ETV Bharat / sports

വെറ്റന്‍സ് vs യങ്‌സ്റ്റേഴ്‌സ്; വാംഖഡെയില്‍ ഐപിഎല്‍ പോരാട്ടം

വിക്കറ്റിന് പിന്നിലെ അതികായന്‍ എംഎസ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്സും ടീം ഇന്ത്യയുടെ ഭാവി വാഗ്‌ദാനമെന്ന് വിലയിരുത്തപ്പെടുന്ന ബാറ്റിങ്‌ സെന്‍സേഷന്‍ റിഷഭ് പന്തും തമ്മിലാണ് വാംഖഡെയിലെ ഐപിഎല്‍ പോരാട്ടത്തില്‍ ഏറ്റുമുട്ടുന്നത്.

author img

By

Published : Apr 10, 2021, 4:40 PM IST

ഐപിഎല്‍ ഇന്ന് വാര്‍ത്ത  ഐപിഎല്‍ അപ്പ്‌ഡേറ്റ്  ipl update news  toss to chennai news
ഐപിഎല്‍

മുംബൈ: വാംഖഡെയിലെ ഐപിഎല്‍ പോരാട്ടത്തില്‍ എംഎസ്‌ ധോണിയും റിഷഭ് പന്തും ഏറ്റുമുട്ടുന്നു. ചെന്നൈയും ഡല്‍ഹിയും തമ്മുള്ള മത്സരം ക്രിക്കറ്റിലെ വെറ്ററന്‍സും യുവരക്തവും തമ്മിലുള്ളത് കൂടിയാണ്. എംഎസ്‌ ധോണിയെ കൂടാതെ ഒരുപിടി വെറ്ററന്‍സാണ് ചെന്നൈയുടെ പ്രത്യേകത. ചിന്നത്തല സുരേഷ് റെയ്‌ന തിരിച്ചെത്തിയത് ചെന്നൈയുടെ പ്രതീക്ഷകളുടെ മാറ്റ് കൂട്ടുന്നു. റെയ്‌നയെ കൂടാതെ അമ്പാട്ടി റായിഡു, ഫാഫ് ഡുപ്ലെസി, മിച്ചല്‍ സാന്‍റ്‌നര്‍, രവീന്ദ്ര ജഡേജ, ഡ്വെയിന്‍ ബ്രാവോ തുടങ്ങിയ കരുത്തരും കൂടാരത്തിലുണ്ട്. കഴിഞ്ഞ സീസണില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ സാം കറനും കരുത്താകും. കൂടാതെ ഇക്കഴിഞ്ഞ മിനി താരലേലത്തിലൂടെ പാളയത്തിലെത്തിയ കൃഷ്‌ണപ്പ ഗൗതവും ചേതേശ്വര്‍ പൂജാരയും ഇംഗ്ലീഷ് ഓള്‍ റൗണ്ടര്‍ മോയിന്‍ അലിയും ചേരുമ്പോള്‍ ഒരു വെടിക്കുള്ളതൊക്കെ ചെന്നൈ സ്വന്തമാക്കി കഴിഞ്ഞു.

യുഎഇയിലെ മരുക്കാറ്റിന്‍റെ ഓര്‍മകള്‍ ചെന്നൈയെ ഇപ്പോഴും വലയ്ക്കുന്നുണ്ട്. ഐപിഎല്ലിന്‍റെ ചരിത്രത്തില്‍ ആദ്യമായി പ്ലേ ഓഫ്‌ കാണാതെ പുറത്തായ ചെന്നൈ ഏഴാമതായാണ് പതിമൂന്നാം സീസണിലെ കളി അവസാനിപ്പിച്ചത്. എംഎസ്‌ ധോണിക്ക് കീഴില്‍ പതിനാലാം അങ്കത്തിന് വീണ്ടും ഒരുങ്ങുമ്പോള്‍ സിഎസ്‌കെ ജീവന്‍ മരണ പോരാട്ടമാണ് മുന്നിലുള്ളത്. പഴയ പ്രതാപത്തിലേക്ക് അവര്‍ക്ക് ഇത്തവണയെങ്കിലും തിരിച്ചെത്തിയേ മതിയാകൂ.

മറുഭാഗത്ത് കഴിഞ്ഞ തവണ കലാശപ്പോരില്‍ കപ്പ് കൈവിട്ടതിന്‍റെ നിരാശമാറ്റാനാണ് ഡല്‍ഹി ക്യാപിറ്റല്‍സ് ഇറങ്ങുന്നത്. യുവരക്തമൊഴുകുന്ന ഡല്‍ഹിയെ നയിക്കുന്നത് ബാറ്റിങ്ങ് സെന്‍സേഷനായ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്‌മാന്‍ റിഷഭ്‌ പന്താണ്. ഇംഗ്ലണ്ടിനെതിരായ ഏകദിനത്തിനിടെ ശ്രേയസ് അയ്യര്‍ക്ക് പരിക്കേറ്റതോടെയാണ് റിഷഭിന് വിളി വന്നത്. കഴിഞ്ഞ തവണത്തേതില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ പരിചയ സമ്പന്നരായ കൂടുതല്‍ താരങ്ങള്‍ ഡല്‍ഹിയുടെ പാളയത്തിലുണ്ട്. ഇംഗ്ലണ്ടില്‍ നിന്നും ടോം കറനും മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്‌മിത്തും സാം ബില്ലിങ്ങും ഇന്ത്യന്‍ പേസര്‍ ഉമേഷ് യാദവും ഉള്‍പ്പെടെ എട്ട് താരങ്ങളെയാണ് ഡല്‍ഹി മിനി താര ലേലത്തിലൂടെ സ്വന്തമാക്കിയത്.

വിജയ്‌ഹസാരെ ട്രോഫിയിലെ കരുത്ത് തുടരാനായാല്‍ ഓപ്പണര്‍ പൃഥ്വി ഷാ ഡല്‍ഹിക്ക് മുതല്‍ക്കൂട്ടാകും. ശിഖര്‍ ധവാനും കൂടി ചേരുന്നതോടെ ഡല്‍ഹിക്ക് മികച്ച തുടക്കം ലഭിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. വണ്‍ ഡൗണായി ഷിമ്രോണ്‍ ഹിറ്റ്‌മേയറെയോ സ്റ്റീവ്‌ സ്‌മിത്തിനേയോ ഡല്‍ഹി പരീക്ഷിച്ചേക്കും. മധ്യനിരയില്‍ ക്രിസ് വോക്‌സും അജിങ്ക്യാ രഹാനെയും അക്‌സര്‍ പട്ടേലും ലളിത് യാദവും ഉള്‍പ്പെടുന്നതാണ് ഡല്‍ഹിയുടെ പോരാളികള്‍. വാലറ്റത്ത് രവി അശ്വിന്‍ ഉള്‍പ്പെടെയാണ് ഡല്‍ഹിയുടെ കരുത്ത്. ഇന്ന് ഐപിഎല്ലില്‍ ലഭ്യമായതില്‍ വെച്ച് ഏറ്റവും ശക്തമായ ടീമുകളിലൊന്നാണ് ഡല്‍ഹിയുടേത്.

എന്നാല്‍ ബൗളിങ്ങ് ഡിപ്പാര്‍ട്ട്മെന്‍റിലാണ് ഡല്‍ഹിക്ക് ഇത്തവണ അപ്രതീക്ഷിത തിരിച്ചടി നേരിട്ടത്. ദക്ഷിണാഫ്രിക്കന്‍ പേസര്‍മാരായ കാസിഗോ റബാദും ആന്‍റിച്ച് നോട്രിജെയും സീസണിലെ ആദ്യ മത്സരത്തില്‍ പന്തെറിയില്ല. ഇരുവരും പാകിസ്ഥാനെതിരായ പരമ്പരക്ക് ശേഷം മുംബൈയിലെത്തി ക്വാറന്‍റൈനില്‍ കഴിയുകയാണ്. കഴിഞ്ഞ തവണത്തെ പര്‍പ്പിള്‍ ക്യാപ് വിന്നറായ റബാദയുടെ അഭാവം ഡല്‍ഹിക്ക് തിരിച്ചടിയാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പകരം ഉമേഷ് യാദവ് ഡല്‍ഹിയുടെ പേസ് ആക്രമണങ്ങള്‍ക്ക് ഇത്തവണ നേതൃത്വം നല്‍കും. മിനി താരലേലത്തില്‍ ഒരു കോടി രൂപക്കാണ് ഡല്‍ഹി ഉമേഷിനെ സ്വന്തമാക്കിയത്.

ചെന്നൈയിലും സമാന പ്രതിസന്ധി നിലനില്‍ക്കുന്നുണ്ട്. ദക്ഷിണാഫ്രിക്കന്‍ പേസര്‍ ലുങ്കി എൻഗിഡി വാംഖഡെയില്‍ ഇന്ന് പന്തെറിയില്ല. പകരം ശര്‍ദുല്‍ താക്കൂറാകും ഇത്തവണ ചെന്നൈയുടെ പേസ്‌ പടയുടെ അമരത്തുണ്ടാവുക. ദീപക്‌ ചാഹറും ജേസണ്‍ ബെഹറന്‍ഡോര്‍ഫും താക്കൂറിനൊപ്പം ചേരും. ഓള്‍ റൗണ്ട് മികവില്‍ മോയിന്‍ അലിയും മിച്ചല്‍ സാന്‍റനറും ഡല്‍ഹിക്ക് വെല്ലുവിളി ഉയര്‍ത്തും.

ഇന്ന് രാത്രി 7.30നാണ് മത്സരം. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലും സ്റ്റാര്‍ നെറ്റ്‌വര്‍ക്കിലും മത്സരം തത്സമയം കാണാം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.