ETV Bharat / sports

IPL 2022: ലഖ്‌നൗവിനെ എറിഞ്ഞു വീഴ്ത്തി; പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമായി ഗുജറാത്ത് ടൈറ്റന്‍സ് - Gujarat titans vs lucknow

റാഷിദ് ഖാന്‍ നാലും സായ് കിഷോറും യഷ് ദയാലും രണ്ട് വീതവും വിക്കറ്റ് നേടി.

IPL 2022  Gujarat Titans vs Lucknow Super Giants  IPL 2022: ലഖ്‌നൗവിനെ എറിഞ്ഞു വീഴ്ത്തി; പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമായി ഗുജറാത്ത് ടൈറ്റന്‍സ്  ലഖ്‌നൗവിനെ എറിഞ്ഞു വീഴ്ത്തി  Gujarat titans vs lucknow  IPL 2022 Gujarat titans first team to qualify for playoffs in ipl
IPL 2022: ലഖ്‌നൗവിനെ എറിഞ്ഞു വീഴ്ത്തി; പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമായി ഗുജറാത്ത് ടൈറ്റന്‍സ്
author img

By

Published : May 10, 2022, 11:09 PM IST

പുനെ: ഐപിഎല്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് 62 റണ്‍സിന്‍റെ ഗംഭീരജയം. ഗുജറാത്തിന്‍റെ 144 റണ്‍സ് പിന്തുടര്‍ന്ന ലഖ്‌നൗ 13.5 ഓവറില്‍ 82 റണ്‍സില്‍ ഓള്‍റൗട്ടായി. ജയത്തോടെ പതിനഞ്ചാം സീസണില്‍ പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമായി ഗുജറാത്ത് ടൈറ്റൻസ്.

ഗുജറാത്തിന്‍റെ 144 റണ്‍സ് പിന്തുടര്‍ന്ന ലഖ്‌നൗ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിഞ്ഞു. 7.3 ഓവറില്‍ 45 റണ്‍സിനിടെ നാല് വിക്കറ്റ് നഷ്‌ടമായി. ഗുജറാത്തിന്‍റെ തകർപ്പൻ ബോളിങ് പ്രകടനത്തിനു മുന്നിൽ ലഖ്‌നൗ നിരയിൽ ചെറുത്തു നിൽക്കാനായത് 26 പന്തിൽ മൂന്നു ഫോറുകൾ സഹിതം 27 റൺസെടുത്ത ദീപക് ഹൂഡയ്ക്കു മാത്രം.

ഹൂഡയ്ക്കു പുറമേ ലഖ്‌നൗ നിരയിൽ രണ്ടക്കം കണ്ട ഏക ബാറ്റർ ഓപ്പണർ ഡികോക്കും പതിനൊന്നാമനായി എത്തിയ ആവേഷ് ഖാനും മാത്രം. പത്തു പന്തിൽ ഒരു സിക്‌സും സഹിതം 11 റൺസാണ് ഡികോക്കിന്‍റെ സമ്പാദ്യം. റാഷിദ് ഖാന്‍ നാലും സായ് കിഷോറും യഷ് ദയാലും രണ്ട് വീതവും വിക്കറ്റ് നേടി.

ഈ വിജയത്തോടെ 12 കളികളിൽനിന്ന് 18 പോയിന്‍റുമായി ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചാണ് ഗുജറാത്ത് പ്ലേഓഫ് ഉറപ്പാക്കിയത്. കഴിഞ്ഞ രണ്ടു മത്സരങ്ങളിലായി തുടർന്നുവന്ന പരാജയ പരമ്പരയ്ക്കും ഗുജറാത്ത് ഇതോടെ അറുതിവരുത്തി.

നേരത്തെ ടോസ് നേടി ബാറ്റിംഗിനിങ്ങിയ ഗുജറാത്ത് തുടക്കത്തിലെ തകര്‍ച്ചയ്‌ക്ക് ശേഷം ശുഭ്‍മാന്‍ ഗില്ലിന്‍റെ അര്‍ധ സെഞ്ചുറിയില്‍ 20 ഓവറില്‍ നാല് വിക്കറ്റിന് 144 റണ്‍സിലെത്തുകയായിരുന്നു. ഗില്‍ 49 പന്തില്‍ പുറത്താകാതെ 63 റണ്‍സെടുത്തു. ആവേഷ് ഖാന്‍ രണ്ട് വിക്കറ്റ് വീഴ്‌ത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.