മുംബൈ : ഇന്ത്യൻ പ്രീമിയർ ലീഗിൽ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് ബാറ്റിങ്. ടോസ് നേടിയ ലഖ്‌നൗ നായകൻ കെഎൽ രാഹുൽ ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിൽ നിന്ന് വ്യത്യസ്‌തമായി മൊഹ്‌സിൻ ഖാന് പകരം ആൻഡ്രൂ ടൈയെ ലഖ്‌നൗ ടീമിൽ ഉൾപ്പെടുത്തിയപ്പോൾ ഡെവോണ്‍ കോണ്‍വെ, മിച്ചൽ സാന്‍റ്നർ, ആദം മിൽനെ എന്നിവർക്ക് പകരം മൊയിന്‍ അലി, മുകേഷ് ചൗധരി, ഡ്വയ്‌ൻ പ്രിറ്റോറിയസ് എന്നിവരെ ചെന്നൈയും ഉൾപ്പെടുത്തി.
ആദ്യ മത്സരത്തിലേറ്റ തോൽവിയുടെ ക്ഷീണം മാറ്റാൻ ജയം ലക്ഷ്യമിട്ടാണ് ഇരു ടീമുകളും ഇന്ന് മത്സരത്തിനിറങ്ങുന്നത്. കൊല്‍ക്കത്തയോട് തോറ്റാണ് ചെന്നൈ വരുന്നതെങ്കില്‍ കന്നിക്കാരായ ഗുജറാത്ത് ടൈറ്റന്‍സിന് മുന്നിലാണ് ലഖ്‌നൗ വീണത്. അതിനാൽ തന്നെ ഇരുവർക്കും ഇന്നത്തെ ജയം അനിവാര്യമാണ്.
-
🚨 Toss Update 🚨@klrahul11 has won the toss & @LucknowIPL have elected to bowl against @ChennaiIPL.
— IndianPremierLeague (@IPL) March 31, 2022 " class="align-text-top noRightClick twitterSection" data="
Follow the match ▶️ https://t.co/uEhq27KiBB#TATAIPL | #LSGvCSK pic.twitter.com/mzmN4GPoZE
">🚨 Toss Update 🚨@klrahul11 has won the toss & @LucknowIPL have elected to bowl against @ChennaiIPL.
— IndianPremierLeague (@IPL) March 31, 2022
Follow the match ▶️ https://t.co/uEhq27KiBB#TATAIPL | #LSGvCSK pic.twitter.com/mzmN4GPoZE🚨 Toss Update 🚨@klrahul11 has won the toss & @LucknowIPL have elected to bowl against @ChennaiIPL.
— IndianPremierLeague (@IPL) March 31, 2022
Follow the match ▶️ https://t.co/uEhq27KiBB#TATAIPL | #LSGvCSK pic.twitter.com/mzmN4GPoZE
ടോപ്പ് ഓർഡർ ഫോമിലെത്താത്തതാണ് ആദ്യത്തെ മത്സരത്തിൽ രണ്ട് ടീമുകൾക്കും തിരിച്ചടിയായത്. ചെന്നൈ നിരയിൽ ക്യാപ്റ്റന്‍റെ സമ്മര്‍ദമില്ലാതെ ബാറ്റ് വീശുന്ന ധോണിയും, റോബിൻ ഉത്തപ്പയും ഫോമിലേക്കുയർന്നത് ആശ്വാസമാണ്. ബൗളിങ്ങിൽ ഡ്വയ്‌ൻ ബ്രാവോ മികച്ച ഫോമിലാണ്. രവീന്ദ്ര ജഡേജ, മൊയിന്‍ അലി എന്നിവർ കൂടി ചേരുമ്പോൾ സ്‌പിൻ നിര ശക്‌തമാകും.
അതേസമയം ക്വിന്‍റൺ ഡി കോക്കും കെ എല്‍ രാഹുലും ഫോമിലെത്തിയാല്‍ ലഖ്‌നൗവിന് പ്രതീക്ഷവയ്ക്കാം. എവിന്‍ ലൂയിസ്, മനീഷ് പാണ്ഡെ, ആയുഷ് ബദോനി തുടങ്ങി മധ്യനിരയിലും കളിമാറ്റാന്‍ ശേഷിയുള്ളവരുണ്ട്. ആവേശ് ഖാന്‍, ചമീര, രവി ബിഷ്‌ണോയ് എന്നിവരോടൊപ്പം ആൻഡ്രൂ ടൈ കൂടി ചേരുന്നതോടെ ബൗളിങ്ങും ശക്‌തമാകും.
-
🚨 Team News 🚨
— IndianPremierLeague (@IPL) March 31, 2022 " class="align-text-top noRightClick twitterSection" data="
1⃣ change for @LucknowIPL as Andrew Tye makes his debut
3⃣ changes for @ChennaiIPL as Moeen Ali, Dwaine Pretorius & Mukesh Choudhary named in the team.
Follow the match ▶️ https://t.co/uEhq27KiBB
A look at the Playing XIs 🔽 #TATAIPL | #LSGvCSK pic.twitter.com/6aAIXyc7xS
">🚨 Team News 🚨
— IndianPremierLeague (@IPL) March 31, 2022
1⃣ change for @LucknowIPL as Andrew Tye makes his debut
3⃣ changes for @ChennaiIPL as Moeen Ali, Dwaine Pretorius & Mukesh Choudhary named in the team.
Follow the match ▶️ https://t.co/uEhq27KiBB
A look at the Playing XIs 🔽 #TATAIPL | #LSGvCSK pic.twitter.com/6aAIXyc7xS🚨 Team News 🚨
— IndianPremierLeague (@IPL) March 31, 2022
1⃣ change for @LucknowIPL as Andrew Tye makes his debut
3⃣ changes for @ChennaiIPL as Moeen Ali, Dwaine Pretorius & Mukesh Choudhary named in the team.
Follow the match ▶️ https://t.co/uEhq27KiBB
A look at the Playing XIs 🔽 #TATAIPL | #LSGvCSK pic.twitter.com/6aAIXyc7xS
ചെന്നൈ സൂപ്പർ കിങ്സ് : ഋതുരാജ് ഗെയ്‌ക്‌വാദ്, റോബിൻ ഉത്തപ്പ, മൊയിൻ അലി, അമ്പാട്ടി റായിഡു, രവീന്ദ്ര ജഡേജ, എംഎസ് ധോണി, ഡ്വെയ്ൻ ബ്രാവോ, ശിവം ദുബെ, ഡ്വയ്‌ൻ പ്രിറ്റോറിയസ്, മുകേഷ് ചൗധരി, തുഷാർ ദേശ്‌പണ്ഡെ.
ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സ് : കെഎൽ രാഹുൽ, എവിൻ ലൂയിസ്, ക്വിന്‍റൺ ഡി കോക്ക്, മനീഷ് പാണ്ഡെ, ദീപക് ഹൂഡ, ക്രുനാൽ പാണ്ഡ്യ, ആൻഡ്രൂ ടൈ, ആയുഷ് ബദോണി, ദുഷ്‌മന്ത ചമീര, രവി ബിഷ്‌ണോയ്, അവേശ് ഖാൻ