ETV Bharat / sports

IPL 2022: ടോസ് ഗുജറാത്തിന്; രാജസ്ഥാൻ ആദ്യം ബാറ്റ് ചെയ്യും, ആദ്യ ക്വാളിഫയർ ഈഡൻ ഗാർഡനില്‍ തുടങ്ങി - IPL playoff

ലോക്കി ഫെര്‍ഗൂസണ് പകരം അല്‍സാരി ജോസഫ് ഗുജറാത്ത് ടീമിലെത്തി. ആദ്യ ക്വാളിഫയർ ഈഡൻ ഗാർഡനില്‍ തുടങ്ങി.

Gujarat Titans have won the toss and have opted to field  IPL 2022  IPL 2022 Gujarat Titans vs Rajasthan Royals toss  രാജസ്ഥാന്‍ റോയല്‍സ് vs ഗുജറാത്ത് ടൈറ്റന്‍സ്  IPL 2022 toss  IPL playoff  ഐപിഎല്‍ പ്ലേ ഓഫ്
IPL 2022: ആദ്യ ക്വാളിഫയറിൽ രാജസ്ഥാനെതിരെ ഗുജറാത്തിന് ടോസ്; ഒരു മാറ്റവുമായി ഗുജറാത്ത്
author img

By

Published : May 24, 2022, 7:34 PM IST

കൊല്‍ക്കത്ത: ഐപിഎല്ലിന്‍റെ 15ാം സീസണിലെ ആദ്യ ക്വാളിഫയറിൽ രാജസ്ഥാന്‍ റോയല്‍സ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഗുജറാത്ത് നായകൻ ഹർദിക് പാണ്ഡ്യ ബോളിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു. മത്സരത്തില്‍ ജയിക്കുന്ന ടീമിന് നേരിട്ട് ഫൈനലുറപ്പിക്കാം. തോല്‍ക്കുന്ന ടീമിന് രണ്ടാം ക്വാളിഫയറില്‍ മത്സരിക്കാം.

മാറ്റങ്ങളൊന്നുമില്ലാതെയാണ് സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ ഇറങ്ങുന്നത്. ഗുജറാത്ത് ഒരു മാറ്റം വരുത്തി. ലോക്കി ഫെര്‍ഗൂസണ് പകരം അല്‍സാരി ജോസഫ് ടീമിലെത്തി.

പ്രവചനങ്ങള്‍ക്ക് അതീതമായാണ് സീസണിലെ കന്നിക്കാരായ ഗുജറാത്ത് ടൈറ്റന്‍സിന്‍റെ കുതിപ്പ്. ഗ്രൂപ്പ് ഘട്ടത്തില്‍ 14 മത്സരങ്ങളിൽ 10 ജയങ്ങള്‍ നേടി ഒന്നാം സ്ഥാനക്കാരായാണ് ഹര്‍ദിക്‌ പാണ്ഡ്യ നയിക്കുന്ന ഗുജറാത്ത് ആദ്യ ക്വാളിഫയറിന് യോഗ്യത നേടിയത്.

ക്യാപ്റ്റന്‍ ഹര്‍ദിക്കിന്‍റെ ഓള്‍റൗണ്ടര്‍ മികവാണ് ഗുജറാത്തിന് മുന്നോട്ടുള്ള വഴികള്‍ എളുപ്പമാക്കിയത്. ശുഭ്‌മാൻ ഗിൽ, ഡേവിഡ് മില്ലർ, രാഹുൽ തെവാട്ടിയ, റാഷിദ് ഖാൻ, മുഹമ്മദ് ഷമി എന്നിവര്‍ തിളങ്ങിയാല്‍ ഗുജറാത്ത് അപകടകാരികളാവും. മാത്യു വെയ്‌ഡിന്‍റെ ഫോമും ഓപ്പര്‍ വൃദ്ധിമാന്‍ സാഹയുടെ പരിക്കും ടീമിന് തിരിച്ചടിയാണ്.

കഴിഞ്ഞ സീസണ്‍ ഏഴാം സ്ഥാനത്ത് അവസാനിപ്പിച്ചിടത്ത് നിന്നാണ് സഞ്‌ജു സാംസണിന്‍റെ രാജസ്ഥാന്‍റെ ഉയിര്‍ത്തെഴുന്നേല്‍പ്പ്. സഞ്‌ജു സാംസണ്‍, ജോസ് ബട്‍ലര്‍, ദേവ്ദത്ത് പടിക്കല്‍, ട്രെന്‍ഡ് ബോൾട്ട്, പ്രസിദ്ധ് കൃഷ്‌ണ, ആർ അശ്വിൻ, യുസ്‍വേന്ദ്ര ചാഹൽ, കുല്‍ദീപ് സെന്‍ തുടങ്ങിയ താരങ്ങളുടെ പ്രകടനം രാജസ്ഥാന് നിര്‍ണായകമാവും.

രാജസ്ഥാൻ റോയൽസ്: യശസ്വി ജയ്‌സ്വാൾ, ജോസ് ബട്ട്‌ലർ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ/ക്യാപ്റ്റൻ), ദേവദത്ത് പടിക്കൽ, രവിചന്ദ്രൻ അശ്വിൻ, ഷിമ്‌റോൺ ഹെറ്റ്‌മെയർ, റിയാൻ പരാഗ്, ട്രെന്‍റ് ബോൾട്ട്, പ്രസിദ്ധ് കൃഷ്‌ണ, യുസ്‌വേന്ദ്ര ചാഹൽ, ഒബേദ് മക്കോയ്.

ഗുജറാത്ത് ടൈറ്റൻസ്: വൃദ്ധിമാൻ സാഹ (വിക്കറ്റ് കീപ്പർ), ശുഭ്‌മാൻ ഗിൽ, മാത്യു വെയ്‌ഡ്, ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), ഡേവിഡ് മില്ലർ, രാഹുൽ തെവാട്ടിയ, റാഷിദ് ഖാൻ, സായ് കിഷോർ, യാഷ് ദയാൽ, അൽസാരി ജോസഫ്, മുഹമ്മദ് ഷമി

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.