മുംബൈ : ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സും ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സും ഏറ്റുമുട്ടും. രാത്രി 7.30ന് വാങ്കഡെയിലാണ് മത്സരം ആരംഭിക്കുക. ആദ്യമായാണ് സഞ്‌ജു സാംസണിന്‍റെ രാജസ്ഥാനും കെഎല്‍ രാഹുലിന്‍റെ ലഖ്‌നൗവും നേര്‍ക്കുനേര്‍ വരുന്നത്.
അവസാന മത്സരത്തില്‍ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനോടേറ്റ തോല്‍വിയുടെ ക്ഷീണം തീര്‍ക്കാനാവും രാജസ്ഥാന്‍ ഉറങ്ങുക. എന്നാല്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ ആറ് വിക്കറ്റിന് തകര്‍ത്തതിന്‍റെ ആത്മവിശ്വാസത്തോടെ വിജയത്തുടര്‍ച്ചയാണ് ലഖ്‌നൗ ലക്ഷ്യംവയ്‌ക്കുന്നത്.
ലഖ്‌നൗ തങ്ങളുടെ അഞ്ചാം മത്സരത്തിനും രാജസ്ഥാന്‍ നാലാം മത്സരത്തിനുമാണ് ഇറങ്ങുന്നത്. നിലവിലെ പോയിന്‍റ് പട്ടികയില്‍ ലഖ്‌നൗ നാലാം സ്ഥാനത്തും രാജസ്ഥാന്‍ അഞ്ചാം സ്ഥാനത്തുമാണുള്ളത്. നാല് മത്സരങ്ങളില്‍ നിന്നും മൂന്ന് വിജയവും ഒരു തോല്‍വിയുമായി ആറ് പോയിന്‍റാണ് ലഖ്‌നൗവിനുള്ളത്. മൂന്ന് മത്സരങ്ങള്‍ കളിച്ച രാജസ്ഥാന് രണ്ട് വിജയങ്ങളോടെ നാല് പോയിന്‍റുണ്ട്.
also read: സഹോദരി മരിച്ചു ; ഹര്‍ഷല്‍ പട്ടേല്‍ ഐപിഎല്‍ ബയോ ബബിള്‍ വിട്ടു
പിച്ച് റിപ്പോര്‍ട്ട് : ബാറ്റിങ്ങിനെ പിന്തുണയ്‌ക്കുന്ന പിച്ചാണ് വാങ്കഡെയിലേത്. ചെറിയ ബൗണ്ടറികൾ ബാറ്റർമാർക്ക് ജോലി കൂടുതൽ എളുപ്പമാക്കുന്നതാണ്. കനത്ത മഞ്ഞുവീഴ്ച പ്രവചിക്കപ്പെടുന്ന ഇവിടെ ടോസ് നേടിയ ടീം ബൗളിങ് തെരഞ്ഞെടുക്കാനാണ് സാധ്യത. 159 റണ്‍സാണ് പിച്ചിലെ ശരാശരി ഒന്നാം ഇന്നിങ്സ് സ്‌കോര്‍. രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിന് 80 ആണ് വിജയശതമാന സാധ്യത.