മുംബൈ : ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ നിര്‍ണായക മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ടോസ് നഷ്‌ടം. ടോസ് നേടിയ ഗുജറാത്ത് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ ബാറ്റിംഗ് തിരഞ്ഞെടുത്തു. സീസണില്‍ തങ്ങളുടെ അവസാന ഗ്രൂപ്പ് മത്സരം കളിക്കുന്ന ബാംഗ്ലൂർ ഇന്ന് തോറ്റാൽ പ്ലേ ഓഫ് കാണാതെ പുറത്താകും.
ഒരു മാറ്റവുമായിട്ടാണ് ഗുജറാത്ത് ഇറങ്ങുന്നത്. അല്‍സാരി ജോസഫിന് പകരം ലോക്കി ഫെര്‍ഗൂസണ്‍ ടീമിലെത്തി. ബാംഗ്ലൂരും ഒരു മാറ്റം വരുത്തി. മുഹമ്മദ് സിറാജിന് പകരം സിദ്ധാര്‍ഥ് കൗള്‍ ടീമിലെത്തി.
-
.@gujarat_titans have won the toss and they will bat first against #RCB
— IndianPremierLeague (@IPL) May 19, 2022 " class="align-text-top noRightClick twitterSection" data="
Live - https://t.co/XDXRjk2XBc #RCBvGT #TATAIPL pic.twitter.com/ruWHoEqfsL
">.@gujarat_titans have won the toss and they will bat first against #RCB
— IndianPremierLeague (@IPL) May 19, 2022
Live - https://t.co/XDXRjk2XBc #RCBvGT #TATAIPL pic.twitter.com/ruWHoEqfsL.@gujarat_titans have won the toss and they will bat first against #RCB
— IndianPremierLeague (@IPL) May 19, 2022
Live - https://t.co/XDXRjk2XBc #RCBvGT #TATAIPL pic.twitter.com/ruWHoEqfsL
കളിച്ച 13 മത്സരങ്ങളില്‍ 10 ജയങ്ങള്‍ നേടിയ ഗുജറാത്ത് ഒന്നാം സ്ഥാനക്കാരായി തന്നെ പ്ലേ ഓഫ് ഉറപ്പിച്ചിട്ടുണ്ട്. 13 മത്സരങ്ങളില്‍ ഏഴ് ജയത്തോടെ നിലവിലെ പോയിന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് ബാംഗ്ലൂര്‍. 14 പോയിന്‍റാണ് സംഘത്തിനുള്ളത്. 13 മത്സരങ്ങളില്‍ 14 പോയിന്‍റുള്ള ഡല്‍ഹി ക്യാപിറ്റല്‍സ് റണ്‍ റേറ്റിന്‍റെ അടിസ്ഥാനത്തില്‍ ബാംഗ്ലൂരിന് മുകളില്‍ നാലാം സ്ഥാനത്തുണ്ട്.
ഇതോടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ വമ്പൻ ജയം തേടിയാണ് ബാംഗ്ലൂർ ഇറങ്ങുന്നത്. മത്സരത്തില്‍ ജയം നേടിയാലും ഡല്‍ഹി ക്യാപിറ്റല്‍സ് മുംബൈ ഇന്ത്യന്‍സിനോട് തോറ്റെങ്കില്‍ മാത്രമേ ബാംഗ്ലൂരിന് പ്രതീക്ഷയുള്ളൂ.
-
A look at the Playing XI for #RCBvGT
— IndianPremierLeague (@IPL) May 19, 2022 " class="align-text-top noRightClick twitterSection" data="
Live - https://t.co/TzcNzbrVwI #RCBvGT #TATAIPL https://t.co/ZVP5yZHYtE pic.twitter.com/gLYRVolo18
">A look at the Playing XI for #RCBvGT
— IndianPremierLeague (@IPL) May 19, 2022
Live - https://t.co/TzcNzbrVwI #RCBvGT #TATAIPL https://t.co/ZVP5yZHYtE pic.twitter.com/gLYRVolo18A look at the Playing XI for #RCBvGT
— IndianPremierLeague (@IPL) May 19, 2022
Live - https://t.co/TzcNzbrVwI #RCBvGT #TATAIPL https://t.co/ZVP5yZHYtE pic.twitter.com/gLYRVolo18
റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ : വിരാട് കോലി, ഫാഫ് ഡു പ്ലെസിസ് (ക്യാപ്‌റ്റൻ ), രജത് പാട്ടിദാർ, ഗ്ലെൻ മാക്‌സ്‌വെൽ, മഹിപാൽ ലൊമ്‌റോർ, ദിനേഷ് കാർത്തിക് (വിക്കറ്റ് കീപ്പർ), ഷഹബാസ് അഹമ്മദ്, വനിന്ദു ഹസരംഗ, ഹർഷൽ പട്ടേൽ, സിദ്ധാർഥ് കൗൾ, ജോഷ് ഹേസൽവുഡ്
ഗുജറാത്ത് ടൈറ്റൻസ് : വൃദ്ധിമാൻ സാഹ(വിക്കറ്റ് കീപ്പർ), ശുഭ്‌മാൻ ഗിൽ, മാത്യു വെയ്‌ഡ്, ഹാർദിക് പാണ്ഡ്യ(ക്യാപ്‌റ്റൻ), ഡേവിഡ് മില്ലർ, രാഹുൽ ടെവാതിയ, റാഷിദ് ഖാൻ, സായ് കിഷോർ, ലോക്കി ഫെർഗൂസൺ, യാഷ് ദയാൽ, മുഹമ്മദ് ഷമി