈ നായകന്‍: സ്ഥിതിഗതികള്‍ നന്നായി തോന്നുന്നതിനാല്‍ തന്നെ ബാറ്റിങ് തെരഞ്ഞെടുക്കുന്നു എന്നായിരുന്നു ടോസ് നേടിയ ശേഷമുള്ള മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയുടെ പ്രതികരണം. ഗ്രൗണ്ടില്‍ നല്ല രീതിയില്‍ ബൗണ്ടറികള്‍ കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷയുണ്ട്. ഇതുവഴി മികച്ച സ്‌കോര്‍ കണ്ടെത്താമെന്നും. ഇവിടേക്ക് യോഗ്യത നേടി എന്നതുകൊണ്ടുതന്നെ ഞങ്ങളുടെ പിള്ളേര്‍ ഏറെ ആവേശത്തിലാണ് എന്ന് രോഹിത് ശര്‍മ വ്യക്തമാക്കി. ടീമിന് ഇതിനിടെ ഒരുപാട് ഉയര്‍ച്ചകളും താഴ്‌ചകളുമുണ്ടായി എന്നത് തങ്ങളെ ഏറെ കാര്യങ്ങള്‍ പഠിപ്പിച്ചുവെന്നും, അതുകൊണ്ടുതന്നെ ടീമിനായി എന്തെല്ലാം ചെയ്യാനാവുമോ അതെല്ലാം തങ്ങള്‍ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആത്മവിശ്വാസം പങ്കുവച്ച് ലഖ്‌നൗ: എന്നാല്‍ ടീമിന്‍റെ സീസണ്‍ ഇതുവരെയുള്ള പ്രകടനങ്ങളെ വിലയിരുത്തിയായിരുന്നു ലഖ്‌നൗ നായകന്‍ ക്രുനാല്‍ പാണ്ഡ്യയുടെ പ്രതികരണം. വിട്ടുകൊടുക്കാന്‍ തയ്യാറല്ലാത്തതിനാല്‍ തന്നെ ഞങ്ങള്‍ പോരാടും. ഞങ്ങള്‍ക്ക് മാച്ച് വിന്നേഴ്‌സുണ്ട് എന്നത് ശുഭസൂചനയാണ്. ഞങ്ങള്‍ എല്ലാത്തിനെക്കുറിച്ചും വിശദമായി പഠിച്ചിട്ടുണ്ടെന്നും ഇനി ഞങ്ങളുടെ കഴിവ് പുറത്തെടുക്കുകയേ ആവശ്യമുള്ളുവെന്നും ക്രുനാല്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ന് വിജയിക്കുന്ന ടീമിനാണ് വെള്ളിയാഴ്‌ച നടക്കുന്ന മത്സരത്തിൽ ഗുജറാത്തിനെ നേരിടാനാവുക. തോൽക്കുന്നവർക്ക് ഐപിഎല്ലിന്‍റെ ഈ സീസണോട് വിടപറയാം. അതുകൊണ്ടുതന്നെ ആറാം കിരീടം ലക്ഷ്യമിട്ട് മുംബൈ എത്തുമ്പോൾ കന്നി കിരീടം എന്ന സ്വപ്‌നം യാഥാർഥ്യമാക്കാനാണ് ലഖ്‌നൗവിന്‍റെ ശ്രമം. അതേസമയം പോയിന്‍റ് പട്ടികയിൽ മൂന്നാം സ്ഥാനക്കാരായാണ് ലഖ്‌നൗ പ്ലേ ഓഫ് യോഗ്യത നേടിയതെങ്കില്‍ മറുവശത്ത് നാടകീയമായാണ് മുംബൈ പ്ലേ ഓഫിലേക്കെത്തിയത്. സണ്‍റൈസേഴ്‌സിനെതിരെ അവസാന മത്സരത്തിൽ തകർപ്പൻ ജയം നേടിയെങ്കിലും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ഗുജറാത്തിനോട് തോൽവി വഴങ്ങിയതോടെയാണ് മുംബൈക്ക് പ്ലേ ഓഫിലേക്ക് കടക്കാനായത്.

മുംബൈ ഇന്ത്യൻസ് (പ്ലേയിങ് ഇലവൻ): രോഹിത് ശർമ(ക്യാപ്‌റ്റന്‍), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പര്‍), കാമറൂൺ ഗ്രീൻ, സൂര്യകുമാർ യാദവ്, ടിം ഡേവിഡ്, നെഹാൽ വധേര, ക്രിസ് ജോർദാൻ, ഹൃത്വിക് ഷോക്കീൻ, പിയൂഷ് ചൗള, ജേസൺ ബെഹ്‌റൻഡോർഫ്, ആകാശ് മധ്വാൾ.

ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സ് (പ്ലേയിങ് ഇലവൻ): ആയുഷ് ബദോണി, ദീപക് ഹൂഡ, പ്രേരക് മങ്കാഡ്, മാർക്കസ് സ്‌റ്റോയിനിസ്, നിക്കോളാസ് പുരാൻ (വിക്കറ്റ് കീപ്പര്‍), ക്രുനാൽ പാണ്ഡ്യ(ക്യാപ്‌റ്റന്‍), കൃഷ്‌ണപ്പ ഗൗതം, രവി ബിഷ്‌ണോയ്, നവീൻ ഉൽ ഹഖ്, യാഷ് താക്കൂർ, മൊഹ്‌സിൻ ഖാൻ.

ഇവരെക്കൂടാതെ രമൺദീപ് സിങ്, കുമാർ കാർത്തികേയ, വിഷ്‌ണു വിനോദ്, നെഹാൽ വാധേര, സന്ദീപ് വാര്യർ എന്നിവരെ മുംബൈയും കൈൽ മേയേഴ്‌സ്, ഡാനിയൽ സാംസ്, യുധ്വിർ സിങ്, സ്വപ്‌നിൽ സിങ്, അമിത് മിശ്ര എന്നിവരെ ലഖ്‌നൗവും ഇംപാക്‌ട് സബ്‌സ്‌റ്റിറ്റ്യൂട്ടായി കരുതിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.