ETV Bharat / sports

IPL 2021: ഡല്‍ഹിക്കെതിരെ ടോസ് നേടിയ കൊല്‍ക്കത്ത ബൗളിങ് തെരഞ്ഞെടുത്തു - ഡല്‍ഹി ക്യാപിറ്റല്‍സ്

ആദ്യ ക്വാളിഫയറില്‍ ചെന്നൈക്കെതിരെ തോല്‍വി വഴങ്ങിയ ടീമില്‍ ഒരു മാറ്റവുമായാണ് ഡല്‍ഹി ഇറങ്ങുന്നത്.

Toss Report  KKR vs DC toss  Kolkata Knight Riders  Delhi Capitals  IPL 2021  Qualifier 2  ഐപിഎല്‍  ഡല്‍ഹി ക്യാപിറ്റല്‍സ്  കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്
ഐപിഎല്‍: ഡല്‍ഹിക്കെതിരെ ടോസ് നേടിയ കൊല്‍ക്കത്തക്ക് ബൗളിങ് തെരഞ്ഞെടുത്തു
author img

By

Published : Oct 13, 2021, 7:31 PM IST

Updated : Oct 13, 2021, 9:40 PM IST

ഷാര്‍ജ: ഐപിഎല്‍ രണ്ടാം ക്വാളിഫയര്‍ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ടോസ് നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ബൗളിങ് തെരഞ്ഞെടുത്തു. ആദ്യ ക്വാളിഫയറില്‍ ചെന്നൈക്കെതിരെ തോല്‍വി വഴങ്ങിയ ടീമില്‍ ഒരു മാറ്റവുമായാണ് ഡല്‍ഹി ഇറങ്ങുന്നത്.

പേസര്‍ ടോം കറന് പകരം പരിക്ക് മാറി തിരിച്ചെത്തിയ ഓസീസ് ഓള്‍ റൗണ്ടര്‍ മാര്‍ക്കസ് സ്റ്റോയിനസാണ് ടീമില്‍ ഇടം പിടിച്ചത്. അതേസമയം എലിമിനേറ്ററില്‍ റോയല്‍ ചല‍ഞ്ചേഴ്സ് ബംഗ്ലൂരിനെ കീഴടക്കിയ ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് കൊല്‍ക്കത്ത ഇന്നിറങ്ങുന്നത്.

ഐപിഎല്ലിൽ ഡൽഹിയും കൊൽക്കത്തയും നേർക്കുനേർ വരുന്ന 29ാമത്തെ മത്സമാണിത്. ഇതുവരെയുള്ള 28 മത്സരങ്ങളില്‍ കൊൽക്കത്ത 15 മത്സരങ്ങള്‍ വിജയിച്ചപ്പോള്‍ ഡൽഹി 12 മത്സരങ്ങള്‍ പിടിച്ചു.

ഈ മത്സരം വിജയിക്കുന്ന ടീം വെള്ളിയാഴ്ച നടക്കുന്ന ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ നേരിടും. ആദ്യ ക്വാളിഫയറില്‍ ഡല്‍ഹിയെ കീഴടക്കിയാണ് ചെന്നൈ ഫൈനലുറപ്പിച്ചത്.

Last Updated : Oct 13, 2021, 9:40 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.