ETV Bharat / sports

IPL 2021 : കോലിയും രോഹിത്തും നേർക്കുനേർ, ടോസ് നേടിയ മുംബൈ ബാംഗ്ലൂരിനെ ബാറ്റിങ്ങിനയച്ചു - രോഹിത് ശർമ

സൗരഭ് തിവാരിക്ക് പകരം മുംബൈ നിരയിൽ ഹാർദ്ദിക് പാണ്ഡ്യയെ ഉൾപ്പെടുത്തി

IPL 2021  MUMBAI INDIANS  ROYAL CHELLENGERS BANGALORE  ഐപിഎൽ  മുംബൈ ഇന്ത്യൻസ്  റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ  വിരാട് കോലി  രോഹിത് ശർമ  മുംബൈ ബാംഗ്ലൂരിനെ ബാറ്റിങ്ങിനയച്ചു
IPL 2021 ; കോലിയും രോഹിത്തും നേർക്കുനേർ, ടോസ് നേടിയ മുംബൈ ബാംഗ്ലൂരിനെ ബാറ്റിങ്ങിനയച്ചു
author img

By

Published : Sep 26, 2021, 7:32 PM IST

ദുബായ്‌ : ഐപിഎല്ലില്‍ ഞായറാഴ്‌ചത്തെ രണ്ടാം മത്സരത്തിൽ ടോസ് നേടിയ മുംബൈ ഇന്ത്യൻസ്, ബാംഗ്ലൂര്‍ റോയൽ ചലഞ്ചേഴ്‌സിനെ ബാറ്റിങ്ങിനയച്ചു. മുംബൈ നിരയിൽ ഹാർദിക് പാണ്ഡ്യ തിരികെ ടീമിലെത്തി. പകരം സൗരഭ് തിവാരിയെ ഒഴിവാക്കി.

അതേസമയം മൂന്ന് മാറ്റങ്ങളുമായാണ് ബാംഗ്ലൂർ ഇന്ന് ഇറങ്ങുന്നത്. ടിം ഡേവിഡ്, വനിന്ദു ഹസരംഗ, നവദീപ് സെയ്‌നി എന്നിവർക്ക് പകരം ഷഹ്‌ബാസ് അഹമ്മദ്, ഡാൻ ക്രിസ്റ്റ്യൻ, കെയ്‌ൽ ജാമിൽസണ്‍ എന്നിവരെ ഉൾപ്പെടുത്തി.

ക്യാപ്‌റ്റന്‍ സ്ഥാനം സംബന്ധിച്ച് അഭ്യൂഹങ്ങള്‍ നിലനിൽക്കുന്ന സാഹചര്യത്തിൽ വിരാട് കോലിയും രോഹിത് ശർമയും നേർക്കുനേർ വരുന്ന പോരാട്ടം എന്ന നിലയിലും ഇന്നത്തെ മത്സരം ഏറെ പ്രാധാന്യം അർഹിക്കുന്നു. ബാറ്റര്‍മാര്‍ അവസരത്തിനൊത്തുയരാത്തതാണ് ഇരു ടീമുകളുടേയും പ്രധാന വെല്ലുവിളി.

ഒൻപത് കളികളിൽ നിന്ന് 10 പോയിന്‍റുള്ള ആര്‍സിബി മൂന്നാം സ്ഥാനത്തും ഒൻപത് കളികളിൽ നിന്ന് എട്ട് പോയിന്‍റുള്ള മുംബൈ ആറാം സ്ഥാനത്തുമാണ്. രണ്ടാം പാദത്തില്‍ കളിച്ച രണ്ട് മത്സരവും തോറ്റാണ് രണ്ട് ടീമിന്റെയും വരവ്. ഇരുടീമുകളും ചെന്നൈയോടും കെകെആറിനോടുമാണ് തോൽവി വഴങ്ങിയത്. ഇരുടീമുകൾക്കും ഇന്നത്തെ വിജയം അനിവാര്യമാണ്.

ഇരു ടീമുകളും 28 മത്സരങ്ങളില്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ 17 മത്സരങ്ങളിലാണ് മുംബൈക്ക് ജയിക്കാനായത്. 11 മത്സരങ്ങളില്‍ ആര്‍സിബിയും ജയിച്ചു. ഇന്നാൽ ഈ കണക്കുകൾ ഇന്നത്തെ മത്സരത്തിൽ എത്രത്തോളം പ്രസക്‌തമാകും എന്ന ആകാംക്ഷയിലാണ് ആരാധകർ.

പ്ലേയിങ് ഇലവൻ

മുംബൈ ഇന്ത്യൻസ് : ക്വിന്‍റണ്‍ ഡി കോക്ക്, രോഹിത് ശര്‍മ (ക്യാപ്‌റ്റൻ) , സുര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, കീറോണ്‍ പൊള്ളാര്‍ഡ്, ക്രുണാല്‍ പാണ്ഡ്യ, ഹാർദിക് പാണ്ഡ്യ, ആഡം മില്‍നെ, രാഹുല്‍ ചാഹര്‍, ജസ്പ്രീത് ബുംറ, ട്രെന്റ് ബോള്‍ട്ട്.

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ : വിരാട് കോലി (ക്യാപ്റ്റന്‍), ദേവ്ദത്ത് പടിക്കല്‍, ശ്രീകര്‍ ഭരത് (വിക്കറ്റ് കീപ്പര്‍), ഗ്ലെന്‍ മാക്‌സ്‌വെല്‍, എബി ഡിവില്ലിയേഴ്‌സ്, ഷഹ്‌ബാസ് അഹമ്മദ്, ഡാൻ ക്രിസ്റ്റ്യൻ, കെയ്‌ൽ ജാമിൽസണ്‍, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, യൂസ്‌വേന്ദ്ര ചാഹല്‍,

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.