ETV Bharat / sports

IPL 2022 : ടോസ് ഡൽഹിക്ക്, രാജസ്ഥാനെ ബാറ്റിങ്ങിനയച്ചു - DELHI CAPITALS WON THE TOSS

ഇരുവരും കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ തന്നെയാണ് നിലനിർത്തിയിരിക്കുന്നത്.

IPL 2022  ഐപിഎൽ 2022  ഇന്ത്യൻ പ്രീമിയർ ലീഗ് 2022  രാജസ്ഥാൻ VS ഡൽഹി  സഞ്ജു സാംസണ്‍  IPL 2022 RAJASTHAN ROYALS VS DELHI CAPITALS  IPL 2022 RR vs DC  രാജസ്ഥാൻ റോയൽസ്  ഡൽഹി ക്യാപ്പിറ്റൽസ്  DELHI CAPITALS WON THE TOSS  RAJASTHAN ROYALS BAT FIRST AGAINST DELHI CAPITALS
IPL 2022 : ടോസ് നേടി ഡൽഹി, രാജസ്ഥാനെ ബാറ്റിങ്ങിനയച്ചു
author img

By

Published : Apr 22, 2022, 7:23 PM IST

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്നത്തെ മത്സരത്തിൽ ഡൽഹി ക്യാപ്പിറ്റൽസിനെതിരെ രാജസ്ഥാൻ റോയൽസിന് ബാറ്റിങ്. ടോസ് നേടിയ ഡൽഹി നായകൻ റിഷഭ് പന്ത് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇരുവരും കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ തന്നെയാണ് നിലനിർത്തിയിരിക്കുന്നത്.

വിജയത്തോടെ പോയിന്‍റ് പട്ടികയിൽ മുന്നേറാനാകും ഇരുകൂട്ടരുടേയും ശ്രമം. ആറ് മത്സരങ്ങളിൽ നിന്ന് നാല് വിജയവും രണ്ട് തോൽവിയുമുൾപ്പെടെ എട്ട് പോയിന്‍റുമായി മൂന്നാം സ്ഥാനത്താണ് രാജസ്ഥാൻ റോയൽസ്. ഇത്ര തന്നെ മത്സരങ്ങളിൽ നിന്ന് മൂന്ന് വീതം തോൽവിയും ജയവും ഉൾപ്പെടെ ആറ് പോയിന്‍റുമായി പട്ടികയിൽ ആറാം സ്ഥാനത്താണ് ഡൽഹി ക്യാപ്പിറ്റൽസ്.

ബാറ്റിങ് നിരയിൽ ജോസ്‌ ബട്‌ലർ തന്നെയാണ് രാജസ്ഥാൻ റോയൽസിന്‍റെ തുറുപ്പു ചീട്ട്. കൂടാതെ നായകൻ സഞ്ജു സാംസണും ഹെറ്റ്‌മെയറും മോശമല്ലാത്ത രീതിയിൽ ബാറ്റ് വീശുന്നുണ്ട്. ബൗളർമാരിൽ യുസ്‌വേന്ദ്ര ചഹലാണ് രാജസ്ഥാന്‍റെ കരുത്ത്. ട്രെന്‍റ് ബോൾട്ടും, നവ്‌ദീപ് സെയ്‌നിയും, ആർ അശ്വിനും മികച്ച രീതിയിൽ പന്തെറിയുന്നുണ്ട്.

മറുവശത്ത് വാർണർ- പൃഥ്വി ഷാ ഓപ്പണിങ് കൂട്ടുകെട്ടാണ് ഡൽഹി ക്യാപ്പിറ്റൽസിന്‍റെ കരുത്ത്. വാലറ്റത്ത് ഷാർദുൽ താക്കൂറും, അക്‌സർ പട്ടേലും കുറ്റനടികളോടെ ഫിനിഷർമാരുടെ സ്ഥാനം ഭംഗിയായി നിർവഹിക്കുന്നുണ്ട്. ബൗളിങ് നിരയിൽ ആൻറിച്ച് നോർട്യ, ഖലീൽ അഹമ്മദ്, മുസ്‌തഫിസുർ റഹ്‌മാൻ എന്നിവർ മികച്ച ഫോമിലാണ്. ഇവരുടെ പ്രകടനവും ഡൽഹിക്ക് നിർണായകമാകും.

പ്ലേയിങ് ഇലവൻ

രാജസ്ഥാൻ റോയൽസ് : ജോസ് ബട്‌ലര്‍, ദേവ്ദത്ത് പടിക്കൽ, സഞ്ജു സാംസൺ (സി), ഷിമ്രോൺ ഹെറ്റ്‌മെയർ, കരുണ്‍ നായർ, റിയാൻ പരാഗ്, രവിചന്ദ്രൻ അശ്വിൻ, ട്രെന്‍റ് ബോൾട്ട്, പ്രസിദ് കൃഷ്‌ണ, ഒബെഡ് മക്കോയ്‌, യുസ്‌വേന്ദ്ര ചഹാൽ.

ഡൽഹി ക്യാപിറ്റൽസ് : പൃഥ്വി ഷാ, ഡേവിഡ് വാർണർ, റിഷഭ് പന്ത്, റോവ്മാൻ പവൽ, ലളിത് യാദവ്, സർഫറാസ് ഖാൻ, ശാർദുൽ താക്കൂർ, അക്‌സർ പട്ടേൽ, കുൽദീപ് യാദവ്, മുസ്‌തഫിസുർ റഹ്മാൻ, ഖലീൽ അഹമ്മദ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.